രണ്ട് പോയൻറ് അകലെ റയൽ മഡ്രിഡിന് ലാ ലിഗ കിരീടം
text_fieldsമഡ്രിഡ്: റയൽ മഡ്രിഡിനും സ്പാനിഷ് ലാ ലിഗ കിരീടത്തിനുമിടയിൽ ഇനി രണ്ട് പോയൻറിെൻറ മാത്രം ദൂരം. സീസൺ അവസാനിക്കാൻ രണ്ട് കളി ബാക്കിയുണ്ടെങ്കിലും റാമോസിനും കൂട്ടുകാർക്കും കപ്പുയർത്താൻ ഒരു ജയം മാത്രം മതി. ഗ്രനഡക്കെതിരായ ജയത്തിലൂടെ രണ്ടാം സ്ഥാനക്കാരായ ബാഴ്സലോണയുമായുള്ള പോയൻറ് വ്യത്യാസം നാലായി ഉയർത്തിയതോടെ ലാ ലിഗയിൽ റയലിെൻറ കിരീടാഘോഷം തുടങ്ങി കഴിഞ്ഞു. ഇനി അടുത്ത കളിയിൽ ജയിക്കുകയോ, രണ്ട് സമനിലകൊണ്ടോ സിനദിൻ സിദാന് പരിശീലക കുപ്പായത്തിലെ രണ്ടാം ലാ ലിഗ കിരീടം ഉറപ്പിക്കാം.
ഡിസ്റ്റിഫാനോ അറീനയിൽ നടന്ന മത്സരത്തിെൻറ 10ാം മിനിറ്റിലായിരുന്നു റയലിെൻറ ആദ്യ ഗോൾ. കസ്മിറോ നൽകിയ ക്രോസിൽ ഗോൾ ലൈനിൽ നിന്നും അസാധ്യമായ ആംഗിളിൽ ഷോട്ടുതിർത്ത ഫ്രഞ്ച് യുവതാരം ഫെർലാൻഡ് മെൻഡി ഗ്രനഡ ഗോൾവലയുടെ മേൽക്കൂര കുലുക്കി. കസ്മിറോയും, പോസ്റ്റിെൻറ എതിർവശത്ത് ബെൻസേമയും കാത്ത് നിൽക്കുേമ്പാഴാണ് സിദാെൻറ പുതുപരീക്ഷണമായി അവതരിപ്പിച്ച ഫ്രഞ്ച് ഡിഫൻഡർ സ്കോർ ചെയ്തത്. ആറ് മിനിറ്റിനകം ബെൻസേമയുടെ ക്ലിനിക്കൽ ഫിനിഷിങ്ങിൽ റയലിെൻറ രണ്ടാം ഗോളുമെത്തി.
രണ്ടാം പകുതിയിൽ പ്രതിരോധം ശക്തമാക്കി തിരിച്ചടിച്ച ഗ്രനഡ, 50ാം മിനിറ്റിൽ ഡാർവിൻ മഷിസിലൂടെ ആദ്യ ഗോൾ നേടി. അസൻസിയോ, റോഡ്രിഗോ എന്നിവരെയിറക്കി സിദാൻ മൂർച്ചകൂട്ടിയെങ്കിലും ലീഡുയർത്താനായില്ല. ഇതിനിടെ 86ാം മിനിറ്റിൽ ഗ്രനഡയുടെ ഗോളവസരം സെർജിയോ റാേമാസ് ഗോൾലൈൻ സേവിലൂടെ തട്ടിയകറ്റി. ഗാരെത് ബെയ്ലിന് ഇക്കുറിയും സിദാൻ അവസരം നൽകിയില്ല.വ്യാഴാഴ്ച വിയ്യാറയലിനെതിരെ ജയിച്ചാൽ സിദാന് ടെൻഷനില്ലാതെ തന്നെ കപ്പുയർത്താം. 36 കളിയിൽ റയലിന് 83ഉം, ബാഴ്സലോണക്ക് 79ഉം പോയൻറാണുള്ളത്.
ഗോളടിച്ചത് 21 പേർ; അതും റെക്കോഡ്
ലാ ലിഗ കിരീടത്തിലേക്ക് കുതിക്കുന്ന റയൽ മഡ്രിഡ് ഗോളടിയിലെ പങ്കാളിത്തവുമായി പുതു റെക്കോഡ് കുറിച്ചു. ഗ്രനഡക്കെതിരെ സ്കോർബോർഡിൽ കയറിപ്പറ്റിയ ഫെർലാൻഡ് മെൻഡിയിലൂടെയാണ് പുതിയ റെക്കോഡ് വന്നത്. ഒരു സീസണിൽ ഒരു ടീമിലെ ഗോൾവേട്ടക്കാരുടെ എണ്ണത്തിലാണ് റെക്കോഡ് പിറന്നത്. സീസണിൽ റയലിെൻറ 21ാമത്തെ ഗോൾ വേട്ടക്കാരനാണ് ഫ്രഞ്ചുകാരനായ മെൻഡി. ഗോളടിയിൽ മുന്നിൽ സ്ട്രൈക്കർ കരിം ബെൻസേമ (19) തന്നെ. ബെൻസേമയും സെർജിയോ റമോസും (10) മാത്രമാണ് ആറിലധികം ഗോളടിച്ചവരുടെ പട്ടികയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.