ഹാട്രിക് നേടിയാൽ ടോൾസ്റ്റോയിയുടെ നാട്ടിൽ ഭൂമി; നെയ്മർക്ക് കസാൻ മേയറുടെ ഒാഫർ
text_fieldsമോസ്കോ: ബെൽജിയത്തിനെതിരായ ക്വാർട്ടർ പോരാട്ടത്തിൽ ഹാട്രിക് നേടിയാൽ ബ്രസീൽ സൂപ്പർ താരം നെയ്മറിന് മത്സരം നടക്കുന്ന കസാൻ നഗരത്തിൽ ഭൂമി നൽകുമെന്ന് മേയറുടെ വാഗ്ദാനം. റഷ്യൻ ലോകകപ്പിൽ കസാൻ അവസാനമായി വേദിയാകുന്ന മത്സരമാണ് നിർണായകമായ ബ്രസീൽ-ബെൽജിയം ക്വാർട്ടർ.
നെയ്മർ നഗരത്തിൽ താമസക്കാരനായുണ്ടാവുക വലിയ അനുഭവമാകുമെന്നും ഹാട്രിക് നേടിയാൽ എവിടെയും ഭൂമി സ്വന്തമാക്കാൻ ഭരണകൂടം സ്പോൺസറായി നിൽക്കുമെന്നും മേയർ ലിസുർ മെത്ഷിൻ പറഞ്ഞു. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിന് സജ്ജമായി ടീം നേരത്തെ നഗരത്തിലെത്തിയിട്ടുണ്ട്.
പ്രീക്വാർട്ടറിൽ മെക്സികോയെ തകർത്ത ബ്രസീലിെൻറ ഒരു ഗോൾ നേടുകയും രണ്ടാമത്തേതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തത് നെയ്മറായിരുന്നു. ആർത്തിപിടിച്ച് ഭൂമി വാരിപ്പിടിക്കാൻ നടന്ന് അവസാനം ആറടി മണ്ണിെലാടുങ്ങിയ മനുഷ്യെൻറ കഥ പറഞ്ഞ് ലോകത്തെ വിസ്മയിപ്പിച്ച വിശ്വകഥാകൃത്ത് ലിയോ ടോൾസ്റ്റോയി ഇടക്കാലത്ത് താമസിച്ച നാടാണ് കസാൻ. കസാൻ യൂനിവേഴ്സിറ്റിയിലായിരുന്നു ടോൾസ്റ്റോയിയുടെ വിദ്യാഭ്യാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.