വിവേചനങ്ങളില്ലാത്ത കളിക്കാഴ്ചകൾ
text_fieldsമ്യൂസിക് കണ്ടക്ടറുടെ സൂചനകളിലെന്നോണം ഗാലറികളിൽ ഇളകിയാർക്കുന്ന കാണികൾ എല്ലാ സോക്കർമേളയുടെയും ആവേശമാണ്. ലോകകപ്പ് ഗാലറിയിൽ ഇരിക്കുമ്പോൾ നമുക്ക് ആ ജനക്കൂട്ടത്തിെൻറ സൂക്ഷ്മ സ്വഭാവമെന്തെന്ന് തൊട്ടറിയാനാവും. ലോകമെങ്ങുമുള്ള മാധ്യമങ്ങൾക്ക് ജനക്കൂട്ടം നൃത്തംചെയ്യുന്ന വർണക്കാഴ്ചയാണ്. ഗാലറിയുടെ കോണുകളിൽനിന്ന് ആഘോഷത്തിമിർപ്പിെൻറയും ഇഷ്ടടീമുകളുടെ വീഴ്ചകളിൽ പൊടിയുന്ന കണ്ണുനീരിെൻറയും ഷോട്ടുകൾ അവർ ഒപ്പിയെടുക്കും.
എല്ലാവർക്കുമറിയാവുന്നതുപോലെ ലോകത്തിെൻറ പരിച്ഛേദമാണ് ലോകകപ്പ് മത്സരവേദിയിലെ കാണികൾ. കളിക്കാർ, കച്ചവടക്കാർ, വിദ്യാർഥികൾ, ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങി വൈവിധ്യമാർന്ന തൊഴിൽ മേഖലകളിൽ നിന്നുള്ളവരാണ് കാണികൾ. രണ്ടും മൂന്നും ലോകകപ്പ് നേരിൽക്കണ്ട ചിലരെ കണ്ടു. ചിലർ ജീവിതാഭിലാഷം പോലെ ആയുസ്സിെൻറ സായംകാലത്ത് ഒരു കളി കാണാനെത്തുന്നു. ആകർഷിച്ചത് രണ്ടു കാര്യങ്ങളാണ്. പ്രായഭേദമില്ലാതെ ഗാലറിയിൽ നിറയുന്ന സ്ത്രീ പ്രാതിനിധ്യമാണ് ആദ്യത്തേത്. അതിലേറെ, മനസ്സിൽ തറച്ച കാഴ്ച അംഗപരിമിതരായവരുടെ സാന്നിധ്യമാണ്.
പല അളവിൽ ശരീരത്തിനും ബുദ്ധിക്കും പരിമിതികളുള്ളവർ വീൽചെയറുകളിൽ സഹായികൾക്കൊപ്പം കളി കാണാനെത്തിയിട്ടുണ്ട്. അവശതയനുഭവിക്കുന്നവരെ ഈ സമൂഹങ്ങൾ എത്ര കൃത്യമായാണ് പരിഗണിക്കുന്നത് എന്നത് ഇന്ത്യൻ സാഹചര്യങ്ങളിൽ നിന്നാലോചിക്കുമ്പോൾ അത്ഭുതകരമാന്ന്. പതിനായിരങ്ങൾ ഇരമ്പിയാർത്തെത്തുന്ന സ്റ്റേഡിയത്തിെൻറ ഡിസൈൻ ഓരോ തലത്തിലും അംഗപരിമിതരെ സ്വീകരിക്കാവുന്ന വിധം ക്രമീകരിച്ചിട്ടുണ്ട്. അതെ ഇവിടെ കാഴ്ച, വിവേചനങ്ങളില്ലാതെ എല്ലാവരുെടതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.