മഞ്ഞണിഞ്ഞ മാമലയിൽനിന്ന് പോരാട്ടവീര്യവുമായി
text_fieldsകോഴിക്കോട്: ‘ഭൂമിയിലെ സ്വർഗ’ത്തിലെ മഞ്ഞിൽ വിരിഞ്ഞ റിയൽ കശ്മീർ എഫ്.സിയുടെ കാൽ പ്പന്തുകളി വീരന്മാർ െഎ ലീഗ് പോരാട്ടത്തിനായി ‘ദൈവത്തിെൻറ സ്വന്തം നാട്ടിൽ’. അരങ്ങ േറ്റ സീസണിൽ തന്നെ മുൻ ജേതാക്കളെയടക്കം തറപറ്റിച്ച റിയൽ കശ്മീർ എവേ മത്സരത്തിൽ ഗോ കുലം കേരള എഫ്.സിയെ നേരിടാനാണ് കോഴിക്കോെട്ടത്തിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചിന ാണ് പോരാട്ടം. ചൊവ്വാഴ്ച ഷില്ലോങ് ലജോങ്ങിനെ 6-1ന് തകർത്ത് ലീഗിൽ മൂന്നാം സ്ഥാനത ്തേക്കുയർന്ന ടീം ബുധനാഴ്ച അർധരാത്രിയാണ് കോഴിക്കോട്ട് പറന്നിറങ്ങിയത്. ചെറി യൊരു ഉറക്കത്തിനുശേഷം സ്കോട്ലൻഡുകാരൻ കോച്ച് ഡേവിഡ് റോബർട്സെൻറ നേതൃത്വത്തിൽ വ്യാഴാഴ്ച പകൽ 11 മണിയോടെ മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ടീം പരിശീലനത്തിനെത്തി.
ഹൗ, എന്തൊരു ചൂട്!
രാത്രിയിൽ മൈനസ് നാല് ഡിഗ്രി വരെ തണുപ്പനുഭവിക്കുന്ന കശ്മീർ സംഘത്തിന് കോഴിക്കോെട്ട വൃശ്ചിക കുളിര് കൊടുംചൂടായാണ് അനുഭവപ്പെടുന്നത്. ഗോകുലെത്ത നേരിടുേമ്പാൾ വില്ലൻ കാലാവസ്ഥയാണെന്ന് കോച്ച് റോബർട്സൺ പറയുന്നു. തുടർച്ചയായ ആറ് ഹോം മത്സരങ്ങൾക്കുശേഷം ആദ്യ എവേ പോരാട്ടത്തിനിറങ്ങുകയാണ്. ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെൻറർ (ടി.ആർ.സി) മൈതാനെത്ത കൃത്രിമ ടർഫിൽ നേടിയ വിജയം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ പുൽമൈതാനത്തും ആവർത്തിക്കുമെന്ന് കോച്ച് പ്രത്യാശിക്കുന്നു.
കാലാവസ്ഥയുമായി പൊരുത്തപ്പെടാനായാണ് പകൽ 11 മണി മുതൽ 12.30 വരെ മെഡിക്കൽ കോളജ് മൈതാനത്ത് വെയിലുകൊണ്ടത്. ഗോകുലത്തിനായി കഴിഞ്ഞ വർഷം കളിച്ച ഗോൾകീപ്പർ ബിലാലും മിഡ്ഫീൽഡർ വിക്കി മീത്തിയും കശ്മീർ ടീമിനൊപ്പമുണ്ട്. കഴിഞ്ഞ വർഷം െചന്നൈ സിറ്റി എഫ്.സിക്കുവേണ്ടി കോഴിക്കോട്ട് കളിച്ച ധർമരാജ് രാവണനും ഇവിടത്തെ സാഹചര്യങ്ങൾ പരിചിതമാണ്.
മലബാർ യുനൈറ്റഡിലൂടെ ഇന്ത്യയിലെത്തിയ നൈജീരിയൻ ഡിഫൻഡർ ലവ്ഡേ എൻയിന്നായ ഒക്കേച്ചുക്കുവാണ് റിയൽ കശ്മീരിെൻറ ക്യാപ്റ്റനും കരുത്തും. മുൻ മുഹമ്മദൻസ് സ്പോർടിങ് താരം ഫാറൂഖ് അഹ്മദിെൻറ മകൻ ഡാനിഷ് ഫാറൂഖടക്കം 13 കശ്മീരി താരങ്ങൾ സംഘത്തിലുണ്ട്. േകാച്ചിെൻറ മകൻ മേസൻ റോബർട്സണും ടീമിലെ അവിഭാജ്യഘടകം. കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്ന ഘാനയിൽ നിന്നുള്ള സ്ട്രൈക്കർ അബേദ്നെഗോ ടെറ്റെ ശനിയാഴ്ച കളത്തിലിറങ്ങും. ഏഴു കളികളിൽനിന്ന് 13 പോയൻറുമായാണ് ടീം മൂന്നാം സ്ഥാനത്തേക്ക് കയറിയത്.
എന്തോന്ന് വെടിയൊച്ച?
കശ്മീരല്ലേ, അവിടെ ആകെ വെടിയൊച്ചയും പ്രശ്നവുമല്ലേ എന്ന് ചോദിച്ചാൽ റിയൽ കശ്മീർ ടീം ജനറൽ മാനേജർ ഷൗക്കത്ത് അഹ്മദ് തിരിച്ച് ചോദിക്കും, എന്ത് പ്രശ്നമെന്ന്? ‘കശ്മീരിലെ രാഷ്ട്രീയ വിഷയങ്ങളും കാലാവസ്ഥയും ഫുട്ബാളിനെ ബാധിച്ചിട്ടില്ല. പതിവ് സുരക്ഷ പരിശോധനയും മറ്റുമല്ലാതെ നാട്ടിലെ വിഷയങ്ങൾ കളിയെ ബാധിക്കുന്നില്ല. നാട്ടുകാരുടെ പിന്തുണയും ഏറെയാണ്. അബ്ദുൽ മജീദ്, മെഹ്റാജുദീൻ വാദു, ഇഷ്ഫാഖ് അഹ്മദ് തുടങ്ങിയ താരങ്ങളുടെ പിൻഗാമികളാകാനാണ് കശ്മീരി ചെറുപ്പക്കാരുടെ ആഗ്രഹം. ‘ദ കശ്മീർ മോണിറ്റർ’ പത്രാധിപരായ ഷമീം മെഹ്റാജും കോളജ് കാലത്തെ കൂട്ടുകാരൻ സന്ദീപ് ചാട്ടുവും രണ്ടു വർഷം മുമ്പ് തുടങ്ങിയ ക്ലബിെൻറ ലക്ഷ്യം െഎ.എസ്.എൽ പ്രവേശനമാണെന്ന് ഷൗക്കത്ത് പറഞ്ഞു.
സൂപ്പർ സ്റ്റാർ ഹാദി
റിയൽ കശ്മീർ ടീമിനൊപ്പം ഒരു കുഞ്ഞുതാരം കൂടി കോഴിക്കോെട്ടത്തിയിട്ടുണ്ട്. ടെക്നിക്കൽ ഡയറക്ടർ മൻസുർ അഹ്മദിെൻറ മകൻ മുഹമ്മദ് ഹാദിയെന്ന ആറു വയസ്സുകാരനാണ് ടീമിലെ യഥാർഥ സൂപ്പർ സ്റ്റാർ. മഞ്ഞുകാല അവധിക്ക് സ്കൂൾ അടച്ചപ്പോൾ പിതാവിനൊപ്പം കറങ്ങാനിറങ്ങിയതാണ് ഇൗ ഒന്നാം ക്ലാസുകാരൻ. ടീമംഗങ്ങൾ പരിശീലിക്കുേമ്പാൾ കാലിൽ പന്ത് ഒതുക്കി അഭ്യാസം കാട്ടുകയാണ് ഹാദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.