200 മീറ്ററിൽ ബോൾട്ടിെൻറ റെക്കോഡ് തകർത്ത് താരം; പിന്നാലെ ‘ട്വിസ്റ്റ്’
text_fieldsസൂറിച്ച്: 11 വർഷമായി ഉസൈൻ ബോൾട്ട് കൈവശംവെക്കുന്ന 200 മീറ്ററിലെ ലോകറെക്കോഡ് ഏതാനും നിമഷനേരത്തേക്ക് തകർന്നു. അമേരിക്കയുടെ നോഹ ൈലൽസിെൻറ പേരിലേക്ക് മാറിയ റെക്കോഡിന് പക്ഷേ, നിമിഷ നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. വീണ്ടും ബോൾട്ട് തന്നെയായി ലോകറെക്കോഡ്കാരൻ.
കോവിഡ് കാലത്ത്, സാങ്കേതിക സഹായത്തോടെ വലിയ അത്ലറ്റിക്സ് പോരാട്ടങ്ങൾ സാധ്യമാണെന്ന് വിളംബരം ചെയ്യാനായി സംഘടിപ്പിച്ച ഇൻസ്പിരേഷനൽ ഗെയിംസിെൻറ 200മീറ്ററിലായിരുന്നു നാടകീയ രംഗങ്ങൾ. നോഹ ൈലൽസ് ഒന്നാമനായി മത്സരം ഫിനിഷ് ചെയ്യുേമ്പാൾ േക്ലാക്കിൽ സമയം 18.90 സെക്കൻഡ്. സംഘാടകരും, ടി.വി പ്രേക്ഷകരും ഞെട്ടിയ നിമിഷം.
2009ൽ ഉസൈൻ ബോൾട്ട് കുറിച്ച 19.19 സെക്കൻഡ് തകർന്നുവെന്ന് ഉറപ്പിച്ച് ആഘോഷവും തുടങ്ങി. എന്നാൽ, അപ്പോൾ തന്നെ സംശയം പ്രകടിപ്പിച്ച ബി.ബി.സി കമേൻററ്റർ സ്റ്റീവ് ക്രാമിെൻറ പ്രഖ്യാപനം അഞ്ചു മിനിറ്റിനകം എത്തി.
നോഹ ലെയ്ലസിെൻറ ഓട്ടത്തിൽ പിഴവുണ്ട്. 15 മീറ്റർ കുറച്ച് വെറും 185 മീറ്ററേ അദ്ദേഹം ഒാടിയുള്ളൂ. ട്രാക്ക് മാറി ഓടിയത് കാരണം മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്ന്. സംഭവം സംഘാടകർക്കും നാണക്കേടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.