2023 ലോകകപ്പ് കളിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു -ശ്രീശാന്ത്
text_fieldsകൊച്ചി: ഒത്തുകളി ആരോപണത്തെ തുടർന്നുള്ള ഏഴുവർഷത്തെ വിലക്കിന് ശേഷം അടുത്ത സീസണിൽ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന മലയാളി പേസ് ബൗളർ എസ്. ശ്രീശാന്ത് തെൻറ ലോകകപ്പ് സ്വപ്നവും പങ്കുവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡെക്കാൻ ഹെറാൾഡിനോട് സംസാരിക്കുവേയായിരുന്നു തനിക്ക് 2023 ഏകദിന ലോകകപ്പിൽ കളിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി ശ്രീശാന്ത് അഭിപ്രായപ്പെട്ടത്.
'2023ലെ ഏകദിന ലോകകപ്പിൽ എനിക്ക് കളിക്കാൻ കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്. യാഥാർഥ്യവുമായി അകലെ നിൽക്കുന്ന ചില ലക്ഷ്യങ്ങൾ ഏതൊരു അത്ലറ്റിനെ പോലെ എനിക്കുമുണ്ട്. അതുപോലെയുള്ള ലക്ഷ്യങ്ങൾ ഒന്നുംതന്നെയില്ലെങ്കിൽ നിങ്ങൾ എന്നും ഒരു സാധാരണക്കാരനായി തുടരും. -ശ്രീശാന്ത് പറഞ്ഞു. ഫിറ്റ്നസ് തെളിയിച്ചാൽ അടുത്ത സീസണിൽ ശ്രീശാന്ത് കേരളാടീമിനായി ജേഴ്സിയണിയുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഒരു മടങ്ങിവരവ് നടത്താൻ ഒരുങ്ങവേയായിരുന്നു 2013ൽ ശ്രീശാന്തിന് വിലക്ക് തിരിച്ചടിയായത്. താരത്തിന് വിധിച്ച ആജീവനാന്ത വിലക്ക് 2018ൽ നീക്കിയിരുന്നു. 2019ൽ സുപ്രീംകോടതി വിലക്ക് ഏഴുവർഷമായി കുറക്കുകയും ചെയ്തു. അതോടെ 2020-21 സീസണിൽ താരത്തിന് ആഭ്യന്തര ക്രിക്കറ്റ് കളിക്കാനുള്ള അനുമതിയും ലഭ്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.