പെപ്പിൻെറ ‘സിറ്റി ഒാഫ് ജോയ്’
text_fieldsഫുട്ബാളിനെ മെച്ചപ്പെടുത്തുക, ടീമിെൻറ നിലവാരം ഉയർത്തുക ഇതുമാത്രമാണ് എന്നും ഗ്വാർഡിേയാളയുടെ രീതി. ശാരീരികമായി സവിശേഷതകളൊന്നുമില്ലെങ്കിലും ഒരു ടീമിെൻറ മുന്നേറ്റത്തിന് എന്തുവേണമെന്ന് ഗ്വാർഡിക്ക് അറിയാമായിരുന്നു. പ്രതികൂലാവസ്ഥയെ അനുകൂലമാക്കാനുള്ള മിടുക്ക് അദ്ദേഹത്തെ മികച്ച കോച്ചാക്കി. സ്വന്തം ശൈലി കളിക്കാരിൽ അടിച്ചേൽപിക്കാതെ ടീമിനൊത്ത കളി വാർത്തെടുക്കുന്ന കോച്ച്. 2010ൽ സ്പെയിൻ ലോക ചാമ്പ്യന്മാരാവുേമ്പാൾ ആ ടീമിൽ ഏഴുപേരും 2014ൽ ജർമനി ലോക ചാമ്പ്യന്മാരാവുേമ്പാൾ ആറുപേരും ഗ്വാർഡിയോളയുടെ കളിക്കാരായത് യാദൃച്ഛികംമാത്രമല്ല’’ -യൊഹാൻ ക്രൈഫ് (കളിക്കാരനും കോച്ചുമായ ഗ്വാർഡിയോളയെ ഏറെ അരികെനിന്ന് കണ്ട ക്രൈഫ് കോച്ചായിരിക്കെയാണ് ഗ്വാർഡിയോള ബാഴ്സലോണയിൽ അരങ്ങേറിയത്)
24 മണിക്കൂറും ഫുട്ബാൾ മാത്രം ചിന്തിക്കുന്ന മനുഷ്യൻ. കളിയുടെ ഒാരോ വശവും ഇഴകീറി പരിശോധിക്കും. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവുമുണ്ടാവും. പരിശീലനത്തിലും കളിയിലും 100 ശതമാനം ആവശ്യപ്പെടുന്ന കോച്ച്’’ - റോബർട്ട് ലെവൻഡോവ്സ്കി (ബയേൺ മ്യൂണിക്)
തൊട്ടതെല്ലാം പൊന്നാക്കുക -ജീവിതത്തിൽ ആരും മോഹിക്കുന്ന അപൂർവ ഭാഗ്യംകൊണ്ട് അനുഗ്രഹിക്കപ്പെട്ട ഫുട്ബളാറാണ് ജോസഫ് പെപ് ഗ്വാർഡിയോളയെന്ന കാറ്റലോണിയക്കാരൻ. യൗവനത്തിൽ കളിക്കാരനായി കൈയടിനേടി. പല പ്രമുഖർക്കും കൈപൊള്ളിയ പരിശീലന കുപ്പായത്തിലും വെന്നിക്കൊടിനാട്ടി. സ്പെയിനിന് ഏക ഒളിമ്പിക്സ് സ്വർണം സമ്മാനിച്ച മധ്യനിര താരത്തിൽ നിന്നും കിരീടക്കൊയ്ത്ത് നടത്തിയ അദ്ഭുത പരിശീലകനായി ജൈത്രയാത്ര തുടരുേമ്പാൾ വിജയവും ഭാഗ്യവും പെപ്പിനൊപ്പമുണ്ട്. കളിക്കാരനെന്ന നിലയിൽ 17 വർഷത്തെ കരിയർ 2006ൽ അവസാനിപ്പിച്ച ശേഷമായിരുന്നു പരിശീലക വേഷമണിയുന്നത്. 2007ൽ ബാഴ്സലോണ ബി ടീമിനൊപ്പം ജീവിതത്തിലെ രണ്ടാം ഘട്ടത്തിലെ അരങ്ങേറ്റം കുറിച്ചു. കോച്ചിങ്ങിൽ ഇത് പത്താം വർഷം. ഇതിനിടെ കാൽപ്പന്തുകളിയിലെ അതിപ്രഗല്ഭരുടെ പട്ടികയിലാണ് നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കോച്ചായ ഗ്വാർഡിയോളയുടെ സ്ഥാനം.
പെപ് ഗ്വാർഡിയോളയെന്ന പരിശീലകനു ചുറ്റുമാണ് ഇന്ന് ഫുട്ബാൾ ലോകം. പെപ് എവിടെയുണ്ടോ അവിടെ വിജയമുണ്ട്, കിരീടങ്ങളും. ഇംഗ്ലീഷ് പ്രീമിയർലീഗ് പാതിവഴിയിൽ ക്രിസ്മസിന് പിരിയുേമ്പാൾ പെപ് മാഞ്ചസ്റ്റർ സിറ്റിക്ക് മറ്റൊരു കിരീടം ഉറപ്പിച്ചാണ് ആഘോഷങ്ങളിലേക്കിറങ്ങുന്നത്. അതാവെട്ട, വെറുമൊരു കിരീടവുമല്ല. ഇംഗ്ലീഷ് ഫുട്ബാളിൽ വിജയയാത്രയിൽ ചരിത്രംകുറിച്ച് സിറ്റി പടയോട്ടം നടത്തുേമ്പാൾ കിരീടവും ഏതാണ്ടുറപ്പിച്ചു. 19 കളിയിൽ 18 ജയം. തുടർച്ചയായ 17 ജയവുമായി വിജയക്കുതിപ്പിൽ റെക്കോഡ് കുറിച്ച സിറ്റി രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്നും 13 പോയൻറ് മുന്നിലാണ്. ഒാൾഡ്്ട്രഫോഡിലെ മാഞ്ചസ്റ്റർ െഡർബി ജയിച്ചതോടെയാണ് (1-2) സിറ്റിയുടെ അപ്രമാദിത്വം എതിരാളികളും അംഗീകരിക്കുന്നത്. സീസണിലെ പ്രീമിയർലീഗ് കിരീടവും ഗ്വാർഡിയോളയുടെ സംഘത്തിന് പതിച്ചു നൽകി. ഇനി ചാമ്പ്യൻസ് ലീഗാണ് ലക്ഷ്യം. യൂറോപ്യൻ കിരീടം വീണ്ടെടുക്കാനൊരുങ്ങുന്ന ബാഴ്സലോണയും നിലനിർത്താനൊരുങ്ങുന്ന റയൽ മഡ്രിഡും ഏറെ ഭയക്കുന്നതും സിറ്റിയെ തന്നെ.
സീക്രട്ട് ഒാഫ് സിറ്റി
മാഞ്ചസ്റ്റർ സിറ്റിയുടെ വിജയക്കുതിപ്പിനു പിന്നിലെ രഹസ്യമാണ് ഫുട്ബാൾ ലോകം തേടുന്നത്. ദുബൈയിലെ കോടീശ്വരൻ ശൈഖ് മൻസൂർ ബിൻസായിദ് 2008ൽ ക്ലബിനെ സ്വന്തമാക്കിയ ശേഷം മൂന്നാം കിരീടത്തിലേക്കാണ് സിറ്റിയുടെ യാത്രയെങ്കിലും ഇക്കുറി ഏറെ പ്രത്യേകതകളുണ്ട്. 2011-12 സീസണിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഗോൾ ശരാശരിയിലായിരുന്നു കീഴടക്കിയത്. 2013-14 സീസണിൽ ലിവർപൂളിനെ രണ്ട് പോയൻറ് വ്യത്യാസത്തിലും. ഇക്കുറി പക്ഷേ, ഏറെ മുന്നിലാണ് മാഞ്ചസ്റ്റർ സിറ്റി. പെപ് ഗ്വാർഡിയോള എന്ന പരിശീലകനെ സ്വന്തമാക്കിയത് ആദ്യ ചുവടുവെപ്പ്. ശേഷം, താരങ്ങളെ അണിനിരത്തി ഗ്വാർഡിയോള ഒരുക്കിയ ‘വിന്നിങ് ഫോർമുല’ തന്നെ മറ്റൊരു നിർണായക ചുവടുവെപ്പ്. താരങ്ങളെ സ്വന്തമാക്കുന്നതിലും ഇൗ ജാഗ്രത കണ്ടു. ‘‘പരിചയ സമ്പന്നരെയും യുവതാരങ്ങളെയും ചേർത്തുള്ള ടീമിനെ ഒരുക്കിയതുതന്നെ വിജയരഹസ്യം’’ -കോച്ച് ഗ്വാർഡിയോളയുടെ വാക്കിൽ എല്ലാം വ്യക്തം. സീസണിലെ ഏറ്റവും മികച്ച കരാറായി പെപ് ഉയർത്തിക്കാണിക്കുന്നത് ഗോളി എഡേഴ്സെൻറ വരവാണ്. പത്ത് ക്ലീൻ ഷീറ്റുമായി കോട്ടകാക്കുന്ന ഇൗ ബ്രസീൽ താരത്തെ ബെൻഫിക്കയിൽനിന്നാണ് സിറ്റി സ്വന്തമാക്കിയത്. പ്രതിരോധത്തിലെ കെയ്ൽ വാകർ, ഡാനിലോ, മധ്യനിരതാരം ബെർണാഡോ സിൽവ എന്നീ പുതുമുഖക്കാരും കാശ് മുതലാക്കി.
ഗബ്രിയേൽ ജീസസ് പരിക്കേറ്റ് പുറത്തായപ്പോൾ, കെവിൻ ഡിബ്രൂയിൻ, ഡേവിഡ് സിൽവ, സെർജിയോ അഗ്യൂറോ, റഹിം സ്െറ്റർലിങ്, ലിറോയ് സാനെ തുടങ്ങിയവരെല്ലാം ചേർന്ന് വിന്നിങ് ടീമാക്കി നീലപ്പടയെ മാറ്റി. അവരിലേക്ക് പെപ്പിെൻറ ‘ടികിടാക’ ഫോർമേഷൻ കൂടിയായതോടെ കുതിപ്പിന് കടിഞ്ഞാണില്ലാതായി. ഹോസെ മൗറീന്യോ, യുർഗൻ േക്ലാപ്, അേൻറാണിയോ കോെൻറ തുടങ്ങിയ ചാണക്യന്മാർ നിറഞ്ഞ പ്രീമിയർലീഗിൽ സിറ്റിക്ക് ആര് മണികെട്ടുമെന്ന് കാത്തിരുന്ന് കാണാം. 12 ഗോൾ നേടിയ റഹിം സ്െറ്റർലിങ്, സെർജിയോ അഗ്യൂറോ എന്നിവരാണ് സീസണിലെ ഗോൾവേട്ടക്കാരിൽ മുന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.