വീ സ്റ്റിൽ മിസ് യൂ...
text_fields90 കളുടെ അവസാനത്തിലും രണ്ടായിരത്തിെൻറ ആദ്യവർഷങ്ങളിലുമായി ക്രിക്കറ്റ്കാഴ്ചകളെ ഉന്മാദത്തോളം ഉയർത്തിയ ഒരുപിടിതാരങ്ങളുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയുടെ കളിയുള്ളതുപോലും അറിയുന്നില്ലെന്ന കമൻറുകളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. എന്നാൽ മുഴുവൻ ടീമുകളിലെയും ക്രിക്കറ്റർമാരെയും സ്നേഹിച്ചിരുന്ന, ടെസ്റ്റ് ക് രിക്കറ്റ്പോലും മുഴുവൻ ടിവിയിലിരുന്ന് കണ്ടിരുന്ന ഒരുതലമുറ നമ്മുടെ നാട്ടിലുമുണ്ടായിരുന്നു. ക്രിക്കറ്റ് മൈതാനങ്ങളിലെ ഗൃഹാതുര ഒാർമ്മകളായി മാറിയ ഏതാനും താരങ്ങളെ ഒാർത്തെടുക്കാം.
സ്റ്റിൽ മിസ്യൂ ഗോഡ്..
ആസ്േട്രലിയൻ ക്രിക്കറ്റിെൻറ അഹങ്കാരത്തെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുകളിലേക്ക് പറത്തിയ നിമിഷം, അക്തറി െൻറ വെല്ലുവിളിയെ തേർഡ്മാനിലേക്ക് അതിമനോഹര ഗൃഹാതുരതയായി മനസ്സിലില്ലാത്തവർ ആരെങ്കിലുമുണ്ടാകുമോ? തീർച് ചയായും ഏതൊരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകനും ഏറ്റവും ശൂന്യതയനുഭവിപ്പിക്കുന്നത് സച്ചിൻ െതണ്ടുൽക്കറെന്ന ഇ തിഹാസതാരം തന്നെയാകും. ശരാശരി ടീം മാത്രമായിരുന്ന ഇന്ത്യയുടെ ഒാപ്പണിംഗ് നിരയിലും മധ്യനിരയിലുമായി ഏറെക്കുറെ ഒറ്റക്ക് പോരാടിയിരുന്ന ഇൗ കുറിയ മനുഷ്യൻ ക്രിക്കറ്റിെൻറ ബാലപാഠം അറിയാത്തവർക്കുപോലും ക്രിക്കറ്റിലേക്കുള്ള പാലമായി വർത്തിക്കുന്നു. കവിതപോലെയുള്ള കവർഡ്രൈവുകളും സെഞ്ചുറിക്കുശേഷം ആകാശത്തേക്കുള്ള നോട്ടവും എല്ലാം ശരിക്കും ക്രിക്കറ്റ് ആരാധകരുടെ അതിമനോഹരമായ ഗൃഹാതുരതയായി നിലനിൽക്കുന്നു. കളത്തിലും പുറത്തും മാന്യതയുടെ പ്രതിരൂപം കൂടിയായ സച്ചിൻ വിരമിച്ച ശേഷവും വികാരമായിത്തന്നെ തുടരുന്നു.
പറക്കും റോഡ്സ്
എബി ഡിവില്ലേഴ്സിനു മുമ്പ് ഇന്ത്യൻ ആരാധകരുടെ പ്രിയങ്കരനായിരുന്ന ദക്ഷിണാഫ്രിക്കക്കാരനായിരുന്നു ജോണ്ടി റോഡ്സ്. ബാറ്റിംഗ്, ബൗളിംഗ് സ്പെഷ്യലിസ്റ്റുകൾ മാത്രമുണ്ടായിരുന്ന ക്രിക്കറ്റ് മൈതാനത്തിലേക്ക് അക്രോബാറ്റിക് മികവോടെ ഫീൽഡിംഗ് ഒരു കലയായി ഉയർത്തിയ താരം. ഇരപിടിക്കുന്ന വടിവൊത്ത മത്സ്യത്തെ പോലെ വശങ്ങളിലേക്ക് ഉയർന്നും താഴ്ന്നും പറന്നുപിടിച്ചിരുന്ന റോഡ്സിെൻറ കളിക്കാഴ്ചകൾ യൂട്യൂബിലും സോഷ്യൽമീഡിയയിലുമെല്ലാം ആരാധകർ ആവേശത്തോടെ ഇന്നും കാണുന്നു. അസാധ്യമായ പൊസിഷനുകളിൽ നിന്നുപോലും സ്റ്റമ്പിലേക്ക് ഉന്നം തെറ്റാതെ എറിയുന്ന റോഡ്സ് ബാറ്റ്സ്മാൻമാരുടെ പേടിസ്വപ്നമായിരുന്നു.
ഒാ.. അസ്ഹർ
ലോകക്രിക്കറ്റിലെ ഏറ്റവും നിർഭാഗ്യകരമായ പേരുകളിലൊന്ന്. 90കളിലെ ഇന്ത്യൻ ക്രിക്കറ്റിെൻറ നെടുംതൂൺ. കൈക്കുഴകൊണ്ടുള്ള ബാറ്റിംഗ്ശൈലിയും ഫീൽഡിംഗ്മികവുമെല്ലാം സ്വന്തമായുണ്ടായിരുന്ന അസ്ഹർ ക്യാപ്റ്റനായി ഇന്ത്യയെ വിജയങ്ങളിലേക്കും തെളിച്ചു. തുടരെ സെഞ്ചുറികൾ നേടി ടീമിൽ അരങ്ങേറിയ അസ്ഹറിെൻറ വിധി കോഴവിവാദത്തിൽ തലതാഴ്ത്തി പടിയിറങ്ങാനായിരുന്നു.
അക്തർ എക്സ്പ്രസ്
യുദ്ധക്കളത്തിൽ എതിരാളിയുടെ രക്തം ചിന്തിക്കാനായി പാഞ്ഞടുക്കുന്ന യോദ്ധാവിെൻറ വന്യസൗന്ദര്യമായിരുന്നു ഷോയബ് അക്തറിന്. തുപ്പുന്ന പന്തുകളും അതിന് വീര്യമേറ്റുന്ന സ്ളെഡ് ജിംഗുകളുമായെത്തുന്ന ഇൗ റാവൽപിണ്ടി എക്സ് പ്രസിനെപ്പോലൊരു ബൗളറെ പാക്കിസ്ഥാൻ ടീമും ക്രിക്കറ്റ് ലോകവുമെല്ലാം ശരിക്കും മിസ്ചെയ്യുന്നുണ്ട്.
ഒരോയൊരു ഗില്ലി
കളിക്കളത്തിൽ ജയിക്കാനായി ഏതറ്റംവരെയും പോകുന്ന ഒാസ്ട്രേലിയൻ താരങ്ങൾക്കിടയിലുള്ള അപവാദമായിരുന്നു ആഡം ഗിൽക്രിസ്റ്റ്. ശരാശരി ബാറ്റിംഗ് മികവ് മാത്രമുണ്ടായിരുന്ന വിക്കറ്റ്കീപ്പർമാർക്കിടയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടായിരുന്നു ഗില്ലിയുെട വരവ്. വെടിക്കെട്ട് ഒാപ്പണറും പഴുതുകളടച്ച കീപ്പിംഗ് മികവുമുള്ള ഗില്ലി ഏതൊരു ടീമിനും അസൂയസൃഷ്ടിച്ചിരുന്നു. വിക്കറ്റ് കീപ്പർ എന്ന് കേൾക്കുേമ്പാൾ ഇന്നും പലർക്കും മനസ്സിൽ ആദ്യമെത്തുന്ന പേര് ഗിൽക്രിസ്റ്റിേൻറത് തന്നെയാണ്.
നോട്ടി െഫ്രഡ്ഡി
ഡേവിഡ് ബെക്കാമും വെയ്ൻ റൂണിയുമെല്ലാം തിളങ്ങിനിൽക്കുന്ന ബ്രിട്ടീഷ് കായികലോകത്ത് ഏതാനും ആഴ്ചകളിൽ ഇവരേക്കാൾ ജനപ്രീതി ആൻഡ്രൂഫ്ളിേൻാഫിനുണ്ടായിരുന്നു. അവിശ്വസിക്കേണ്ട, 2005 ആഷസിന് ശേഷമായിരുന്നു ഫ്രെഡ്ഡി ഇംഗ്ലീഷുകാരുടെ നാഷണൽ ഹീറോയായത്. പ്രതാപികളായ ഒാസീസിനെ 2005 ആഷസിൽ മലർത്തിയടിച്ചപ്പോൾ ഇംഗ്ലീഷ് ടീമിെൻറ കുന്തമുന ഇൗ ഉയരക്കാരനായിരുന്നു. കളിക്കളത്തിലെ വികൃതിക്കാരനായ ഇൗ ഒൗൾറൗണ്ടർ പലപ്പോഴും ഇന്ത്യൻ താരങ്ങളുമായി കോർത്തിരുന്നു. സച്ചിനും യുവരാജും ദാദയുമെല്ലാം ഫ്രെഡ്ഡിയോട് കളത്തിൽ ഇടഞ്ഞവരാണ്. ആരെയും കൂസാത്ത ബാറ്റിംഗ് സ്െറ്റെലും വെടിയുണ്ടപോലെയുള്ള ബൗൺസറുകളുമെല്ലാം ഇന്നും ആരാധകരുടെ മനസ്സിലുണ്ട്.
ആസിലിസം
മനോഹരബാറ്റിംഗ് ശൈലികൊണ്ട് എല്ലാവരുടെയും ഇഷ്ടക്കാരനായ താരം. മാർട്ടിൻ ക്രോ അവശേഷിപ്പിച്ചു പോയ ഓപണർ സ്ഥാനത്തേക്ക് കിവികൾ കണ്ടെത്തിയ ഉത്തരം. ടെസ്റ്റിൽ പോലും അക്രമണോത്സുക ബാറ്റിംഗ് ആസിൽ കാഴ്ചവെച്ചിരുന്നു. ടെസ്റ്റിലെ ഏറ്റവും വേഗതയേറിയ ഇരട്ടസെഞ്ചുറിയെന്ന റെക്കോഡ് ഇപ്പോഴും ഒാസിലിെൻറ േപരിലാണ്. സനത് ജയസൂര്യ ക്രിക്കറ്റിനോടുള്ള പരമ്പരാഗത സമീപനത്തോട് ഏഷ്യയിൽ നിന്നും പുറംതിരിഞ്ഞുനിന്ന താരം.
സനത് ജയസൂര്യയുടെ വെടിക്കെട്ട് ബാറ്റിംഗിെൻറ ചിറകിലേറിയാണ് ലങ്ക ക്രിക്കറ്റ് ഭൂപടത്തിൽ സ്വന്തമായ ഇടം കണ്ടെത്തിയത്. സൗരവ് ഗാംഗുലി, സ്റ്റീവ് വോ, ഷെയിൻ വോൺ, ബ്രയൻലാറ, ആൻഡിഫ്ലവർ, കർടിലി ആംബ്രോസ്... ലാൻസ് ക്ലൂസ്നർ അവിസ്മരണീയ താരങ്ങളുടെ നിര നീളുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.