ഏറ്റവും സമ്പന്നയായ കായിക താരങ്ങളിൽ സിന്ധുവും; ഒന്നാമത് സെറീന വില്യംസ്
text_fieldsബാഡ്മിൻറണിൽ ഇന്ത്യയുടെ സൂപ്പർതാരമായ പി.വി സിന്ധുവിനെ തേടി മറ്റൊരു ബഹുമതി കൂടി. ഫോർബ്സിെൻറ ലോകത്തെ ഏറ്റവും സമ്പന്നയായ വനിതാ കായിക താരങ്ങളുടെ പട്ടികയിൽ ഏഴാമതാണ് ഹൈദരാബാദുകാരിയായ സിന്ധുവിെൻറ സ്ഥാനം. അമേരിക്കൻ ടെന്നീസ് താരം സെറീന വില്യംസാണ് പട്ടികയിൽ ഒന്നാമത്.
‘ഫോബ്സ് പട്ടികയിൽ പേര് വന്നതിൽ വളരെ സന്തോഷവതിയാണ്. വാർത്തകളിൽ തെൻറ പേര് ഫോബ്സ് ലിസ്റ്റിൽ ഉണ്ടെന്ന് കണ്ടപ്പോൾ അഭിമാനം തോന്നി. ലോകപ്രശസ്തരായ വനിതകളുടെ കൂടെ ഒരു സ്ഥാനം പങ്കിട്ടല്ലോ... പണം വരുന്നതിലല്ല, മറിച്ച് പ്രമുഖരായ പലരുടെയും കൂടെ തെൻറ പേര് വന്നതിലാണ് താൻ അഭിമാനിക്കുന്നതെന്നും സിന്ധു പ്രതികരിച്ചു.
2016ലെ ഒളിമ്പിക്സിൽ വെള്ളി നേടിയതോടെയാണ് ഇന്ത്യയുടെ ബാഡ്മിൻറൺ മുഖമായി 23കാരിയായ സിന്ധു മാറിയത്. ശേഷം കാർ കമ്പനികൾ മുതൽ സ്മാർട്ഫോൺ കമ്പനികൾ വരെ സിന്ധുവിനെ അവരുടെ ബ്രാൻറ് അംബാസിഡറായി പ്രഖ്യാപിച്ചു. 2017 ജൂൺ മുതൽ 2018 ജൂൺ വരെ ഫോബ്സിെൻറ കണക്കുകൾ പ്രകാരം 8.5 ദശലക്ഷം ഡോളറാണ് സിന്ധുവിെൻറ സമ്പാദ്യം. അതിൽ 8 ദശലക്ഷം ഡോളർ പരസ്യങ്ങളിൽ നിന്നുമാത്രം കിട്ടിയതാണ്. അഞ്ച് ലക്ഷം ഡോളറാകെട്ട ബാഡ്മിൻറണിലൂടെ ലഭിച്ച പ്രതിഫലവും.
അമേരിക്കയുടെ ടെന്നീസ് താരമായ സെറീന വില്യംസിെൻറ വരുമാനം 18.1 ദശലക്ഷം ഡോളറാണ്. കരോലിൻ വോസ്നിയാകി, സ്ലൊവേൻ സ്റ്റീഫൻ, ഗാർബിൻ മുഗരിസ, മരിയ ഷറപ്പോവ, വീനസ് വില്യംസ് എന്നിവരാണ് സിന്ധുവിന് മുന്നിലുള്ള മറ്റ് സമ്പന്ന വനിതാ കായിക താരങ്ങൾ. ഇവർ എല്ലാവരും ടെന്നീസ് താരങ്ങളാണെന്നത് മറ്റൊരു പ്രത്യേകത.
ഇതുവരെ ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിലോ, ഒളിമ്പിക്സിലോ സ്വർണം നേടിയിട്ടില്ലെങ്കിലും നിലവിൽ ലോകപ്രശസ്തരായ ഷട്ട്ലർമാരിൽ ഒരാൾ തന്നെയാണ് സിന്ധു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.