ആ സ്മാഷുകൾ നിലച്ചിട്ട് മുപ്പതാണ്ട്
text_fieldsകേളകം (കണ്ണൂർ): വോളിബാൾ ഇതിഹാസം ജിമ്മി ജോർജ് ഓർമയായിട്ട് ഇന്ന് 30 വർഷം. ഇന്ത്യയുടെ യശസ്സ് വോളിബാളിലൂടെ ലോകത്തിെൻറ െനറുകയിലെത്തിച്ച ജിമ്മി 1987 -നവംബർ 30ന് ഇറ്റലിയിൽ മിലാനിലുണ്ടായ കാറപകടത്തിൽ 32ാം വയസ്സിലാണ് മരണപ്പെട്ടത്.
21ാം വയസ്സിൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചപ്പോൾ ഈ അവാർഡ് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വോളിബാൾ താരമായിരുന്നു ജിമ്മി. ജിമ്മിയുടെ വേർപാടിന് മുപ്പതാണ്ട് പൂർത്തിയാകുമ്പോഴും മഹാനായ ഈ കായികപ്രതിഭക്കായി ഉചിതമായ സ്മാരകം ജന്മനാട്ടിൽ ഇല്ലെന്നതാണ് യാഥാർഥ്യം. അദ്ദേഹത്തിെൻറ പേരിൽ ജന്മനാട്ടിൽ സ്ഥാപിക്കുന്ന അത്ലറ്റിക് സ്റ്റേഡിയത്തിെൻറ നിർമാണം പാതിവഴിയിൽ നിലച്ചു.
രണ്ടരക്കോടി രൂപ െചലവിട്ടുള്ള പദ്ധതിയാണിത്. ഇറ്റലിയിൽ 1989-ൽ ജിമ്മിയുടെ സ്മരണക്കായി സ്റ്റേഡിയം നിർമിച്ചിരുന്നു. എല്ലാവർഷവും അദ്ദേഹത്തിെൻറ സ്മരണക്കായി ജൂനിയർ ടൂർണമെൻറും നടത്തുന്നു. എന്നാൽ, ജിമ്മിയുടെ സ്മരണക്കായുള്ള പരിപാടികളും പദ്ധതികളും പേരാവൂരിെൻറ സ്വപ്നമായി തുടരുകയാണിപ്പോഴും.
കുടുംബാംഗങ്ങൾ സ്ഥാപിച്ച ജിമ്മി ജോർജ് ഫൗണ്ടേഷൻ നേതൃത്വത്തിൽ ഇന്ന് അനുസ്മരണസമ്മേളനവും കായികപ്രശ്നങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള ചർച്ചയും നടക്കും. ഫൗണ്ടേഷൻ എല്ലാവർഷവും സംസ്ഥാനത്തെ മികച്ച കായികതാരത്തിന് അവാർഡ് നൽകുന്നുണ്ട്. ഈ വർഷം അവാർഡ് ഏറ്റുവാങ്ങുന്നത് ഒളിമ്പ്യൻ ഒ.പി. ജെയ്ഷയാണ്. ഡിസംബർ രണ്ടിന് പേരാവൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.