സച്ചിനെ വിസ്മയിപ്പിച്ച അഞ്ച് ഓൾറൗണ്ടർമാർ
text_fieldsമുംബൈ: ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച അഞ്ച് ഓൾ റൗണ്ടർമാരെ തിരഞ്ഞെടുത്ത് ഇന്ത്യയുടെ ഇതിഹാ സ ബാറ്റ്സ്മാൻ സചിൻ ടെണ്ടുൽക്കർ. സ്റ്റാർ സ്പോർട്സിെൻറ ക്രിക്കറ്റ് കണക്ടഡ് എന്ന ഷോയിൽ സംസാരിക്കവെയാ ണ് മികച്ച ഓൾറൗണ്ടർമാരെ കുറിച്ച് സച്ചിൻ അഭിപ്രായം പങ്കുവെച്ചത്. ക്രിക്കറ്റിൽ നിന്നു വിരമിച്ച അഞ്ച് വിഖ്യാത താരങ്ങളായിരുന്നു പട്ടികയിൽ.
ലോകത്തെ ഏറ്റവും മികച്ച അഞ്ച് ഓൾറൗണ്ടർമാരെ കണ്ടാണ് താൻ വളർന്നതെന്നും സചിൻ പറഞ്ഞു. മുൻ ഇന്ത്യൻ നായകനും സചിെൻറ സഹതാരവുമായിരുന്ന കപിൽദേവാണ് ഓൾ റൗണ്ടർമാരുടെ ലിസ്റ്റിൽ ഒന്നാമത്. മുൻ പാക് നായകനും സചിൻ തെൻറ ആദ്യത്തെ പാക് പര്യടനത്തിൽ നേരിട്ട ഇമ്രാൻ ഖാനാണ് പട്ടികയിൽ രണ്ടാമത്. ന്യൂസിലൻഡിലേക്കുള്ള രണ്ടാം പര്യടനത്തിൽ നേരിട്ട റിച്ചാർഡ് ഹാഡ്ലിയാണ് മൂന്നാമത്. വെസ്റ്റിൻഡീസ് താരം മാൽകം മാർഷൽ, ഇംഗ്ലണ്ട് ഇതിഹാസം ഇയാൻ ബോതം എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് താരങ്ങൾ.
ഷാർജയിൽ 1998ൽ നടന്ന കൊക്ക കോള കപ്പിൽ ആസ്ട്രേലിയക്കെതിരെ നേടിയ സെഞ്ച്വറിയാണ് സചിന് കരിയറിൽ ഏറെ ഇഷ്ടപ്പെട്ട ഇന്നിങ്സ്. സചിെൻറ പിറന്നാൾ ദിനത്തിൽ െഎ.സി.സി നടത്തിയ വോട്ടിങ്ങിലും ഇൗ ഇന്നിങ്സാണ് എല്ലാവരും തെരഞ്ഞെടുത്തത്. 131 പന്തിൽ 143 റൺസാണ് സചിൻ അന്ന് അടിച്ചുകൂട്ടിയത്. എന്നാൽ, ഷാർജയിൽ വീശിയടിച്ച മണൽ കാറ്റിനെ തുടർന്ന് ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിക്കാൻ സചിന് കഴിഞ്ഞില്ല. ‘മരുഭൂമിയിലെ കൊടുങ്കാറ്റ്’ എന്നാണ് സെഞ്ച്വറി പിന്നീട് അറിയപ്പെട്ടത്. കഴിഞ്ഞദിവസമാണ് ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ 47ാം പിറന്നാൾ ലളിതമായി ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.