പരിശീലകൻ ആവശ്യപ്പെട്ടാൽ ട്രാക്കിലേക്ക് തിരിച്ചുവരുമെന്ന് ബോൾട്ട്
text_fieldsട്രാക്കിലേക്കുള്ള മടങ്ങിവരവ് സൂചന നല്കി വേഗരാജൻ ഉസൈൻ ബോർട്ട്. എട്ട് ഒളിമ്പിക്സ് സ്വർണവും അനവധി ലോകചാമ്പ്യൻഷിപ് മെഡലുകളും സ്പ്രിൻറ് ട്രാക്കിലെ റെക്കോഡ് സമയവുമെല്ലാം തെൻറ പേരിലാക്കി 2017ലായിരുന്നു ഉസൈൻ ബോൾട്ട് ട്രാക്കിനോട് വിടപറഞ്ഞത്. പരിശീലകന് ആവശ്യപ്പെട്ടാല്‍ ട്രാക്കിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നാണ് ബോള്‍ട്ട് പറയുന്നത്. വിരമിക്കൽ കഴിഞ്ഞ് മൂന്നാം വർഷമാണ് 33കാരനായ ബോൾട്ട് തിരിച്ചുവരവിെൻറ സൂചന നൽകുന്നത്.
പരിശീലകന് എന്നോട് മടങ്ങിവന്ന് ഇത് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ ചെയ്യും. കാരണം അദ്ദേഹത്തെ ഞാൻ അത്രത്തോളം വിശ്വസിക്കുന്നുണ്ട്. പരിശീലകൻ വിളിക്കുകയാണെങ്കില്‍ അത് സാധ്യമാകുമെന്ന് എനിക്കറിയാം. ഗ്ലെന്‍ മില്സിെൻറ ഒരു ഫോണ്‍കോൾ മതി, ഞാന്‍ മടങ്ങിവരും -ബോള്‍ട്ട് പറഞ്ഞു.
ഇതിഹാസ ഓട്ടക്കാരെൻറ വിടവാങ്ങൽ കണ്ണീരിേൻറതായിരുന്നു. ലണ്ടനിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ മൂന്നാമതായി. 4x100 മീറ്റർ റിലേയിൽ ഫൈനൽ മത്സരത്തിനിടെ പേശിവേദനയെ തുടർന്ന് വീണുപോയ ബോൾട്ട് മെഡലില്ലാതെ ട്രാക്കിനോട് വിടപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.