റാഷിദിെൻറ പന്തിൽ ക്ലീൻ ബൗൾഡായ ധോണി കുപിതനായി നേരെ ഏെൻറയടുത്തേക്ക് വന്നു
text_fieldsക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണി സകല നിയന്ത്രണവും വിട്ട് തന്നോട് ചൂടായ കഥ പങ്കുവെക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരവും ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിെൻറ ബാറ്റിങ് കോച്ചുമായ മൈക്കല്‍ ഹസ്സി. കളിക്കളത്തിൽ എന്ത് സംഭവിച്ചാലും സൗമ്യനായി തുടരുന്ന, ഒരു പരിധിവിട്ട് വിജയങ്ങൾ ആഘോഷിക്കാത്ത താരമാണ് മഹി. അങ്ങേയറ്റം സമ്മർദ്ദമുള്ള ഘട്ടങ്ങളിൽ പോലും ശാന്തനായി കാണപ്പെടുന്ന താരത്തിന് വളരെ ചുരുക്കം സാഹചര്യങ്ങളിൽ മാത്രമാണ് അത് നഷ്ടമായിട്ടുള്ളത്.
ചെന്നൈയും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള കളിക്കിടെയാണ് നാടകീയമായ രംഗം അരങ്ങേറിയത്. താൻ നൽകിയ ഉപദേശത്തെ തുടര്‍ന്ന് ധോണി പുറത്തായതിന് പിന്നാലെ സി.എസ്.കെയുമായുള്ള തെൻറ കരാര്‍ അവസാനിച്ചുപോകുമോ എന്നുപോലും താൻ ഭയപ്പെട്ടിരുന്നതായി ഹസ്സി വ്യക്തമാക്കി.
ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്ന ഹസ്സി. 2018ല്‍ ചെന്നൈ തങ്ങളുടെ രണ്ടാം ഐ.പി.എല്‍ സ്വന്തമാക്കിയ സമയത്തായിരുന്നു സംഭവം. അഫ്ഗാനിസ്താന്‍ കളിക്കാരനും ബൗളിങ്ങിൽ ഹൈദരാബാദിെൻറ തുറുപ്പുചീട്ടുമായ റാഷിദ് ഖാെൻറ ബൗളിങ്ങുമായി ബന്ധപ്പെട്ട് ബാറ്റിങ് കോച്ചായ ഹസി നൽകിയ ഉപദേശമാണ് വിനയായത്. ഹൈദരാബാദിനെതിരെയുള്ള ക്വാളിഫയര്‍ 1 വണ്‍ മല്‍സരത്തിനു മുമ്പായി ചെന്നൈ ടീമിെൻറ വിഡിയോ അനലിസ്റ്റ് റാഷിദ് ഖാെൻറ ബൗളിങുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഹസ്സിയെ അറിയിക്കുകയായിരുന്നു. സ്പിന്നും ഗൂഗ്ലിയും എറിയുമ്പോള്‍ റാഷിദ് വ്യത്യസ്തമായാണ് പന്ത് പിടിക്കുന്നത് എന്ന് വീഡിയോ അനലിസ്റ്റ് കണ്ടെത്തുകയായിരുന്നു.
അയാൾ നൽകിയ വിഡിയോ പഠിച്ചതിന് ശേഷം അത് ടീമിന് ഗുണകരമാവുമെന്ന് കണ്ടെത്തി. ഒരുപാട് ആലോചിച്ചതിന് ശേഷം അത് എല്ലാ ബാറ്റ്സ്മാൻമാർക്കും അയക്കാൻ തീരുമാനിച്ചു. ‘ഇത് ഉപയോഗിക്കുകയോ കളയുകയോ ചെയ്യാം... നിങ്ങളുടെ അറിവിലേക്ക് മാത്രമായി പങ്കുവെക്കുന്നു എന്നാണ് ഞാൻ അടിക്കുറിപ്പ് ഇട്ടത്.
മത്സരം തുടങ്ങി. ബൗൾ ചെയ്യുന്നത് റാഷിദാണ്. ബാറ്റേന്തി കാത്തിരിക്കുന്നത് ധോണി. തെൻറ ആദ്യ പന്തിൽ തന്നെ ധോണിയെ റാഷിദ് ക്ലീൻ ബൗൾഡാക്കി. ഒരു വമ്പൻ കവർഡ്രൈവിന് ശ്രമിച്ചതായിരുന്നു ധോണി. എന്നാൽ അവിടെ അദ്ദേഹത്തിന് പിഴക്കുകയും ബാൾ സ്റ്റംപ് തെറിപ്പിക്കുകയും ചെയ്തു. അത് കണ്ടതോടെ എനിക്ക് വിഷമമായി. 18 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമായിരുന്നു ധോണിയുടെ അപ്പോഴത്തെ സമ്പാദ്യം. ഗ്രൗണ്ടില്‍ നിന്നും നേരെ ഡഗൗട്ടില്‍ ഇരുന്ന തെൻറയടുത്തേക്കാണ് ധോണി വന്നത്. ‘ഞാന്‍ ഏേൻറതായ രീതിയിയില്‍ കളിച്ചോളാം..., നന്ദി... ഇങ്ങനെ രോഷാകുലനായി പറഞ്ഞ് താരം അവിടെയിരുന്നു. -ഹസ്സി പറഞ്ഞു.
ധോണിയുടെ അപ്പോഴത്തെ പെരുമാറ്റം കണ്ടതോടെ സി.എസ്.കെയിലെ കോച്ചിെൻറ റോൾ അവസാനിച്ചെന്നാണ് താൻ കരുതിയത്. എന്നാൽ, മത്സരശേഷം ധോണി എെൻറ അടുത്തേക്ക് വന്നു. ‘നിങ്ങൾ പറഞ്ഞുതന്നത് ശരിയായിരുന്നു. അതുപോലെ കളിക്കാൻ എനിക്ക് സമയം വേണ്ടതുണ്ട്. കഠിന പരിശീലനത്തിലൂടെ മാത്രമേ അതിന് സാധിക്കൂ. -ധോണി പറഞ്ഞതായി ഹസി വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.