അന്ന് തഴഞ്ഞ മൂന്നാം ഡിവിഷൻ ക്ലബുകളോട് ഞാൻ കടപ്പെട്ടിരിക്കുന്നു- സന്ദേശ് ജിങ്കാൻ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീമിലെ വലിയ നാമങ്ങളിൽ ഒന്നും ടീമിെൻറ പ്രതിരോധത്തിലെ നട്ടെല്ലുമായ സന്ദേശ് ജിങ്കാനെ എല്ലാവർക്കുമറിയാം. എന്നാൽ പണ്ട് മൂന്നാം ഡിവിഷൻ ക്ലബുകൾ വരെ തഴഞ്ഞ താരമാണ് ഇന്ന് ഇന്ത്യൻ ഫുട്ബാളിലെ അവിഭാജ്യ ഘടകമായി മാറിയതെന്ന സത്യം എത്രപേർക്കറിയാം. കൊൽക്കത്തയിലെ രണ്ട്, മൂന്ന് ഡിവിഷൻ ക്ലബുകൾ തഴഞ്ഞതിനാലാണ് താൻ ഏറെ കഠിനാധ്വാനം ചെയ്തതും ഈ നിലയിൽ എത്തിച്ചേർന്നതെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ജിങ്കാൻ.
‘എെൻറ കരിയറിെൻറ തുടക്കത്തിലായിരുന്നു അത്. ക്ലബുകളിൽ കയറിപ്പറ്റനായി നിരവധി ട്രയലുകളിൽ ഞാൻ പങ്കെടുത്തു. രണ്ട്, മൂന്ന് ഡിവിഷൻ ക്ലബുകൾ വരെ അതിൽ ഉൾപെടും. എന്നാൽ അവരെല്ലാവരും എന്നെ തഴഞ്ഞു.’- എ.ഐ.എഫ്.എഫ് ടി.വിയുമായി നടത്തിയ ചാറ്റ്ഷോയിൽ ചണ്ഡിഗഢുകാരൻ വെളിപ്പെടുത്തി.
‘അതിന് ശേഷമാണ് എെൻറ ലക്ഷ്യം കൈവരിക്കാനായി ഇനിയുമേറെ കഠിനാധ്വാനം ചെയ്യണമെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്’- താരം പറഞ്ഞു. ശേഷം യുനൈറ്റഡ് സിക്കിം ക്ലബ് ജിങ്കാനെ ടീമിലെടുക്കുകയായിരുന്നു. അവിടെ വെച്ചാണ് െറനഡി സിങ്ങുമായും ബെയ്ചുങ് ബൂട്ടിയയുമായുമുള്ള സൗഹൃദം തുടങ്ങിയത്.
‘സ്വപ്ന സാക്ഷാത്കാരമായിരുന്നു എനിക്കത്. മാസങ്ങൾക്ക് മുമ്പ് കൊൽക്കത്തൻ ക്ലബുകൾ ഒഴിവാക്കിയ ഞാൻ ബെയ്ചുങ് ബൂട്ടിയക്കും െറനഡി സിങ്ങിനുമൊപ്പം തമാശ പറഞ്ഞിരിക്കുന്നു’ ജിങ്കാൻ ഓർത്തെടുത്തു. ഇന്ത്യൻ ക്യാപ്റ്റെൻറ ആംബാൻഡ് അണിഞ്ഞ സന്ദർഭമാണ് കരിയറിലെ ഏറ്റവും അസുലഭ മുഹൂർത്തമെന്നും താരം വ്യക്തമാക്കി. ‘130 കോടി ജനങ്ങളുള്ള ഒരുരാജ്യത്തിെൻറ ടീമിനെ നയിക്കാൻ എല്ലാവർക്കും കഴിഞ്ഞുകൊള്ളണമെന്നില്ല. പിന്നീട് തിരിഞ്ഞുനോക്കുേമ്പാൾ എനിക്കെെൻറ കുഞ്ഞുങ്ങൾക്ക് ആ അനുഭവങ്ങൾ പറഞ്ഞു െകാടുക്കാനാകും’ ജിങ്കാൻ ആവേശം കൊണ്ടു. 36 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ ജിങ്കാൻ ആറുസീസണുകൾക്ക് ശേഷം ഐ.എസ്.എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.