Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകോമയിൽ നിന്നുണർന്ന...

കോമയിൽ നിന്നുണർന്ന ശേഷം ഇംഗ്ലീഷ്​ ഫുട്​ബാളർ സംസാരിച്ചത്​ ചറപറ​ ഫ്രഞ്ച്​

text_fields
bookmark_border
കോമയിൽ നിന്നുണർന്ന ശേഷം ഇംഗ്ലീഷ്​ ഫുട്​ബാളർ സംസാരിച്ചത്​ ചറപറ​ ഫ്രഞ്ച്​
cancel

ബിർമിങ്​ഹാം: കോമയിൽ നിന്നുണർന്ന ശേഷം യുവ ഫുട്​ബാളറായ റോറി കുർടിസിന്​ താൻ എവിടെയാണെന്നറിയില്ലായിരുന്നു. എങ്ങനെയാണ്​ അവിടെയെത്തിയതെന്നോ അറിവില്ലായിരുന്നു. ഇംഗ്ലണ്ടി​ൽ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ അക്കാദമിയിലെ വളർന്നുവരുന്ന ഫുട്​ബാൾ താരമാണ്​ താനെന്ന കാര്യം മറന്ന അവൻ, പക്ഷേ ഉറക്കമുണർന്ന ശേഷം പറയാൻ തുടങ്ങിയ ഭാഷ ഫ്രഞ്ചാണെന്ന്​ കണ്ട്​ ബന്ധുക്കളും ആശുപത്രിക്കാരും അത്ഭുതം കൂറി. നല്ല ഒഴുക്കോടെ ഫ്രഞ്ച്​ സംസാരിക്കാൻ തുടങ്ങിയതോടെ പരിചരിക്കാനുണ്ടായിരുന്ന നഴ്​സ്​ ഫ്രാൻസിലെ ഏത്​ ഭാഗത്താണ്​ കുർട്ടിസ്​ ജനിച്ചതെന്ന്​ അച്ഛനോട്​​ ചോദിച്ചു. എന്നാൽ ഏറെ സമയമൊന്നും സ്​കൂൾ കാലത്ത്​ പഠിച്ച്​ മറന്ന ഭാഷ പറയാന്​ അവനായില്ല.

ഒരു സ്വപ്​നത്തി​​െൻറ ഓർമയെന്ന പോലെ ഫ്രഞ്ച്​ സംസാരിക്കാനുള്ള കഴിവും പതിയെ മാഞ്ഞുപോയി. മക​​െൻറ ഭാഷ കേട്ടതിനാലാകാം കുർടിസി​​െൻറ പിതാവ്​ തങ്ങളുടെ വംശവേരുകൾ തിരഞ്ഞിറങ്ങി. ഫ്രാൻസി​ലെ നോർമാൻഡിയിൽ നിന്നുള്ളവരായിരുന്നു അവരുടെ പൂർവികൻമാർ. എന്നാൽ 19ാം നൂറാണ്ടിൽ ആ ബന്ധം അവസാനിച്ചതുമാണെന്നും പിതാവ്​ കണ്ടെത്തി.

പരിചരിച്ച നഴ്​സിനൊപ്പം കൂർട്ടിസ്​
 

2012 ആഗസ്​റ്റിൽ മഴയുള്ള ഒരു ഉച്ചനേരമായിരുന്നു കുർടിസി​​െൻറ ജീവിതം താളംതെറ്റിച്ച അപകടം. 22കാരനായിരുന്ന യുവതാരം അന്ന്​. ഫുട്​ബാൾ കളിയോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോയ താരം സ്​പോർട്​സ്​ സയൻസ്​ ആൻഡ്​ സൈക്കോളജിയിൽ ബിരുദം ചെയ്​ത്​ കൊണ്ടിരിക്കുകയായിരുന്നു. അപകടം നടന്നത്​ എങ്ങനെയാണെന്ന്​ കൂർട്ടിസ്​ ഓർക്കുന്നില്ലെങ്കിലും താരം സഞ്ചരിച്ച വാൻ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു. തകർന്ന വാഹനത്തിനിടയിൽ നിന്ന്​ 40 മണിക്കൂർ പണിപെട്ടാണ്​ അഗ്​നിശമന സേനാംഗങ്ങൾ അവനെ പുറത്തെടുത്ത്​. അപകട സമയത്ത്​ ബോധരഹിതനായ കുർടിസ്​ കോമയിലായി. വിദഗ്​​ദ ചികിത്സക്കായി ആകാശമാർഗം ബിർമിങ്​ഹാമിലെ ക്വീൻ എലിസബത്​ ആശുപത്രിയിലേക്ക്​ ഉടൻ മാറ്റി. ആറു ദിവസത്തിന്​ ​േശഷമാണ്​ കോമയിൽ നിന്നും ഉണർന്നത്​. ഉണർന്ന ശേഷം പത്തുവയസുകാരനെ​േപാലെയായിരുന്നു പെരുമാറ്റം​. വർഷങ്ങൾക്ക്​ മു​േമ്പ ചത്തുപോയ വളർത്തുനായ്​യെ കുറിച്ചായിരുന്നു അവൻ ആദ്യം അമ്മയോട്​ അന്വേഷിച്ചത്​.

പരിക്കും രോഗങ്ങളും നശിപ്പിച്ച കരിയർ

ഏഴാം വയസിൽ മെനിഞ്ചൈറ്റിസ്​ സെപ്​റ്റിസീമിയ ബാധിച്ച കുർട്ടിസ്​ ജീവിത്തിലേക്ക്​ തിരികെ വരാൻ 50 ശതമാനം സാധ്യത മാത്രമാണ്​ ഡോക്​ടർമാർ കൽപിച്ചത്​. എന്നാൽ അവിടെ നിന്നും പോരാടി ജയിച്ച അവൻ ആറാഴ്​ചക്ക്​ ശേഷം വീട്ടിലെത്തി. കാഴ്​ചശക്​തിയിൽ നേരിയ കുറവ്​ നേരിട്ടതിനാൽ ഒരുവർഷം കണ്ണട വെ​േക്കണ്ടി വന്നുവെന്ന്​ മാത്രം. ഡോക്​ടർമാരടക്കം ആർക്കും അത്​ വിശ്വസിക്കാനായില്ല. കടുത്ത ബിർമിങ്​ഹാം സിറ്റി ആരാധക കുടുംബത്തിലായിരുന്നു താരത്തി​​െൻറ ജനനം. 11ാം വയസിൽ ബിർമിങ്​ഹാം അവനെ ടീമിലെടുത്തു.

13ാം വയസിൽ പ്രാദേശിക ക്ലബായ സെൻട്രൽ അയാക്​സിനായി സെവൻസ്​ ടൂർണമ​െൻറിൽ പ​ങ്കെടുക്കവേ നടത്തിയ പ്രകടനമാണ്​ മാഞ്ചസ്​റ്റർ യുനൈറ്റഡിലേക്കുള്ള വഴിതെളിച്ചത്​​. പിന്നീട്​ അവധി ദിനങ്ങളിൽ ചുവന്ന ചെകുത്താൻമാരുടെ കാരിങ്​ടൺ അക്കാദമിയിലേക്കായി യാത്രകൾ. കുടുംബത്തെ വിട്ട്​ മാഞ്ചസ്​റ്ററിലേക്ക്​ കുടിയേറാനുള്ള ബുദ്ധിമുട്ട്​ അറിയിച്ചതിനെത്തുടർന്ന്​ ക്ലബ്​ പ്രദേശത്തെ വാൽസാൾ ക്ലബിൽ ചേർത്തു. തങ്ങൾക്ക്​ തിരികെ നൽകാമെന്ന ഉറപ്പിലാണ്​ കുർടിസിനെ യുനൈറ്റഡ്​ അവർക്ക്​ വിട്ടുകൊടുത്തത്​. എന്നാൽ പരിക്കും രോഗങ്ങളും അവ​​െൻറ കരിയർ നേരത്തെ അവസാനിപ്പിച്ചു. ഇപ്പോൾ ഒരു സലൂൺ നടത്തുകയാണ്​ കുർടിസ്​.

കുർടിസ്​ സലൂണിൽ
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:comaRory CurtisSpeaking Fluent FrenchBirmingham CityCarrington academy ​Manchester United FC
News Summary - When An English Footballer Woke Up From Coma Speaking Fluent French- sports
Next Story