നാഷൻസ് കപ്പ് ചെസിൽ ചൈനീസ് കുതിപ്പ്; ജയമില്ലാതെ ഇന്ത്യ
text_fieldsലണ്ടൻ: ഓൺലൈൻ ചെസ് നാഷൻ കപ്പിെൻറ ആദ്യ ദിനത്തിൽ ചൈനീസ് മുന്നേറ്റം. ചൊവ്വാഴ്ച നടന്ന രണ്ട് റൗണ്ടിലും വിജയം നേടിയാണ് ചൈന നാലു പോയൻറുമായി ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചത്. ആദ്യ റൗണ്ടിൽ റെസ്റ്റ് ഓഫ് വേൾഡിനെയും (3-1), രണ്ടാം റൗണ്ടിൽ യൂറോപ്പിനെയും (3-1) ആണ് ചൈന തോൽപിച്ചത്. മൂന്ന് പോയൻറുമായി അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. ആദ്യ റൗണ്ടിൽ ഇന്ത്യയെ സമനിലയിൽ തളച്ചു (2-2), രണ്ടാം റൗണ്ടിൽ റഷ്യയെ (3-1) തോൽപിച്ച് ലീഡ് നേടി.
വിശ്വനാഥൻ ആനന്ദ് നയിച്ച ഇന്ത്യ ഒരു സമനിലയും ഒരു തോൽവിയും വഴങ്ങി ഒരു പോയേൻറാടെ നാലാം സ്ഥാനത്താണ്. വനിത താരം കൊനേരു ഹംപി മാത്രമാണ് ജയിച്ചത്. ആദ്യ റൗണ്ടിൽ അമേരിക്കയോടായിരുന്നു (2-2) സമനില. ആനന്ദ്-ഹികാരു നകാമുറ, ഹരികൃഷ്ണ-ഡൊമിൻഗ്വസ് പെരസ് മത്സരം സമനിലയായി. രണ്ടാം റൗണ്ടിൽ റെസ്റ്റ് ഓഫ് വേൾഡിനോട് (2.5-1.5) തോൽവി വഴങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.