'നിങ്ങൾക്ക് ഞങ്ങളെ തടയാനാകില്ല'; കായികലോകത്ത് വൈറലായി നൈക്കിയുടെ പരസ്യം
text_fieldsന്യൂയോർക്ക്: വേറെ ലെവൽ പരസ്യചിത്രങ്ങളിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രമുഖ ബ്രാൻഡാണ് 'നൈക്കി'. കായിക ഉൽപന്ന നിർമാതാക്കുടെ ഒരുമിനിറ്റ് 30 സെക്കൻഡ് ദൈർഖ്യമുള്ള പുത്തൻ പരസ്യമാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായത്.
'നിങ്ങൾക്ക് ഞങ്ങളെ തടയാനാകില്ല' എന്ന ഹാഷ്ടാഗോടെ പങ്കുവെച്ച പരസ്യചിത്രം കോവിഡ് മഹാമാരിയെത്തുടർന്ന് പൂട്ടുവീണ കളിക്കളങ്ങളെ ഉത്തേജിപ്പിക്കാൻ വേണ്ടി ലക്ഷ്യമിടുന്നതാണ്. ലോകത്ത് പ്രചാരത്തിലുള്ള പ്രധാന കായിക മത്സരങ്ങളും അവയിലെ സുപ്രധാന നിമിഷങ്ങളും കോർത്തിണക്കിയാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്.
എല്ലാത്തിനെയും ഒരുമിപ്പിക്കാൻ കെൽപുള്ള കായിക രംഗത്തിെൻറ ശക്തിയെക്കുറിച്ചുള്ള ശക്തമായ സന്ദേശം അമേരിക്കൻ വനിത ഫുട്ബാൾ താരം മേഗൻ റാപിനോയുടെ ശബ്ദത്തിലൂടെ കമ്പനി നൽകുന്നു.
4000 കായിക മുഹൂർത്തങ്ങളിൽ നിന്ന് 72 എണ്ണം തെരഞ്ഞെടുത്ത് അവ 36 ഷോട്ടുകളാക്കി സ്പ്ലിറ്റ് സ്ക്രീൻ ഉപയോഗിച്ച് കൂട്ടിച്ചേർത്തിരിക്കുകയാണ്.
Nothing can stop what we can do together. You can't stop sport. Because #YouCantStopUs.
— Nike (@Nike) July 30, 2020
Join Us | https://t.co/fQUWzDVH3q pic.twitter.com/YAig7FIL6G
സ്ക്രീൻ രണ്ടായി വിഭജിച്ച് രണ്ട് വശങ്ങളിലുമായി രണ്ട് കായിക മുഹൂർത്തങ്ങൾ പ്രദർശിപ്പിച്ചാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ക്രിസ്റ്റ്യാനോ റെണാൾഡോ, ലെബ്രോൺ ജെയിംസ്, സെറീന വില്യംസ്, കോളിൻ കേപർനിക് എന്നീ ആേഗാള താരങ്ങൾ വിഡിയോയിൽ വന്നുപോകുന്നു.
ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമും വിഡിയോയിൽ ഇടം നേടി. കാര്യങ്ങൾ എത്ര ദുഷ്കരമായാലും നമ്മൾ അതിശക്തമായി തന്നെ തിരിച്ചു വരുമെന്ന ശുഭാപ്തി വിശ്വാസമാണ് വൈറൽ വിഡിയോയിലൂടെ പറഞ്ഞുവെക്കുന്നത്.
കേരളത്തിലെ കായിക പ്രേമികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലടക്കം അതിവേഗം പ്രചരിച്ച പരസ്യ ചിത്രം ഒരു ദിവസത്തിനകം ട്വിറ്ററിൽ നിന്ന് മാത്രം 13 ദശലക്ഷം കാഴ്ചക്കാരെ നേടി.
7.3 ദശലക്ഷം കാഴ്ചക്കാരാണ് യൂട്യൂബിലുള്ളത്. നൈക്കിയുടെ ക്രിയേറ്റീവ് ഏജൻസിയായ വീഡെൻ+കെന്നഡി പോർട്ട്ലാൻഡ് ആണ് പഴയ വിഡിയോസ് വെച്ച് കലക്കൻ പരസ്യം തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.