ജയിലിലും കളി; അഞ്ചുഗോളടിച്ച് റൊണാൾഡീന്യോ
text_fieldsഅസുൻക്യോൻ: ചെല്ലുന്നിടം തേൻറതാക്കി മാറ്റുകയാണ് റൊണാൾഡീന്യോ. സ്പെയിനും ഇറ്റ ലിയുമെല്ലാം തെൻറ പറുദീസയാക്കിയ ബ്രസീലുകാരൻ ഇപ്പോൾ വ്യാജ പാസ്പോർട്ടുമായി യാത ്രചെയ്ത കേസിൽ പരഗ്വേ ജയിലിലായപ്പോഴും പതിവ് തെറ്റിച്ചില്ല. ഒരാഴ്ച കടന്ന ജയിൽവാസത്തിനിടെ ഇവിടെ നടന്ന തടവുകാരുടെ ഫുട്ബാൾ മത്സരത്തിൽ താരമായത് മുൻ ബ്രസീൽ സൂപ്പർ താരം.
16 കിലോയോളം വരുന്ന നിർത്തിപ്പൊരിച്ച പന്നിയിറച്ചിയായിരുന്നു വിജയികൾക്കുള്ള മോഹിപ്പിക്കുന്ന സമ്മാനം. അത് റൊണാൾഡീന്യോയുടെ ടീം തന്നെ സ്വന്തമാക്കി. ജയിലിനോട് ചേർന്ന ഫുട്സാൽ ഗ്രൗണ്ടിൽ കളി പുരോഗമിക്കുേമ്പാൾ സമീപത്തായി സുരക്ഷ ഉദ്യോഗസ്ഥർക്കൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു റൊണാൾഡീന്യോ. ആദ്യം കളിക്കാൻ വിസമ്മതിച്ച അദ്ദേഹം, പിന്നീട് സഹതടവുകാരുടെ അപേക്ഷ പരിഗണിച്ച് ഒരു ടീമിെൻറ നായകനായി ബൂട്ടുകെട്ടി.
ശേഷം കണ്ടത് സൂപ്പർ താരത്തിെൻറ മാന്ത്രിക ചുവടുകൾ. തടവുകാരനായ പരഗ്വേയിലെ രാഷ്ട്രീയ നേതാവ് മിഗ്വേൽ ഷാവേസിനായിരുന്നു റൊണാൾഡീന്യോയെ മാർക്ക് ചെയ്യാനുള്ള ചുമതല. പക്ഷേ, കാര്യമുണ്ടായില്ല. ബ്രസീൽ താരം നയിച്ച ടീം 11-2ന് ജയിച്ചു. അഞ്ചുഗോൾ നേടുകയും മറ്റ് ആറു ഗോളിന് വഴിയൊരുക്കുകയും ചെയ്ത് ലോകതാരം കേമനായി. ‘‘റൊണാൾഡീന്യോ സന്തോഷവാനായിരുന്നു. ആസ്വദിച്ചായിരുന്നു കളിച്ചത്.
ടി.വിയിൽ കാണുന്നപോലെ പതിവ് ചിരിയോടെയാണ് അദ്ദേഹത്തെ കണ്ടത്’’ -ജയിൽ വാർഡൻ ബ്ലാസ് വെറയെ ഉദ്ധരിച്ച് പരഗ്വേ പത്രമായ ഹോയ് റിപ്പോർട്ട് ചെയ്തു. ഈ മാസം അഞ്ചിനാണ് റൊണാൾഡീന്യോയും സഹോദരൻ റോബർട്ടോ ഡി അസിസും വ്യാജ പാസ്പോർട്ടിൽ പരഗ്വേയിൽ അറസ്റ്റിലായത്. ഇരുവരുടെയും ജാമ്യാപേക്ഷ നിരസിച്ച കോടതി വിചാരണത്തടവുകാരനായി ജയിലിലേക്ക് അയക്കുകയായിരുന്നു. താരത്തിെൻറ മോചനത്തിന് അഭിഭാഷക സംഘം തീവ്ര ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.