റയലിൻെറ ഗലക്റ്റികോസ് വീണ്ടും ഒരുമിച്ചപ്പോൾ
text_fieldsകോവിഡ് ലോക്ഡൗൺ കാലത്തെ വീട്ടുവാസത്തിനിടെ പഴയ ഗലക്റ്റികോസിലെ താരങ്ങൾ വിഡ ിയോ കാളിൽ സംഗമിച്ചു. റൊണാൾഡോ, ലൂയി ഫിഗോ, ഡേവിഡ് ബെക്കാം എന്നിവർക്കൊപ്പം അന്ന് റ യൽ മഡ്രിഡിലെ അംഗങ്ങളായ ഐകർ കസിയസും റോബർേട്ടാ കാർലോസുമായിരുന്നു ചേർന്നത്. ഇൻ സ്റ്റഗ്രാം ലൈവിൽ റൊണാൾഡോയായിരുന്നു സംഭാഷണത്തിന് നേതൃത്വം നൽകിയത്. സഹതാരങ് ങളുടെ മുന്നേറ്റം മികച്ച ഫിനിഷോടെ ഗോളാക്കിമാറ്റുന്ന അതേ പാടവത്തിൽതന്നെ റൊണാൾഡേ ാ ‘ഗലക്റ്റിഗോ റീയൂനിയൻ’
റോബർട്ടോ കാർലോസ്
കോവിഡ് കാലം?
ഏറെ ദുഷ ്കരമാണ് ഈ സമയം. എല്ലാം ശരിയായി ലോകം എളുപ്പം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം. ലേ ാറൻസോ സാൻസിനെപ്പോലെ (മുൻ റയൽ പ്രസിഡൻറ്) ഒരുപാടുപേരുടെ ജീവൻ നഷ്ടമായി.
റയൽ മഡ്രിഡ് ഓർമ?
ഏറ്റവും മനോഹരകാലമായിരുന്നു അത്. നമ്മെളല്ലാവരും ഒരു ടീ മായി ഒന്നിച്ച് കളിച്ച കാലം അതിവിശിഷ്ടമായിരുന്നു.
ലൂയി ഫിഗോ
ഗലക്റ്റികോ കാലം?
പരസ്പരം സഹകരിച്ചും അറിഞ്ഞും കളിക്കാനുള്ള അവസരമായിരുന്നു അത്. ജയിക്കാനായി തോളോടുതോൾ ചേർന്ന് തന്നെ കളിച്ചു. ഓരോരുത്തരും പ്രശസ്തരായ കളിക്കാരായപ്പോൾ തന്നെ നമ്മളെല്ലാവരും കഠിനാധ്വാനം ചെയ്യുന്നവരായിരുന്നു. അതൊക്കെകൊണ്ട് ഏറെ മികച്ച ഓർമകൾതന്നെ സമ്മാനിക്കപ്പെട്ടു.
(കാർലോസിനോടും ഫിഗോയോടും റൊണാൾഡോയുടെ ഭാഷ പോർചുഗീസ്)
ഡേവിഡ് ബെക്കാം
ലൈനിൽ ബെക്കാമെത്തിയപ്പോൾ റൊണാൾഡോയുടെ ഭാഷ ഇംഗ്ലീഷായി.
(ഇരുവരും ഫുട്ബാൾ ക്ലബ് ഉടമകളാണിന്ന്. ബെക്കാം ഇൻറർ മിയാമിയുടെയും റൊണാൾഡോ റയൽ വയ്യഡോളിഡിെൻറയും ഉടമകൾ. അതുകൊണ്ടുതന്നെ സംസാരം കോവിഡ് കാലത്തെ ക്ലബ് നടത്തിപ്പായി.)
റൊണാൾഡോ: പണം പ്രശ്നമാണ്. അനാവശ്യ ചെലവുകളെല്ലാം ഒഴിവാക്കി. ഒന്നാം ഡിവിഷനിൽതന്നെ തുടരാനാവുമെന്നാണ് പ്രതീക്ഷ, എങ്കിലേ ടി.വി വരുമാനം ലഭിക്കൂ. എന്നാൽ, ലാ ലിഗയുടെ ഭാവി എന്തെന്ന് വ്യക്തമല്ല. കളി പുനരാരംഭിക്കുംമുമ്പ് രണ്ട്-മൂന്നാഴ്ച പരിശീലനം വേണം.’
ബെക്കാം: എല്ലാ ടീമുകളിലും കളിച്ച പരിചയം പുതിയ ടീമിൽ അവതരിപ്പിക്കാനായിരുന്നു എെൻറ ആഗ്രഹം. മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മഡ്രിഡ്, മിലാൻ, പി.എസ്.ജി, എൽ.എ ഗാലക്സി എന്നിവിടങ്ങളിൽനിന്നെല്ലാമുള്ള നല്ലകാര്യങ്ങൾ. പക്ഷേ, സീസൺ തുടങ്ങുേമ്പാഴേക്കും നിർത്തി. രണ്ടു കളി മാത്രമേ കളിച്ചുള്ളൂ. കളി തുടരാനാവുമെന്നാണ് പ്രതീക്ഷ.’
റയൽ മഡ്രിഡിലെ കാലം?
മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്നും റയലിലേക്കുള്ള മാറ്റം വലിയതായിരുന്നു. ഇംഗ്ലണ്ടിന് പുറത്തുള്ള ജീവിതംതന്നെ ആദ്യമായിരുന്നു. അന്ന് ഡ്രസിങ് റൂമിലേക്കുള്ള നടത്തം ഓർമയിലുണ്ട്. നിങ്ങളെ കണ്ടതും ചിരിച്ചതും എനിക്ക് എന്തോ സുരക്ഷിതത്വം നൽകി. അന്ന് റോബർേട്ടാ കാർലോസും നിങ്ങളും (റൊണാൾഡോ) അരികിലെത്തി പറഞ്ഞത് ഓർമയുണ്ട്. ഏതെങ്കിലും ഒരു ഇംഗ്ലീഷ് താരം ബ്രസീൽ ടീമിൽ കളിക്കുന്നെങ്കിൽ അത് ബെക്കാം ആയിരിക്കുമെന്ന്. അതെന്നെ ശരിക്കും ഞെട്ടിച്ചു.’
റൊണാൾഡോ: നിങ്ങൾ ഏറ്റവും മികച്ച മധ്യനിരക്കാരിൽ ഒരാളാണെന്നതിൽ സംശയമില്ല. നിങ്ങൾ പന്തിൽ തൊട്ടാൽ മനസ്സിൽ കണ്ട വഴിയിലേക്ക് അത് സഞ്ചരിക്കും. പലപ്പോഴും നിങ്ങൾ നോക്കിയില്ലെങ്കിൽപോലും ആ ക്രോസ് എനിക്കാണെന്ന് ഉറപ്പിച്ച് ഞാൻ ഒാടുമായിരുന്നു. കൃത്യമായി അത് എെൻറ മുന്നിലെത്തുകയും ചെയ്യും.
ഐകർ കസീയസ് (സംസാരം സ്പാനിഷ് ഭാഷയിലായി)
റൊണാൾഡോയുടെ അരങ്ങേറ്റ മത്സരത്തിൽ കസീയസിെൻറ പെനാൽറ്റി സേവ് ഓർമിപ്പിച്ചായിരുന്നു സംസാരം. കസീയസ്: ‘നിങ്ങളുടെ അരങ്ങേറ്റത്തിനായിരുന്നു ആ സേവ്. റോണി... നിങ്ങൾക്കൊപ്പം റയൽ മഡ്രിഡിൽ കളിച്ചത് ഏറ്റവും വലിയ അനുഗ്രഹം തന്നെ. നല്ല കാലമായിരുന്നു അത്.’
കസീയസിെൻറ ആരോഗ്യത്തെ കുറിച്ച്?
‘ഹൃദയാഘാതമുണ്ടായത് വലിയ ഷോക്കായി. പരിശീലനത്തിനിടെ സംഭവിച്ചത് ഭാഗ്യമായിരുന്നു. അതുകൊണ്ട് ജീവൻ രക്ഷപ്പെട്ടു. ഡോക്ടർമാരോട് നന്ദി. മറ്റെവിടെയെങ്കിലും വെച്ചായിരുന്നു സംഭവിച്ചതെങ്കിൽ നിങ്ങളോട് സംസാരിക്കാൻ ഇന്ന് ഞാനുണ്ടാവില്ലായിരുന്നു.’
‘ഗലക്റ്റികോ യുഗം’
ഫുട്ബാൾ ആരാധകരുടെ ഓർമകളിലെ സുവർണകാലമാണ് റയൽ മഡ്രിഡിെൻറ ‘ഗലക്റ്റികോ യുഗം’. മറ്റേതോ പ്രപഞ്ചത്തിൽ നിന്നെന്നപോലെ അസാമാന്യപ്രതിഭയുള്ള താരങ്ങളെ പൊന്നുംവിലകൊടുത്ത് ഭൂമിയിലിറക്കുന്ന മാസ്മരികത. ശരിക്കും അവർ ഒരു ടീമിനെ ആകാശഗംഗപോലെ അതിമാനുഷമാക്കി മാറ്റി. ഫുട്ബാൾ സമകാലിക ഫുട്ബാളിലെ ഇതിഹാസങ്ങൾ ഒരു കുടക്കീഴിൽ ഒരു ടീമായി ഒന്നിച്ചുകളിക്കുന്നത് സ്വപ്നംകണ്ട ആരാധകർക്ക് റയൽ മഡ്രിഡ് പ്രസിഡൻറ് േഫ്ലാറൻറിനോ പെരസ് സമ്മാനിച്ച വിസ്മയമായിരുന്നു ‘ഗലക്റ്റികോ യുഗം’.
2000ത്തിൽ പോർചുഗൽ സൂപ്പർ താരം ലൂയി ഫിഗോയെ റെക്കോഡ് തുകക്ക് സ്വന്തമാക്കി തുടങ്ങിയ പെരസിെൻറ വിസ്മയച്ചെപ്പിലേക്ക് പിന്നീടുള്ള വർഷങ്ങളിൽ ഒരുപിടി നക്ഷത്രങ്ങൾ പറന്നിറങ്ങി. ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ, ബ്രസീൽ സൂപ്പർതാരം റൊണാൾഡോ, ഇംഗ്ലീഷ് സ്റ്റാർ ഡേവിഡ് ബെക്കാം, മൈക്കൽ ഓവൻ, റൊബീന്യോ, സെർജിയോ റാമോസ് തുടങ്ങിയവർ വന്നുചേർന്ന് ഒരു ടീമായി മാറിയ കാലം. 2000-2005നിടയിലായിരുന്നു ലോക ഫുട്ബാളിലെ ഈ അപൂർവ സംഗമം. ശതകോടികൾ മാറിമറിഞ്ഞ ഓരോ കരാറും ഫുട്ബാളിലെ പുതുറെക്കോഡുകളായി മാറി. രണ്ട് ലാ ലിഗ കിരീടവും ഒരു ചാമ്പ്യൻസ് ലീഗുമായിരുന്നു നേടിയതെങ്കിലും കിരീടവിജയങ്ങളേക്കാൾ താരമൂല്യംകൊണ്ട് റയൽ ലോക വിപണി കീഴടക്കിയതാണ് ഒന്നാം ഗലക്റ്റികോയുടെ സവിശേഷത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.