അരീസ്, മനസ്സുകളിൽ നീ തന്നെ ചാമ്പ്യൻ
text_fieldsഒളിമ്പിക്സ് സ്റ്റേഡിയത്തിൽ പുരുഷ വിഭാഗം 110 മീറ്റർ ഹർഡ്ൽസ് ഫൈനൽ. ട്രാക്കിലെ എട്ടാം ലെയ്നിലെ സ്റ്റാർട്ടിങ് ബ്ലോക്കിൽ വെടിമുഴക്കം കാത്തിരിക്കുന്ന ഒളിമ്പിക്സ് ചാമ്പ്യൻ അരീസ് മെറിറ്റിെൻറ ഞരമ്പുകൾ േപാരാട്ടത്തിനായി വലിഞ്ഞുമുറുകുേമ്പാൾ ആ ശരീരത്തിനുള്ളിൽ ഉൗർജമായി പ്രിയപ്പെട്ട സഹോദരിയുണ്ടായിരുന്നു. അരീസ് മെറിറ്റ് ട്രാക്കിലിറങ്ങുേമ്പാൾ എന്നും ഗാലറിയുടെ ഏതെങ്കിലും ഒരു മൂലയിൽ കണ്ണടച്ച് പ്രാർഥനയിലാവുന്ന അവൾ ഇക്കുറി അരീസിെൻറ വൃക്കയായി അവെൻറയുള്ളിലെത്തി.
അഞ്ചു വർഷം മുമ്പ് ഒളിമ്പിക്സ് ചാമ്പ്യനായ അതേ ട്രാക്കിൽ അരീസ് മെറിറ്റ് വീണ്ടുമിറങ്ങിയപ്പോൾ അമേരിക്കയുടെ മത്രമല്ല, കായിക ലോകത്തിെൻറ തന്നെ പ്രതീകമായി മാറി. 2012ലെ ലണ്ടൻ ഒളിമ്പിക്സ് ചാമ്പ്യനിൽ നിന്നും ആ ജീവിതവും പോരാട്ടവും ഇന്നേറെ മാറിയിരിക്കുന്നു. റിയോ ഒളിമ്പിക്സ് ചാമ്പ്യൻ ജമൈക്കയുടെ ഒമർ മക്ലിയോഡും, ലോകചാമ്പ്യൻ റഷ്യക്കാരൻ സെർജി ഷുബെൻകോവുമെല്ലാമുള്ള ട്രാക്കിൽ പതാകയുടെ നിറം നോക്കാതെ ഗാലറി മുഴുവൻ അരീസ് മെറിറ്റിനായി മിടിച്ചു. കാത്തിരിപ്പുകൾക്കൊടുവിൽ ഫൈനലിന് വെടിമുഴങ്ങി. പക്ഷേ, 13 നിമിഷത്തെ കുതിപ്പിനൊടുവിൽ ഒമർ മക്ലിയോഡ് സ്വർണവും (13.04 സെ) സെർജി ഷുബെൻകോവ് വെള്ളിയും (13.14) നേടി. ഇവർക്കെല്ലാം പിറകിൽ അഞ്ചാമതായിരുന്നു അരീസ് മെറിറ്റിെൻറ സ്ഥാനം. എങ്കിലും ഇൗ പോരാട്ട വീര്യവും അഞ്ചാം സ്ഥാനവും സ്വർണത്തേക്കാൾ തിളങ്ങുന്നു. കാരണം, ജീവിതമവസാനിച്ചുവെന്ന് വിധിയെഴുതിയിടത്തു നിന്നാണ് ഇൗ തിരിച്ചുവരവ്.
അമേരിക്കയുടെ മെറിറ്റ്
ഹർഡ്ലുകൾക്ക് മുകളിലെ പറക്കും മനുഷ്യനായിരുന്നു അരീസ് മെറിറ്റ്. ഒളിമ്പിക്സ് ട്രാക്കിലേക്ക് അമേരിക്ക കരുതിവെച്ച സുവർണതാരം. ലോക ജൂനിയർ ചാമ്പ്യനായിരുന്ന മെറിറ്റിനെ 2012 ലണ്ടൻ ഒളിമ്പിക്സിലായിരുന്നു ലോകം തിരിച്ചറിഞ്ഞത്. മുൻ ലോകചാമ്പ്യന്മാരായ ജോൺസൺ റിച്ചാർഡ്സണിനും ബാർബഡോസിെൻറ റ്യാൻ ബ്രാത്വെയ്റ്റിനും സാധ്യതകൽപിച്ച ലണ്ടൻ ട്രാക്കിൽ അരീസ് കൊള്ളിയാനായി പറന്നു സ്വർണമണിഞ്ഞു. രണ്ടു മാസത്തിനകം 12.80 സെക്കൻഡിൽ ഒാടി പുതിയ ലോകറെക്കോഡും സ്വന്തം പേരിൽ സ്ഥാപിച്ച ഹർഡ്ലുകളിലെ വിസ്മയമായി മാറി. പക്ഷേ, ആഘോഷങ്ങൾക്ക് അധികം ആയുസ്സുണ്ടായില്ല.
അടുത്തവർഷം മോസ്കോ ലോകചാമ്പ്യൻഷിപ്പിൽ നിരാശപ്പെടുത്തിയ മെറിറ്റ്, ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് പരിശോധനക്ക് വിധേയനായപ്പോൾ കിഡ്നി സംബന്ധമായ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തി. ഡോക്ടർമാരുടെ മുന്നറിയിപ്പുകളെ സ്നേഹത്തോടെ അവഗണിച്ച് ഏതാനും മാസത്തെ ചികിത്സക്ക് ശേഷം വീണ്ടും ട്രാക്കിലേക്ക്. ഗുരുതരമായാൽ ഡയാലിസിസ് വേണ്ടിവരുമെന്ന സ്നേഹോപദേശത്തിനും ചെവികൊടുക്കാതെ 2015 ബെയ്ജിങ് ലോകചാമ്പ്യൻഷിപ്പിനുള്ള ഒരുക്കത്തിലായിരുന്നു മെറിറ്റ്. ആത്മവിശ്വാസവുമായി ട്രാക്കിലിറങ്ങിയ താരം വെങ്കലമണിഞ്ഞു. വൃക്ക മാറ്റിവെക്കാൻ ഡോക്ടർമാർ വിധിയെഴുതി ശസ്ത്രക്രിയക്ക് തീയതിയും കുറിച്ചായിരുന്നു അന്ന് മെറിറ്റ് ട്രാക്കിലിറങ്ങിയത്. കിഡ്നി പകുത്ത് നൽകാൻ സമ്മതിച്ച സഹോദരി ലാടോയ ഹബ്ബാർഡിെൻറ പ്രേരണയിൽ ഒാടി മെഡലണിഞ്ഞ മെറിറ്റ് അത് സമർപ്പിച്ചതും പ്രിയപ്പെട്ട സഹോദരിക്കു തന്നെ.
മാറ്റിവെച്ച
കിഡ്നിയുമായി ട്രാക്കിൽ
അവയവമാറ്റ ശസ്ത്രക്രിയയും കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ അരീസ് മെറിറ്റ് പരിശീലനത്തിനിറങ്ങി. 2016 റിയോ ഒളിമ്പിക്സായിരുന്നു ലക്ഷ്യം. പക്ഷേ, അമേരിക്കൻ ഒളിമ്പിക്സ് ട്രയൽസിൽ പിന്തള്ളപ്പെട്ടതോടെ റിയോ പാഴ്സ്വപ്നമായി മാറി. അടുത്തമോഹമായിരുന്നു ലണ്ടൻ ലോകചാമ്പ്യൻഷിപ്. ആഗ്രഹംപോലെ ആ സ്വപ്നം പൂവണിഞ്ഞു. ലണ്ടനിലേക്ക് യോഗ്യത നേടിയ നാല് അമേരിക്കക്കാരിൽ ഫൈനലിലെത്തിയത് മെറിറ്റ് മാത്രമായി. കലാശപ്പോരാട്ടത്തിൽ സ്വർണമായിരുന്നു മോഹിച്ചത്. തലനാരിഴ വ്യത്യാസത്തിൽ മെഡൽ നഷ്ടമായെങ്കിലും മെറിറ്റിന് നിരാശയില്ല. രണ്ട് വൃക്കകളും തകർന്നുപോയപ്പോൾ ജീവിതവും തകർന്നെന്ന് വിലപിച്ചവർക്കുള്ള മറുപടിയാണ് ഇൗ അഞ്ചാം സ്ഥാനം.
ഒപ്പം, തെൻറ തിരിച്ചുവരവ് സ്വപ്നം കണ്ട് ജീവിതം പകുത്തുനൽകിയ സഹോദരി ലാടോ ഹബ്ബാർഡിനുള്ള സ്നേഹ സമ്മാനവും. എന്നും മെറിറ്റിന് പിന്തുണയുമായി ഗാലറിയിലെത്തുന്ന ഹബ്ബാർഡ് ഇക്കുറി ലണ്ടനിലെത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.