റോമിലെ വിപ്ലവം
text_fields‘റോം ഒറ്റ ദിനംകൊണ്ട് ഉണ്ടായതല്ലെന്ന’ പഴമൊഴി ബാഴ്സലോണയുടെ ഒാർമകളിൽ ഇനിയൊരു സത്യമാണ്. യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിനായി ഇറ്റലിയിലേക്ക് വിമാനം കയറുേമ്പാൾ േറാമിെൻറ പ്രതാപം കാറ്റലോണിയക്കാർക്ക് സങ്കൽപം മാത്രമായിരുന്നല്ലോ. ഒരാഴ്ചമുമ്പ് നൂകാംപിൽ 4-1ന് തകർത്തുവിട്ട റോമക്കാർ അഞ്ചുനാൾകൊണ്ട് എന്ത് അദ്ഭുതം കാണിക്കാനാണെന്ന് വിശ്വസിച്ചുകാണും. പക്ഷേ, േറാമിലെ ഒളിമ്പിക് സ്റ്റേഡിയത്തിലെ 90 മിനിറ്റിൽ ബാഴ്സലോണ വിശ്വാസങ്ങളെല്ലാം തിരുത്തി.
തൂണിലും തുരുമ്പിലും ഇറ്റാലിയൻ ഫുട്ബാളിെൻറ കരുത്തും സൗന്ദര്യവുമുള്ളവരാണ് റോമക്കാരെന്ന് മെസ്സിയും കൂട്ടുകാരും ഒരിക്കൽകൂടി വിശ്വാസമുറപ്പിച്ചു. പക്ഷേ, ആ തിരിച്ചറവ് മനസ്സിലുറപ്പിക്കുേമ്പാഴേക്കും ഏറെ വൈകി.റഫറിയുടെ ലോങ് വിസിൽ വിധി പ്രസ്താവ്യമായി. ബാഴ്സലോണ യൂറോപ്യൻ ചാമ്പ്യൻ പോരാട്ടത്തിൽനിന്നും പുറത്ത്. ഒന്നാം പാദത്തിലെ വൻ തോൽവിക്ക് മറുപടിയില്ലാത്ത മൂന്ന് ഗോൾ അടിച്ചുകയറ്റിയാണ് എ.എസ് റോമ കാറ്റലോണിയക്കാരുടെ കഥ കഴിച്ചത്.
ഇരു പാദങ്ങളിലുമായി 4-4 എന്ന നിലയായതോടെ നൂകാംപിൽ പിറന്ന ഒരു ഗോൾ റോമക്ക് ചാമ്പ്യൻസ് ലീഗ് സെമി ടിക്കറ്റ് സമ്മാനിച്ചു. ആദ്യ പാദത്തിൽ രണ്ട് സെൽഫ് ഗോളുകൾ വഴങ്ങിയ ഡാനിയേൽ ഡി റോസിയും (58), കോസ്റ്റാസ് മനോലസും (82) റോമിൽ വെച്ച് ആ സങ്കടം തീർത്തപ്പോൾ, ആറാം മിനിറ്റിൽ എഡിൻ സെകോയുടെ വകയായിരുന്നു മറ്റൊരു ഗോൾ.
കൈയടി കോച്ചിന്
ആത്മവിശ്വാസത്തിെൻറ നിറകുടവുമായാണ് ബാഴ്സലോണ റോമിലെത്തിയത്. അവരുടെ െപ്ലയിങ് ഇലവനിലും അതു കണ്ടു. മെസ്സിയും സുവാരസും മതിയെന്ന് തീരുമാനിച്ച കോച്ച് വാൽവെർദെ പൗളീന്യോയെ ബെഞ്ചിലിരുത്തി. എന്നാൽ, എതിരാളിയെ അറിഞ്ഞ് ഹോംവർക്ക് ചെയ്ത റോമ കോച്ച് യുസേബിയോ ഫ്രാൻസിസ്കോക്ക് കൈയടിക്കണം. പ്രതിരോധത്തിൽ മൂന്നും മധ്യനിരയിൽ അഞ്ചും ആക്രമണത്തിന് സെകോ-പാട്രിക് ഷിക് കൂട്ടിനെയും നിയോഗിച്ച് അദ്ദേഹം നിർദയമായ ആക്രമണം തന്നെ ആസൂത്രണം ചെയ്തു.
മനോലസ്, യുവാൻ ജീസസ്, ഫ്രെഡറിക് ഫാസിയോ എന്നിവർക്കായിരുന്നു പ്രതിരോധ ചുമതല. മധ്യനിരയിൽനിന്ന് ഡി റോസി ആക്രമണത്തിെൻറ ചുക്കാൻ പിടിച്ചു. സെകോക്ക് കൂട്ടായി കൊളറോവും േഫ്ലാറൻസിയും വിങ്ങുകളും സജീവമാക്കി. എതിരാളിയുടെ കുറിയ പാസുകൾക്ക് ലോങ് ബാൾ ക്രോസും, ഹൈബാൾ ഷോട്ടും കൊണ്ടായിരുന്നു ഫ്രാൻസിസ്കോയുടെ കെണി.
പിന്നെ കണ്ടത് പന്തിൽ മേധാവിത്വം നഷ്ടമായ ബാഴ്സയെ. സ്പാനിഷ് കരുത്തരുടെ പ്രതിരോധവും മധ്യനിരയും പൊട്ടിയതോടെ പന്ത് സ്വന്തം ബോക്സിലായി. ഇതിനിടയിലായിരുന്നു മൂന്ന് എണ്ണംപറഞ്ഞ ഗോളുകളുെട പിറവി. ഇത് മൂന്നും ബാഴ്സയുടെ വീഴ്ചക്കും എതിരാളിയുെട മിടുക്കിനും അടിവരയായി.
മൂന്ന് ഗോളും വീണ ശേഷമാണ് മെസ്സിയും സുവാരസും ഉണർന്നുകളിച്ചത്. പക്ഷേ, അപ്പോഴേക്കും ഏറെ വൈകിയിരുന്നു. സീസണിൽ ഒരു തോൽവി മാത്രം വഴങ്ങിയ ബാഴ്സേലാണക്കാണ് ഞെട്ടിപ്പിക്കുന്ന തോൽവി പിണഞ്ഞത്. അതേസമയം, ചാമ്പ്യൻസ് ലീഗിെൻറ ചരിത്രത്തിൽ മൂന്നിൽ ഏറെ ഗോളിന് ഒന്നാം പാദത്തിൽ തോറ്റശേഷം രണ്ടാം പാദത്തിൽ തിരിച്ചുവരുന്ന മൂന്നാമത്തെ ടീമായി റോം. 1984ൽ റണ്ണർ അപ്പായ പ്രകടനത്തിനുശേഷം ഇതാദ്യമായാണ് എ.എസ് റോമ യൂറോപ്യൻ പോരാട്ടത്തിെൻറ സെമിയിൽ ഇടംപിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.