ബൗളർമാർ ജാഗ്രതൈ; ഇനി ഫ്രണ്ട്-ഫുട്ട് നോബാൾ വിധിക്കുക ഒാൺഫീൽഡ് അംപയറല്ല
text_fieldsലണ്ടൻ: നോ ബോളുകളുടെ കാര്യത്തിൽ ഇനി ഒാൺഫീൽഡിലുള്ള അംപയർമാർ ബുദ്ധിമുേട്ടണ്ട. അന്താരാഷ്ൺട്ര മത്സരങ്ങളിൽ ഇനിമുതൽ ഫ്രണ്ട് ഫുട്ട് നോബാൾ (ബൗളർ ലൈൻ കടന്നുള്ള നോബാൾ) കണ്ടുപിടിക്കാനുള്ള ചുമതല ടെലിവിഷൻ അംപയർക്ക് നൽകാനൊരുങ്ങുകയാണ് ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. നോബോളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പതിവായ സാഹചര്യത്തിലാണ് െഎ.സി.സിയുടെ പുതിയ നീക്കം. ഇതോടെ പ്രധാന പരമ്പരകളിലെല്ലാം അത്തരത്തിലുള്ള നോബോളുകൾ കണ്ടെത്താനുള്ള ചുമതല ടെലിവിഷൻ അംപയർമാർക്കാകും.
ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റിൽ ഒാൺഫീൽഡ് അംപയർമാർ വിധിച്ച മൂന്ന് വിക്കറ്റുകൾ തേർഡ് അംപയർ ഫ്രണ്ട് ഫുട്ട് നോബാൾ കാരണം റദ്ദാക്കിയിരുന്നു. ഇതാണ് മാറിച്ചിന്തിക്കാൻ െഎ.സി.സിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. അതേസമയം ഇൗ വർഷം നടന്ന വനിതാ ടി20 ലോകകപ്പിൽ െഎ.സി.സി നോബാളുകൾ വിധിക്കാൻ ഏൽപ്പിച്ചത് ടി.വി അംപയറെയാണ്. അത് വിജയം കണ്ട സ്ഥതിക്ക് തുടർന്നും അന്താരാഷ്ട്ര മത്സരങ്ങളിൽ സമാന രീതിയിലുള്ള അംപയറിങ് പരീക്ഷിക്കാനാണ് െഎ.സി.സിയുടെ നീക്കം.
ടെലിവിഷൻ അംപയർ ഹോക് െഎ ഫ്രീസ് ഫ്രെയിം ഉപയോഗിച്ചാണ് ഫ്രണ്ട് ഫുട്ട് നോബാൾ വിലയിരുത്തുക. ഇതിന് വേണ്ടി സൂപ്പർ സ്ലോ മോഷൻ റീപ്ലേയും ഉപയോഗിക്കും. ബൗളർ ലൈൻ കടന്നാണ് ബാൾ ചെയ്യുന്നതെങ്കിൽ ഒാൺ ഫീൽഡ് അംപയർക്ക് ടിവി അംപയർ അപ്പോൾ തന്നെ നിർദേശം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.