പട്യാലയിലെ ഹോസ്റ്റലിൽ ലോക്ഡൗൺ വാം അപ്പ്
text_fieldsമലപ്പുറം: ‘വീട്ടിൽ നിന്ന് വന്നിട്ട് ആറു മാസമാവാറായി. മുമ്പ് ഏഷ്യൻ ഗെയിംസ് ക്യാമ്പ് നട ക്കുമ്പോഴാണ് ഇത്രയധികം നാൾ വിട്ട് നിന്നത്. ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമ ില്ല. കുറച്ച് സമയം വാം അപ്പ് ചെയ്യും. പിന്നെ മൊബൈലിൽ സിനിമ കണ്ടും ലുഡോ കളിച്ചുമൊക്കെ സമ യം പോക്കും. അല്ലാതെന്ത് ചെയ്യാനാണ്?’-പട്യാലയിലെ ഇന്ത്യൻ ക്യാംപിലിരുന്ന് രാജ്യത്തെ ഏറ്റവും മികച്ച മധ്യദൂര ഓട്ടക്കാരികളിലൊരാളായ പി.യു ചിത്ര പറയുന്നു. ഒളിമ്പിക്സ് ലക്ഷ്യമിട്ട് തുടങ്ങിയ ദേശീയ ക്യാംപിൽ 35ലധികം താരങ്ങളുണ്ട്. കോവിഡ് 19 ലോക്ഡൗൺ ആയതിനാൽ ആഴ്ചകളായി പരിശീലനമൊന്നും നടക്കുന്നില്ല.
കർണാടകക്കാരി എം.ആർ പൂവമ്മ, മലയാളികളായ വി.കെ വിസ്മയ, വി.കെ ശാലിനി, മറീന ജോർജ് തുടങ്ങിയവരും ചിത്രക്കൊപ്പം ഹോസ്റ്റലിലുണ്ട്. രാവിലെയും വൈകുന്നേരവും മുറിയിൽ വാം അപ്പും പേശീബലം കൂട്ടാൻ വ്യായാമവും ചെയ്യും. പകൽ കാര്യമായ പണിയൊന്നുമില്ലാത്തതിനാൽ ലുഡോ കളിയും സിനിമ കാണലുമൊക്കെയായി മുന്നോട്ടുപോവുന്നു.
ഒളിമ്പിക് യോഗ്യതയാണ് ലക്ഷ്യം. ജൂണിലെ ഫെഡറേഷൻ കപ്പിൽ യോഗ്യതാമാർക്ക് മറികടക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഒളിമ്പിക്സ് മാറ്റിയതിനാൽ നവംബറിന് ശേഷം നടക്കുന്ന മത്സരങ്ങളേ ഇതിന് പരിഗണിക്കൂ. കാര്യങ്ങൾ പൂർവ സ്ഥിതിയിലായ ശേഷം കൃത്യമായ പരിശീലനം വഴി ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പാലക്കാട് മുണ്ടൂർ സ്വദേശിനിയായ ചിത്ര പറയുന്നു.
ലോക് ഡൗൺ ആണെന്ന് കരുതി മുഴുവൻ സമയവും വെറുതെയിരിക്കരുതെന്നാണ് ചിത്ര കായിക താരങ്ങൾക്ക് നൽകുന്ന ഉപദേശം.
വീട്ടിലായാലും ഹോസ്റ്റലായാലും മുറിക്കകത്ത് ചെയ്യാനാവുന്ന വ്യായാമങ്ങൾ തുടരണം. നേട്ടങ്ങൾ കൈവരിക്കാൻ ശരീരത്തെ മെരുക്കിയെടുക്കുന്നതിൽ ഒരു പ്രതിസന്ധി ഘട്ടവും വിലങ്ങുതടിയാവരുതെന്ന് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് പറയുന്നു. ഇപ്പോൾ ഉള്ളിടത്ത് തുടരുകയല്ലാതെ നിർവാഹമില്ല. വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഫോണിൽ വിളിച്ച് വിശേഷങ്ങൾ ചോദിക്കുമ്പോൾ വലിയ ആശ്വാസമാണ്. ട്രാക്കിലെ കൂട്ടുകാരികളും കൂടെയുള്ളത് അനുഗ്രഹമാണെന്നും ചിത്ര കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.