Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2019 5:45 PM GMT Updated On
date_range 24 May 2019 5:52 PM GMTകിരീടം വീണ്ടെടുക്കാൻ ടീം ഇന്ത്യ
text_fieldsbookmark_border
2011ൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റിൽനിന്ന് പറന്ന സിക്സി ൽ പിറന്ന കിരീടം ക്രിക്കറ്റ് ജീവനായ ഇന്ത്യയുടെ 28 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമിട് ടത്. എന്നാൽ നാലുവർഷത്തിനപ്പുറം കൈവിട്ട ആ കിരീടം തിരിച്ചുപിടിക്കാനാണ് വിരാട് കോഹ ്ലിയും സംഘവും ക്രിക്കറ്റിെൻറ തറവാടായ ഇംഗ്ലണ്ടിേലക്ക് വിമാനം കയറിയിരിക്കുന്നത്. ടീമിെൻറ കരുത്തും സന്തുലിതത്വവും ഫോമും പരിഗണിച്ചാൽ ലോകകപ്പ് സ്വന്തമാക്കാൻ കൂടു തൽ സാധ്യത കൽപിക്കപ്പെടുന്നവരുടെ മുൻനിരയിലാണ് ടീം ഇന്ത്യയുടെ സ്ഥാനം. സമകാലിക ക്ര ിക്കറ്റിൽ, പ്രത്യേകിച്ച് ഏകദിനത്തിൽ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന വിശേഷണ മുള്ള കോഹ്ലിയുടെ നേതൃത്വത്തിലുള്ള ബാറ്റിങ് നിരയുടെ പ്രഹരശേഷിയും ബൗളിങ്ങിെൻറ സ മസ്ത മേഖലകളിലും ഓരോ മത്സരത്തിലും നിലവാരമുയർത്തുന്ന ജസ്പ്രീത് ബുംറ നായകത്വമേ കുന്ന ബൗളിങ് നിരയുടെ മികവും ഇന്ത്യക്ക് ആത്മവിശ്വാസമേകുന്ന ഘടകമാണ്.
ബാറ്റിങ ് കരുത്ത്
ലോകത്തെ മികച്ച ഓപണിങ് ജോടികളിലൊന്നായ രോഹിത് ശർമ-ശിഖർ ധവാൻ കൂട്ടുകെട്ടും മൂന്നാം നമ്പറിൽ കോഹ്ലിയുടെ സാന്നിധ്യവുമാണ് ഇന്ത്യയുടെ ബാറ്റിങ് കരുത്തിെൻറ ആണിക്കല്ല്. ഐ.സി.സി ടൂർണമെൻറുകളിൽ കത്തിക്കയറുന്ന ധവാനും തുടക്കം കിട്ടിയാൽ റൺമല കെട്ടിപ്പടുക്കുന്ന രോഹിതും ചേർന്ന സഖ്യം നൽകുന്ന അടിത്തറ ഇന്ത്യയുടെ ബാറ്റിങ് സ്ഥിരതയിൽ നിർണായകമാവും. 2013ൽ ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലാണ് ഇരുവരും ഓപണിങ്ങിൽ ഒന്നിക്കുന്നത്. അന്നുമുതൽ ഏകദിനത്തിൽ ഇന്ത്യക്ക് മറ്റൊരു ഓപണിങ് ജോടിയെ തേടേണ്ടിവന്നിട്ടില്ല. മൂന്നാം നമ്പറിലെത്തുന്ന കോഹ്ലിയുടെ ബാറ്റിൽനിന്ന് റൺസ് തടസ്സമില്ലാതെ ഒഴുകിയില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നാൽ ഇതുകഴിഞ്ഞുള്ള ബാറ്റിങ് നിരയുടെ ഫലപ്രാപ്തിയാകും ഇന്ത്യക്ക് നിർണായകമാവുക.
അനിശ്ചിതത്വത്തിെൻറ നാലാം നമ്പർ
ടീമിലെ നിർണായക പൊസിഷനായ നാലാം നമ്പർ ഇന്ത്യയുടെ കാര്യത്തിൽ ഇത്രമാത്രം ചർച്ച ചെയ്യപ്പെട്ട കാലം മുമ്പുണ്ടായിട്ടില്ല. ലോകകപ്പിനായി ഒരുക്കിക്കൊണ്ടുവന്ന അമ്പാട്ടി റായുഡു ഫോം ഔട്ടായതോടെ ഉയർന്നുവന്ന പ്രശ്നം ‘ത്രീ ഡൈമൻഷനൽ’താരമെന്ന വിശേഷണത്തോടെ വിജയ് ശങ്കറിനെ പ്രതിഷ്ഠിച്ച് പരിഹരിക്കാൻ സെലക്ഷൻ കമ്മിറ്റി ശ്രമിച്ചെങ്കിലും ഐ.പി.എല്ലിലെ താരത്തിെൻറ മോശം പ്രകടനത്തോടെ വീണ്ടും അനിശ്ചിതത്വം ഉയർന്നിരിക്കുകയാണ്. നാലാം നമ്പറിൽ കാര്യമായ അന്താരാഷ്ട്ര മത്സര പരിചയമില്ലാത്ത ശങ്കറിനെത്തന്നെ പരീക്ഷിക്കുമോ കെ.എൽ. രാഹുലിനോ ദിനേഷ് കാർത്തികിനോ അവസരം നൽകുമോ എന്നകാര്യത്തിൽ ടീം മാനേജ്മെൻറ് ഇതുവരെ ഉത്തരമൊന്നും നൽകിയിട്ടില്ല.
നാലാം നമ്പർ പ്രശ്നമാണെങ്കിലും ശേഷിക്കുന്ന ബാറ്റിങ് പൊസിഷനുകളിൽ സാക്ഷാൽ ധോണിയുടെയും കേദാർ ജാദവിെൻറയും ഹാർദിക് പാണ്ഡ്യയുടെയും സാന്നിധ്യം ഇന്ത്യയുടെ പ്രഹരശേഷി ഇരട്ടിയാക്കുന്നു. ഐ.പി.എല്ലിലെ ധോണിയുടെയും ഹാർദികിെൻറയും ഫോം മങ്ങാതെ നിലനിൽക്കുകയാണെങ്കിൽ അവസാന ഓവറുകളിൽ ഇന്ത്യക്ക് ഭയപ്പെടാനില്ല. പരിക്ക് മാറിയെത്തുന്ന കേദാറിെൻറ ഫോം മാത്രമാവും അൽപമെങ്കിലും ആശങ്ക സൃഷ്ടിക്കുക.
ബൗളിങ് മികവ്
മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ബാറ്റിങ്ങിന് മുൻതൂക്കമുള്ള ടീമല്ല നിലവിൽ ഇന്ത്യ. ബാറ്റിങ്ങിനോട് കിടപിടിക്കുന്ന ബൗളിങ് നിര ഇപ്പോൾ ടീം ഇന്ത്യക്കുണ്ട്.
ഏത് രീതിയിലുള്ള ക്രിക്കറ്റായാലും ലോകത്തെ മുൻനിര ബൗളർമാരിൽ ഇടംപിടിക്കുന്ന ‘ബൂം ബൂം’ ബുംറ തന്നെയാണ് ബൗളിങ് നിരയിലെ നായകൻ. ഒപ്പം മുഹമ്മദ് ഷമിയും ഭുവനേശ്വർ കുമാറും ചേരുേമ്പാൾ ലക്ഷണമൊത്ത പേസ് ത്രയമായി. ഇംഗ്ലണ്ടിലെ നിലവിലെ സാഹചര്യത്തിൽ പേസ് ബൗളർമാർക്ക് കാര്യമായൊന്നും ചെയ്യാനില്ലെന്നാണ് പൊതു വിലയിരുത്തലെങ്കിലും ബുംറയിലും സംഘത്തിലും ഇന്ത്യ ഏറെ പ്രതീക്ഷയർപ്പിക്കുന്നുണ്ട്.
ബാറ്റിങ് വിസ്ഫോടനം നടക്കുന്ന തുടക്കത്തിലും ഒടുക്കത്തിലുമുള്ള ബൗളർമാരുടെ മികവിനെക്കാൾ മധ്യ ഓവറുകളിലെ കളി നിയന്ത്രിക്കാനുള്ള ബൗളർമാരുടെ കഴിവായിരിക്കും ലോകകപ്പിൽ ടീമുകളുടെ ഭാഗധേയം നിർണയിക്കുക. അതിൽ മികച്ച രണ്ട് സ്പിന്നർമാരുള്ള ഇന്ത്യക്ക് മുൻതൂക്കവുമുണ്ട്. യുസ്വേന്ദ്ര ചഹലും കുൽദീപ് യാദവും ബൗൾചെയ്യുന്ന 20 ഓവറുകളിൽ കളി പിടിക്കാൻ ഇന്ത്യക്കാവണം. 85 മത്സരങ്ങളിൽ 159 വിക്കറ്റ് കീശയിലുള്ള ഇരുവരും ഒരുമിച്ച് പന്തെറിയുേമ്പാൾ രണ്ടുപേരുടെയും ബൗളിങ് നിലവാരം ഉയരുന്നുവെന്നതും ടീമിന് മുതൽക്കൂട്ടാണ്. ഐ.പി.എല്ലിലെ കുൽദീപിെൻറ മോശം ഫോം ഇംഗ്ലണ്ടിൽ വിനയാവില്ലെന്നാണ് ടീമിെൻറ പ്രതീക്ഷ.

ഇന്ത്യ
ഏകദിന റാങ്കിങ് 02
ക്യാപ്റ്റൻ: വിരാട് കോഹ്ലി
കോച്ച്: രവി ശാസ്ത്രി
ലോകകപ്പിൽ ഇതുവരെ
1975 ഗ്രൂപ് റൗണ്ട്
1979 ഗ്രൂപ് റൗണ്ട്
1983 ജേതാക്കൾ
1987 സെമിഫൈനൽ
1992 ഒന്നാം റൗണ്ട്
1996 സെമിഫൈനൽ
1999 സൂപ്പർ സിക്സ്
2003 റണ്ണേഴ്സപ്പ്
2007 ഗ്രൂപ് റൗണ്ട്
2011 ജേതാക്കൾ
2015 സെമിഫൈനൽ
ടീം
വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, ദിനേഷ് കാർത്തിക്, വിജയ് ശങ്കർ, എം.എസ്. ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story