24ന് അരികിൽ രണ്ടര വർഷം
text_fieldsഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടമെന്ന മാർഗരറ്റ് കോർട്ടിെൻറ (24) റെക്കോഡിനരി കിൽ സെറീന കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടര വർഷം കടന്നുപോയി. 2017ൽ ആസ്ട്രേലിയൻ ഒ ാപൺ ജയിച്ചായിരുന്നു സെറിനയുടെ 23ാം ഗ്രാൻഡ്സ്ലാം അഭിഷേകം.
പിന്നീട് മകൾ ഒളിമ്പിയയുടെ ജനനവുമായി ബന്ധപ്പെട്ട് ഒരു സീസൺ മുഴുവൻ കോർട്ടിന് പുറത്തായിരുന്ന അമേരിക്കൻ ഇതിഹാസം 2018 ഫ്രഞ്ച് ഒാപണിലാണ് മടങ്ങിയെത്തുന്നത്. തുടർന്ന് ആറ് ഗ്രാൻഡ്സ്ലാമുകളിലും ഉജ്ജ്വല മികവോടെ സെറീനയുണ്ടായിരുന്നു. ഫ്രാൻസിൽ നാലാം റൗണ്ടിൽ മടങ്ങിയെങ്കിലും, അതേ സീസണിലെ വിംബ്ൾഡൺ, യു.എസ് ഒാപൺ, 2019ലെ വിംബ്ൾഡൺ എന്നിവയിൽ ഫൈനലിലെത്തി.
പക്ഷേ, കിരീടപ്പോരാട്ടത്തിൽ അടിതെറ്റൽ പതിവായപ്പോൾ 24ാം ഗ്രാൻഡ്സ്ലാം എന്ന സ്വപ്നം കൈ അകലെ തന്നെ തുടരുന്നു. 2018 വിംബ്ൾഡൺ ഫൈനലിൽ ആഞ്ജലിക് കെർബറിനോടും, യു.എസ് ഒാപണിൽ നവോമി ഒസാകയോടുമായിരുന്നു തോൽവി. ഇൗ സീസൺ വിംബ്ൾഡൺ ഫൈനലിൽ സിമോണ ഹാലെപിനോടും കീഴടങ്ങി.
ഇതിനിടെ, ആസ്ട്രേലിയൻ ഒാപണിലും ഫ്രഞ്ച് ഒാപണിലും പാതിവഴിയിൽ മടങ്ങി. രണ്ടര വർഷത്തിനിടെ ഇത് നാലാം തവണയാണ് സെറീനക്ക് മുന്നിൽ 24 കാരറ്റ് മോഹച്ചെപ്പെത്തുന്നത്. അട്ടിമറി ആവർത്തിക്കുമോ, അതോ കാത്തുകാത്തിരുന്ന ചരിത്രം സെറീന ഇക്കുറി സ്വന്തം പേരിലാക്കുമോ?.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.