ആ തിരസ്കാരങ്ങൾ, പ്രദീപിന് ഉയരത്തിലേക്കുള്ള ചവിട്ടുപടികൾ
text_fieldsകണ്ണൂർ: മികവുണ്ടായിട്ടും കേരള ടീമിെൻറ തെരഞ്ഞെടുപ്പിൽ നിന്ന് പല തവണ നിരാശപ്പെട്ട് മടങ്ങിപ്പോയ ചരിത്രമുണ്ട്, എൻ.പി. പ്രദീപ് എന്ന മുൻ ഇന്ത്യൻ ഫുട്ബാളിെൻറ ‘പവർഹൗസി’ന്. സംസ്ഥാന ടീമിൽ സെലക്ഷൻ കിട്ടാത്തതിെൻറ നിരാശ നേരിട്ട് ഇന്ത്യൻ ടീമിലെത്തി മറികടന്നതിെൻറ അദ്ഭുത കഥയും എൻ.പി. പ്രദീപിെൻറ കൗമാരകാലത്തെ തിളങ്ങുന്ന ഒാർമകളാണ്.
ഇടുക്കിയിലെ തൊടുപുഴ താലൂക്കിൽ മൂലമറ്റമെന്ന ഗ്രാമത്തിൽ നിന്നാണ് പ്രദീപ് വരുന്നത്. മൂലമറ്റം പവർഹൗസിനടുത്തുള്ള െഎ.എച്ച്.ഇ.പി എൽ.പി സ്കൂൾ മൈതാനമാണ് കളിയുടെ ആദ്യപാഠങ്ങൾക്ക് വേദിയായത്.സമപ്രായക്കാരുടെ കൂടെ പന്ത് തട്ടി തുടങ്ങിയതോടെ ഫുട്ബാൾ ഹരമായി. സ്കൂളിലെ മിടുക്കെൻറ കളി നാട്ടിൽ പാട്ടായപ്പോൾ, നാട്ടിലെ ചേട്ടന്മാരുടെ ക്ലബായ വികാസ് ക്ലബിലെത്തി. വൈകാതെ ഇടുക്കി അണ്ടർ 14 ടീമിലെത്തി. ഇടുക്കിക്കായി കളിക്കുേമ്പാൾ അണ്ടർ 14 കേരള ടീമിനുള്ള സെലക്ഷനിൽ പെങ്കടുത്തിരുന്നു.
നിരാശയായിരുന്നു ഫലം, അണ്ടർ, 16, അണ്ടർ 19 വിഭാഗങ്ങളിലേക്കുള്ള സെലക്ഷനിലും പിന്നീടുള്ള വർഷങ്ങളിൽ പെങ്കടുത്തുവെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല. എന്നാൽ അണ്ടർ 19 ഇന്ത്യൻ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രദീപ് എന്ന കളിക്കാരെൻറ മേൽവിലാസം തന്നെ മാറി. 2001ലാണ് പ്രദീപ് ഇന്ത്യൻ ടീമിെൻറ ഭാഗമായി മാറുന്നത്. സയ്യിദ് റഹീം നബി, ഷൈലോ മാമ, ആശിം ബിശ്വാസ് തുടങ്ങിയവരൊക്കെ കൂെടയുണ്ടായിരുന്നു. ഫുട്ബാൾ കരിയറായി തുടങ്ങാൻ തീരുമാനിച്ചത് അണ്ടർ 19 ഇന്ത്യൻ ടീമിെൻറ ഭാഗമായതിനു ശേഷമാണെന്ന് പ്രദീപ് പറയുന്നു.
എന്തായാലും പിന്നീടുള്ളതെല്ലാം ചരിത്രമായിരുന്നു. ഇടതു വിങ്ബാക് ആയി കളി തുടങ്ങിയ പ്രദീപ് മിഡ്ഫീൽഡ് ജനറലായി മാറി. കളത്തിൽ നീളൻ പാസുകളുടെ ആശാനുമായി. അണ്ടർ 23 ടീമിെൻറ ക്യാപ്റ്റനായി ചരിത്രം കുറിച്ച് പ്രദീപ് കേരള സീനിയർ ടീമിലേക്കും ഇന്ത്യൻ സീനിയർ ടീമിലേക്കുമെത്തി. 2007ൽ നെഹ്റു ട്രോഫിയിൽ സിറിയക്കെതിരെ ഇന്ത്യയുടെ വിജയഗോൾ നേടിയത് പ്രദീപായിരുന്നു.
കേരളത്തിനുവേണ്ടി നാല് തവണയും മഹാരാഷ്ട്രക്കു വേണ്ടി ഒരു തവണയും സന്തോഷ് ട്രോഫി കളിച്ചു. െഎ ലീഗിൽ മഹീന്ദ്രക്കു വേണ്ടി കളിച്ച പ്രദീപിെൻറ തിളക്കമുള്ള കളിക്കാലത്തിെൻറ അവസാന കാലങ്ങളിലാണ് െഎ.എസ്.എൽ പിറക്കുന്നത്. ചെന്നൈയിൻ എഫ്.സിക്കും കുറച്ചുകാലം കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടിയും ബൂട്ടുകെട്ടി. ഇടുക്കിക്കാരനാണെങ്കിലും ഇപ്പോൾ കണ്ണൂരിലാണ് താമസം. കണ്ണൂരിലെ ജവഹർ സ്റ്റേഡിയത്തിലാണ് പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.