മായേച്ചിയുടെ മോഹമഞ്ഞ; ജിങ്കാേൻറയും
text_fields‘‘അവനെെൻറ മൂത്ത മോനാ...അത്രക്കിഷ്ടാ...അവനോടുള്ള ഇഷ്ടം അതുപോലെ ബ്ലാസ്റ്റേഴ്സിനോടുമുണ്ട്. പക്ഷേ, പോകുവാന്നറിഞ്ഞപ്പോൾ വല്ലാത്ത വിഷമം. എന്നാലും ക്ലബ്ബിനെ തള്ളിപ്പറയാനില്ല...’’- കേരള ബ്ലാസ്റ്റേഴ്സിെൻറ ആരാധകരായ മഞ്ഞപ്പടയുടെ വനിതാവിങ് അഡ്മിനായ മായേച്ചി എന്ന മായ മുരളിയുടേതാണ് ഇൗ വാക്കുകൾ. സന്ദേശ് ജിങ്കാൻ എന്ന വൻമതിൽ മഞ്ഞക്കുപ്പായമഴിക്കുേമ്പാൾ മായയോളം സങ്കടം അനുഭവിച്ചിട്ടുണ്ടാവില്ല മറ്റു ആരാധകരാരും. ബ്ലാസ്റ്റേഴ്സിെൻറ മോഹമഞ്ഞയിൽ വിരിഞ്ഞ സൗഹൃദത്തിെൻറ കഥയറിയുേമ്പാഴാണ് ആ സങ്കടത്തിെൻറ ആഴമറിയുക. ജിങ്കാൻ ക്ലബ്ബ് വിടുന്ന വാർത്തയറിഞ്ഞ് ബി.പി കൂടി കഴിഞ്ഞദിവസം മായേച്ചി ചികിത്സതേടിയിരുന്നു.
കൊച്ചി കലൂർ സ്റ്റേഡിയത്തിന് തൊട്ടടുത്താണ് മായമുരളിയുടെ വീട്. കേരള ബ്ലാസ്റ്റേഴ്സ് പിറന്നപ്പോഴാണ് പന്തുകളി കാര്യമായെടുക്കുന്നത്. മക്കൾക്ക് കളി സ്റ്റേഡിയത്തിൽ പോയി കാണണം. കൂട്ടുകാർക്കൊപ്പം അയക്കുന്നതിന് പകരം മായേച്ചി തന്നെ കൂടെ പോയി. താടിയും മുടിയും വളർത്തുന്നവരെ ഇഷ്ടമല്ലാതിരുന്നിട്ടും ജിങ്കാൻ മൈതാനത്തിറങ്ങിയപ്പോൾ വല്ലാത്തൊരു ആരാധനയായിരുന്നു. ഒപ്പം ബ്ലാസ്റ്റേഴ്സിെൻറ നിറമായ മഞ്ഞയോടും. ലുലുമാളിൽനിന്ന് ആദ്യമായൊരു സ്കൂട്ടറെടുത്തപ്പോൾ അതിന് മഞ്ഞ നിറമായിരുന്നു. അതിൽ ജിങ്കാെൻറ സ്റ്റിക്കറും പതിച്ചു.
െഎ.എസ്.എൽ രണ്ടാം സീസണിൽ ടീം പതറുേമ്പാൾ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തിയിട്ടുണ്ട് മായേച്ചി. ഗൂഗ്ളിൽ തപ്പി ജിങ്കാെൻറ നക്ഷത്രം ആയില്യമാണെന്ന് കണ്ടെത്തി വഴിപാടും നേർന്നു. ഇതിെൻറ രശീത് മക്കൾ മഞ്ഞപ്പട ഗ്രൂപ്പിലിട്ടത് ജിങ്കാനും കണ്ടിരുന്നു. അങ്ങനെയാണ് ആദ്യ കൂടിക്കാഴ്ചയൊരുങ്ങുന്നത്. കൊച്ചിയിലെ ഒരു മത്സരശേഷം കാണാൻ ചെന്നപ്പോൾ ‘ഒാ.. മാം...യൂ..’ എന്ന് പറഞ്ഞ് സന്ദേശ് ജിങ്കാൻ ആശ്ലേഷിച്ചു. ഇങ്ങനെയൊരാൾ തന്നെ ആരാധിക്കുന്നുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും വീട്ടിൽ അമ്മയടക്കമുള്ളവരോട് മായേച്ചിയെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ജിങ്കാൻ പറഞ്ഞു. ജിങ്കാെൻറ വിനയം ഏറെ ആകർഷിച്ചതായി മായേച്ചി പറയുന്നു.
കഴിഞ്ഞ സീസണിന് മുെമ്പയാണ് കൈയിൽ ജിങ്കാെൻറ ടാറ്റൂ പതിച്ചത്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന അദ്ദേഹത്തിെൻറ ജന്മദിനം വീട്ടിൽ മക്കളോടൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. ജൂനിയർ താരങ്ങളടക്കം ബ്ലാസ്റ്റേഴ്സ് ടീമിലെ ഒാരോ കളിക്കാരനെയുമറിയാം. ജിങ്കാനെ പോലെത്തന്നെ ബ്ലാസ്റ്റേഴ്സും മായേച്ചിക്ക് ജീവനാണ്. ക്ലബ്ബിെൻറ എവേ മത്സരങ്ങൾക്കുപോലും കൂടെയുണ്ടാവും. മക്കളായ അർജുനും അക്ഷയും അമ്മക്ക് കട്ടക്ക് കൂട്ടായുണ്ട്. ഭാര്യയുടെ കാൽപന്തുകളി ഭ്രമത്തിൽ പരിഭവമേതുമില്ലാതെ സൗദിയിൽ ജോലിചെയ്യുന്ന ഭർത്താവും കൂടെയുണ്ട്.
വെള്ളിയാഴ്ച മായേച്ചിക്ക് സന്ദേശ് ജിങ്കാൻ ഇൻസ്റ്റഗ്രാമിൽ സന്ദേശമയച്ചിരുന്നു. ‘കൊച്ചിയിൽ വൈകാതെ വരുന്നുണ്ട്, കണ്ടിേട്ട പോകൂ’ എന്ന്. ബ്ലാസ്റ്റേഴ്സ് വിടുേമ്പാൾ ജിങ്കാനും മിസ് ചെയ്യുന്നത് ആരാധകരുടെ ഇൗ സ്നേഹവായ്പുകളല്ലാതെ മറ്റെന്താണ്?.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.