ഇടിക്കൂട്ടിൽ ഭീതി വിതക്കാൻ ഇനി അണ്ടർടേക്കറില്ല; വിരമിക്കൽ പ്രഖ്യാപിച്ച് താരം
text_fieldsന്യൂയോർക്: വേൾഡ് റെസ്ലിങ് എൻറർടൈൻമെൻറിലെ (WWE) ഏറ്റവും ജനപ്രിയ താരമായ ദ അണ്ടർടേക്കർ തെൻറ 30 വർഷത്തെ കരിയർ അവസാനിപ്പിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് വിരമിക്കൽ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ഇനിയൊരിക്കലും റെസ്ലിങ് റിങിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും തെൻറ കരിയറിലെ അവസാനത്തെ മല്‍സരമാണ് ദി ലാസ്റ്റ് റൈഡില്‍ എ ജെ സ്റ്റൈൽസിനെതിരെയുള്ളതന്നെും ഡബ്ല്യു.ഡബ്ല്യു.ഇയിലെ ഡെഡ്മാൻ എന്നറിയപ്പെടുന്ന അണ്ടർടേക്കർ വ്യക്തമാക്കി.
മാര്‍ക്ക് വില്ല്യം കാൽവെയെന്നാണ് 55കാരനായ അണ്ടർടേക്കറിെൻറ യഥാർഥ പേര്. ഏറ്റവും ഉചിതമായ സമയത്താണ് റിങ്ങിൽ നിന്നും വിടപറയുന്നത്. ഡബ്ല്യു.ഡബ്ല്യു.ഇയിലേക്കു ഇനിയൊരു തിരിച്ചുവരവുണ്ടാവുമോയെന്നത് കാലം തെളിയിക്കും. എന്നാൽ ഇനിയൊരിക്കല്‍ക്കൂടി റിങിലേക്ക് മടങ്ങാൻ തൽക്കാലം ആഗ്രഹിക്കുന്നില്ലെന്നും അണ്ടര്‍ടേക്കര്‍ വ്യക്തമാക്കി. ഡബ്ല്യു.ഡബ്ല്യു.ഇയിലെ എക്കാലത്തേയും വലിയ സൂപ്പർതാരങ്ങളുടെ നിരയിലാണ് അണ്ടർടേക്കറുടെ സ്ഥാനം. ഏഴ് തവണ ലോക ചാമ്പ്യനായ താരം ആറ് തവണ ടാഗ് ടീം കിരീടവും നേടിയിട്ടുണ്ട്.
You can never appreciate how long the road was until you've driven to the end. #TheLastRide @WWENetwork pic.twitter.com/JW3roilt9a
— Undertaker (@undertaker) June 21, 2020
അമേരിക്കയുടെ പ്രൊഫഷണൽ റെസ്‌ലങ് താരമായിരുന്ന അദ്ദേഹം 1990ലാണ് ഡബ്ല്യു.ഡബ്ല്യു.ഇയിലേക്ക് വരുന്നത്. ഇടിക്കൂട്ടിലേക്കുള്ള അണ്ടർടേക്കറുടെ വരവും പേടിപ്പെടുത്തുന്ന രൂപവും താരത്തിന് ഏറെ ആരാധകരെയുണ്ടാക്കി. മൂന്ന് മണികൾ മുഴക്കി, ശവപ്പെട്ടി തുറന്ന് പുകയ്ക്കുള്ളിലൂടെ നാടകീയമായി അണ്ടർടേക്കർ ഇടിക്കൂട്ടിലേക്ക് വരുന്നത് ശ്വാസമടക്കിപ്പിടിച്ചായിരുന്നു ആരാധകർ കണ്ടുകൊണ്ടിരുന്നത്. ഡബ്ല്യു.ഡബ്ല്യു.ഇയിയും താരത്തിെൻറ റിങ്ങിൽ നിന്നുള്ള വിടവാങ്ങൽ സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.