ഖത്തറിൽ മഹാമേള
text_fieldsമിയാമി: 2022 ഖത്തർ ലോകകപ്പിൽ ടീമുകളുടെ എണ്ണം 48 ആയി ഉയർത്താനുള്ള നീക്കങ്ങൾക്ക് ഫിഫ കൗ ൺസിലിെൻറ അംഗീകാരം. ജൂൺ അഞ്ചിന് പാരിസിൽ നടക്കുന്ന ഫിഫ കോൺഗ്രസിെൻറ അന്തിമ അനു മതി ലഭിച്ചാൽ ഖത്തർ ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ മഹാമേളയായി മാറു ം. 16 ടീമുകളെകൂടി ഉൾപ്പെടുത്തി 32ൽനിന്ന് 48 ആയി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് സാധ്യതാ പഠനത്തിന് നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് അനുകൂലമായതോടെയാണ് 2026ൽ നടപ്പാക്കാനുദ്ദേശിച്ച ‘48 രാജ്യങ്ങളുടെ ലോകകപ്പ്’ എന്ന ആശയം ഖത്തറിൽതന്നെ യഥാർഥ്യ മാക്കുന്നത്.
ഖത്തറിനൊപ്പം കുവൈത്തോ ഒമാനോ?
അയൽരാജ്യങ്ങളെ കൂടി സഹആതിഥേയരാക്കിയാവും ഖത്തർ ലോകകപ്പ് സംഘടിപ്പിക്കുക. ഏറ്റവും സമീപരാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ എന്നിവർ ഖത്തറിനെതിരെ ഉപരോധത്തിലാണ്. നയതന്ത്ര പ്രശ്നം പരിഹരിക്കാനായാൽ സഹആതിഥേയരായി ഇവരെ പരിഗണിച്ചേക്കും. അതിന് ശ്രമിക്കുമെന്ന് ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫൻറിനോ അറിയിച്ചു.
വിജയിച്ചില്ലെങ്കിൽ, സമീപ രാജ്യങ്ങളായ കുവൈത്ത്, ഒമാൻ എന്നിവർക്കാവും നറുക്ക്. ഇവിടങ്ങളിലെ സ്റ്റേഡിയം സംബന്ധിച്ച് ഫിഫ പഠനം പൂർത്തിയാക്കി. ജൂൺ അഞ്ചിന് ചേരുന്ന ഫിഫ കോൺഗ്രസിൽ അന്തിമ തീരുമാനമാവും.
2026ൽ അമേരിക്ക, കാനഡ, മെക്സികോ എന്നിവർ ചേർന്ന് വേദിയാവുന്ന ലോകകപ്പിനെ 48 ടീമുകളെ മേളയാക്കാമെന്നായിരുന്നു രണ്ടു വർഷം മുമ്പ് ഫിഫ തീരുമാനം. 60 മത്സരങ്ങൾ അമേരിക്കയിലും പത്തു വീതം മത്സരങ്ങൾ കാനഡയിലും മെക്സികോയിലുമായാണ് നടക്കുന്നത്.
എന്നാൽ, 2022ൽ ഇത് നടപ്പാക്കാനുള്ള സാധ്യത തേടി തെക്കൻ അമേരിക്കയിലെ 10 രാജ്യങ്ങൾ ഫിഫയെ സമീപിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പ്രസിഡൻറ് ജിയാനി ഇൻഫൻറിനോയുടെ ഉറച്ച പിന്തുണ കൂടിയായതോടെ നടപടികൾ എളുപ്പമായി. സാധ്യതാ പഠനത്തിനായി നിയോഗിച്ച സമിതി 90 ശതമാനം ഘടകങ്ങളും അനുകൂലമാണെന്ന് വ്യക്തമാക്കി. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഖത്തർ ലോകകപ്പ്.
ഇന്ത്യക്കും ലോകകപ്പ് അരികെ
ആഞ്ഞുപിടിച്ചാൽ ഇന്ത്യക്കും ഖത്തർ ലോകകപ്പിൽ പന്തു തട്ടാം. ടീം എണ്ണം ഉയർത്തുന്നതിനാൽ ഏഷ്യയുടെ േക്വാട്ട ഇരട്ടിയായി വർധിക്കും. നിലവിലെ പ്രാതിനിധ്യമായ 4.5 എന്നത്, 8.5 ആയി ഉയരും. ഇതുവരെ നാല് ടീമുകൾ നേരിട്ടും അഞ്ചാമത്തെ ടീം തെക്കൻ അമേരിക്കയിലെ അഞ്ചാം സ്ഥാനക്കാരുമായി പ്ലേ ഓഫ് കളിച്ച് ജയിച്ചുമാണ് യോഗ്യത നേടിയത്. ഇത് എട്ടു പേരിലേക്ക് ഉയരുന്നതോടെ, ഇന്ത്യ ഉൾപ്പെടെയുള്ള ടീമുകളുടെ സാധ്യതയും ശക്തമാവും.
കളികൂടും; ദിവസം കൂടില്ല
ടീമുകൾ 32ൽനിന്ന് 48 ആയാലും മത്സര ദിനം 28 തന്നെയാവും. ആകെ മത്സരങ്ങളുടെ എണ്ണം 64ൽനിന്ന് 80 ആയി ഉയരും. ഫൈനലിലെത്തുന്ന രണ്ട് ടീമുകൾക്ക് പരമാവധി മത്സരം ഏഴു മാത്രം. 32 ടീം ഫോർമാറ്റിലും ഇത് ഏഴാണ്. 48 രാജ്യങ്ങൾ മൂന്ന് ടീമുകളുള്ള 16 ഗ്രൂപ്പുകളായി തിരിഞ്ഞാണ് ആദ്യ റൗണ്ട് മത്സരം. ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ടു സ്ഥാനക്കാർ നോക്കൗട്ട് റൗണ്ടിലെത്തും. ബെസ്റ്റ് ഓഫ് 32, പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ, ഫൈനൽ എന്നിങ്ങനെ മത്സരക്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.