Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഇത്തവണത്തെ ബാലൺ...

ഇത്തവണത്തെ ബാലൺ ഡി ഓ​ർ ആർക്ക്​ ? വാൻ പേഴ്​സിയുടെ ലിസ്റ്റിൽ മെസ്സിയും റോണോയുമില്ല

text_fields
bookmark_border
van persie
cancel

ലണ്ടൻ: ഏറെ പഴക്കം ചെന്നതും ഫുട്​ബാൾ കളിക്കാർ ഏറ്റവും വലിയ ​ വ്യക്​തിഗത ബഹുമതിയായി കണക്കാക്കുന്നതുമായ പുരസ്​കാരമാണ്​ ബാലൺ ഡി ഓർ. കുറച്ചുകാലമായി ഇതിഹാസ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ്​ ബാലൺ ഡി ഓറിൽ മാറിമാറി മുത്തമിടുന്നത്​. മെസ്സി ആറ് തവണയാണ്​ നേടിയത്​. കൃസ്റ്റ്യാനോ അഞ്ച് തവണയും ഫ്രഞ്ച്​ ന്യൂസ്​ മാഗസിനായ ഫ്രാൻസ്​ ഫുട്​ബാൾ നൽകിവരുന്ന കിരീടം സ്വന്തമാക്കിയിട്ടുണ്ട്​. 2007ന്​ ശേഷം ലൂക മോഡ്രിച്ചിനെ​​ (2018) അല്ലാതെ മറ്റാരെയും പുരസ്​കാരം തൊടാൻ ഇരുതാരങ്ങളും അനുവദിച്ചിട്ടില്ല.

ഇത്തവണത്തെ ബാലൺ ഡി ഓ​ർ ആർക്കെന്ന്​ കാണാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്​. റോണോ മെസ്സിയുടെ റെക്കോർഡിനൊപ്പമെത്തുമോ എന്ന്​ ഉറ്റുനോക്കുന്നവരുമുണ്ട്​. അതേസമയം, ഇൗ സീസണിലെ ബാലൺ ഡി ഓ​ർ സാധ്യതാ പട്ടികയുമായി എത്തിയിരിക്കുകയാണ്​ ഹോളണ്ട് സ്‌ട്രൈക്കറായിരുന്ന റോബിന്‍ വാന്‍ പേഴ്‌സി. സാധ്യത കൽപ്പിക്കുന്ന ആദ്യ മൂന്ന് താരങ്ങളിൽ മെസ്സിയും റോണോയും ഇടംപിടിച്ചിട്ടില്ലെന്നതും ശ്രദ്ദേയമാണ്​.​ 

ബ​യേ​ൺ താ​രം റോ​ബ​ർ​ട്​ ലെ​വ​ൻ​ഡോ​വ്​​സ്​​കി
 

ഇത്തവണത്തെ പുരസ്​കാരത്തിന്​ ഏറ്റവും അർഹനായി താരം ചൂണ്ടിക്കാട്ടുന്നത്​ ബയേൺ മ്യൂണിക്കി​​െൻറ ലെവന്‍ഡോസ്‌കിയെയാണ്​. ലെവൻഡോസ്​കി ത​​െൻറ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണുള്ളത്​​. ഈ സീസണില്‍ ഇതുവരെ 52 ഗോളുകളാണ്​​ പോളണ്ടി​​െൻറ നായകൻ നേടിയത്​. ബുണ്ടസ്​ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും മത്സരങ്ങള്‍ അവശേഷിക്കുന്നതിനാൽ ഗോളി​​െൻറ എണ്ണം ഇനിയും വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇത്തവണത്തെ ഗോള്‍ഡന്‍ ബൂട്ടിനും ലെവൻഡോസ്​കിക്ക്​ സാധ്യതകൽപ്പിക്കുന്നുണ്ട്​. 

മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിനും ലിവര്‍പൂളി​​െൻറ സാദിയോ മാനെയുമാണ്​ വാൻ പേഴ്‌സിയുടെ പട്ടികയില്‍ ഇടം പിടിച്ച രണ്ടും മൂന്നും സ്ഥാനക്കാർ. ബാലൺ ഡി ഒാർ ഈ വര്‍ഷം അവസാനമാണ് പ്രഖ്യാപിക്കുക. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ പുരസ്‌കാരം റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoLionel Messilewandowskirobin van persie
News Summary - Robin van Persie names his Ballon d Or top three with no place for Messi or Ronaldo
Next Story