Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightസെറീനയുടെ കോപാഗ്നിയും...

സെറീനയുടെ കോപാഗ്നിയും ഒസാകയുടെ കണ്ണീരും

text_fields
bookmark_border
serena-vs-osaka
cancel

ന്യൂയോർക്കിലെ ആർതർ ആശെ സ്​റ്റേഡിയത്തിൽ തടിച്ചുകൂടിയ ആരാധകർക്ക്​ മുന്നിൽ ചരിത്ര വിജയം മാത്രം ലക്ഷ്യമിട്ട്​ ഇറങ്ങിയതായിരുന്നു സെറീന വില്യംസ്​. എന്നാൽ ഇന്നലെ കോർട്ടികനത്തും മത്സരശേഷവും നടന്ന നാടകീയ രംഗങ്ങളുടെ അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇന്നലെ നടന്ന കലാശപ്പോര്​ ലോകമെമ്പാടുമുള്ള ടെന്നീസ്​ ആരാധകരെ തെല്ലൊന്നുമല്ല ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിച്ചത്​.

serena.jpg

ഗർഭിണിയായതിന്​ ശേഷം കോർട്ടിലേക്ക്​ തിരിച്ചെത്തിയ സെറീന കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തോടെയാണ്​ യു.എസ്​ ഒാപൺ ഫൈനലിലേക്ക്​ കടന്നത്​. ഇന്നലെ വിജയിച്ചിരുന്നുവെങ്കിൽ 24 ഗ്രാൻറസ്ലാം കിരീടം സ്വന്തമാക്കിയ ആസ്​ട്രേലിയക്കാരി മാർഗരെറ്റ്​ കോർട്ടി​​​​​​െൻറ റെക്കാർഡിനൊപ്പമെത്താനും സെറീനക്ക്​ കഴിഞ്ഞേ​നെ.

എന്നാൽ നേരിട്ടുള്ള സെറ്റുകൾക്ക്​ ജപ്പാ​​​​​െൻറ 20കാരി നവോമി ഒസാക്കയോട്​ തോൽക്കാനായിരുന്നു ടെന്നീസ്​ ഇതിഹാസ റാണിയുടെ വിധി. 6-2, 6-4 എന്ന സ്​കോറിന്​ ഒസാക തകർത്തത്​ ത​​​​​െൻറ എക്കാലത്തേയും വലിയ സൂപ്പർസ്റ്റാറിനെ. ജപ്പാന്​ വേണ്ടി ഒരു ഗ്രാൻറ്​സ്ലാം കിരീടം നേടുന്ന ആദ്യ ടെന്നീസ്​ താരം എന്ന റെക്കോർഡുമായാണ്​ ഒസാക രാജ്യത്തേക്ക്​ മടങ്ങുന്നത്​.

എന്നാൽ ത​​​​​െൻറ മാതൃകാ താരത്തെ ഇങ്ങനെയൊരു രീതിയിലായിരുന്നിരിക്കില്ല ഒസാക കീഴ്​പെടുത്താൻ ആഗ്രഹിച്ചത്​. മത്സരത്തിനിടെ നടന്ന ചില രംഗങ്ങൾ 20 കാരി ഒട്ടും പ്രതീക്ഷിച്ച്​ കാണില്ല. മത്സരശേഷം കിരീടം അഭിമാനത്തോടെ ഉയർത്തിപ്പിടിച്ച ഒസാക ആയിരക്കണക്കിനാളുകളുടെ കൂവലും കണ്ണീരോടെയാണ് കേട്ടിരുന്നത്​.

സെറീനയും ചെയർ അംപയറുമായുണ്ടായ വാഗ്വാദത്തിന്​ ഹേതുവായത്​​ സെറീനയുടെ കോച്ച്​ മത്സരത്തിനിടെ കൈമാറിയ ഒരു ഹാൻറ്​ സിഗ്നലായിരുന്നു. ആദ്യ സെറ്റ്​ ആധികാരികമായി വിജയിച്ച ഒസാക​ക്കെതിരെ രണ്ടാം ​െസറ്റിൽ പിന്നിട്ട്​ നിൽക്കു​േമ്പാഴായിരുന്നു​ സെറീനക്ക്​ അംപയറുടെ മുന്നറിയിപ്പ്​ ലഭിക്കുന്നത്​. പരിശീലകൻ പാട്രിസ്​ ഗാലറിയിരുന്ന്​ സെറീനക്ക്​ തന്ത്രങ്ങൾ പറഞ്ഞുകൊടുത്തു എന്നായിരുന്നു ആരോപണം. കൂടെ ഒരു പോയൻറ്​ പിഴയും വിധിച്ചതാണ്​ താരത്തെ ചൊടിപ്പിച്ചത്​.

എന്നാൽ കോച്ച്​ ഒരു കൈമുദ്ര (തംബ്​സ്​ അപ്​) കാണിച്ചതുമാത്രമാണെന്നായിരുന്നു സെറീനയുടെ മറുപടി. ‘‘നിങ്ങൾ എന്നോട്​ മാപ്പ്​ പറയണം. ത​​​​​െൻറ ജീവിതത്തിൽ ഇന്നേവരെ താൻ ആരെയും പറ്റിച്ചിട്ടില്ല. എനിക്കൊരു മകളുണ്ട്​. ഞാൻ പരിശീലനം തേടിയിട്ടില്ല എന്ന്​ ഇപ്പോൾ പ്രഖ്യാപിക്കണം’’ -ഇങ്ങനെയായിരുന്നു സെറീന അംപയർക്ക്​ നേരെ ആഞ്ഞടിച്ചത്​. കാണികൾ കൂവി വിളിച്ചുതുടങ്ങിയെങ്കിലും കുലുങ്ങാതെ ഒസാക കളിച്ചു. കളിയിൽ പിന്നോക്കം നിന്നതോടെ റാക്കറ്റിനോട്​ അരിശം തീർത്ത സെറീനക്ക്​ വീണ്ടും ഒരു പോയിൻറ്​ പിഴ.

അടുത്ത ചേഞ്ചോവറിൽ അംപയറോട്​ ബാക്കിവെച്ച അരിശം കൂടി സെറീന തീർത്തു. നുണയനായ നിങ്ങൾ ഇനിയൊരിക്കലും എ​​​​​െൻറ കോർട്ടിലിറങ്ങില്ല. എപ്പോഴാണ്​ താങ്കൾ എന്നോട്​ മാപ്പ്​ പറയുന്നത്​. എന്ന്​ സെറീന ചോദിച്ചു. എ​​​​​െൻറ​ പോയിൻറ്​ തട്ടിയെടുത്ത മോഷ്ടാവാണ്​ നിങ്ങളെന്നും സെറീന പറഞ്ഞു.

എന്നാൽ ഒരു ഗെയിം മുഴുവൻ പിഴ വിധിച്ചാണ്​ അംപയർ തിരിച്ചടിച്ചത്​. പെരുമാറ്റച്ചട്ട ലംഘനം അംപയർക്കെതിരെ മോശം പരാമർശം എന്നീ കാരണങ്ങൾ പറഞ്ഞായിരുന്നു പുതിയ പിഴ. ശേഷം കോർട്ടിലേക്ക്​ തിരിച്ചുകയറാൻ വിസമ്മതിച്ച സെറീനയെ അനുനയിപ്പിക്കാനെത്തിയ ടൂർണമ​​​​െൻറ്​ റഫറിക്ക്​ മുന്നിൽ വിതുമ്പിക്കരഞ്ഞ്​ പോയി അവർ.

മത്സരത്തിൽ ദയനീയ തോൽവിയേറ്റുവാങ്ങിയതിന്​ ശേഷം സെറീന അംപയർക്ക്​ കൈ കൊടുക്കാനും വിസമ്മതിച്ചു. പുരസ്​കാരം വിതരണ സമയത്ത്​ രോഷമടങ്ങിയാണ്​ സെറീനയെ കണ്ടത്​. എന്നാൽ കാണികൾ തീർത്തും നിയന്ത്രണം വിട്ട നിലയിലായിരുന്നു. അവർ കൂവി വിളിക്കാനും കൈമുദ്രകൾ കാട്ടാനും തുടങ്ങി. കൂവൽ പരിധി വിട്ടതോടെ സെറീനയുടെ വാക്കുകൾ എത്തി. നവോമി ഒസാക നന്നായി കളിച്ചു അവളുടെ ആദ്യത്തെ ഗ്രാൻറ്​സ്ലാമാണിത്​ അവളെ കൂവി വിളിക്കരുത് എന്ന്​ സെറീന പറഞ്ഞു​. എന്നാൽ കൂവി വിളിക്കിടയിൽ ഒസാക്കയുടെ കണ്ണീരിനും ന്യൂയോർക്ക്​ സാക്ഷിയായി. അവളും വിതുമ്പിക്കരഞ്ഞു. സെറീനയുടെ ആരാധകരെ നിരാശരാക്കിയതിലുള്ള ദുഃഖവും അവൾ പങ്കുവെച്ചു.

മത്സരശേഷം പാട്രിക്​ പരിശീലനം നൽകാൻ ശ്രമിച്ചെന്ന്​ സമ്മതിച്ചതോടെ സെറീനയുടെ വിശദീകരണം മാറി. താനൊരു സ്​ത്രീ ആയതുകൊണ്ടാണ്​ തനിക്കെതിരെ നടപടിയെന്നും പുരുഷതാരങ്ങൾക്ക്​ നേരെ ഇത്തരം നടപടിയെടുക്കാറില്ലെന്നും അവർ ആരോപിച്ചു. പരിശീലകനും റാ​േഫൽ നദാലിനെ ഉദ്ധരിച്ച്​ ന്യായീകരണം നടത്തുകയുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:serena williamsmalayalam newssports newsNaomi Osakaus open 2018
News Summary - Serena Williams loses to Naomi Osaka in controversial final-sports news
Next Story