Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightആർക്കാകും ആ...

ആർക്കാകും ആ സ്വർണ്ണപ്പന്ത്​?

text_fields
bookmark_border
messi-ronaldo-vandaik
cancel

ഫുട്​ബാൾ ആരാധകർക്കിടയിൽ ചർച്ച മുറുകുകയാണ്​. ആരാകും ഇൗ വർഷത്തെ ഭൂഗോളത്തിലെ മികച്ച കാൽപന്ത്​ കളിക്കാരൻ? മെസ് സിയോ വെർജിൽ വാൻഡൈക്കോ, മുഹമ്മദ്​ സലാഹോ അതോ ക്രിസ്​റ്റ്യാനോ റൊണാൾഡോ തന്നെയോ?. 2008 മുതൽ 2017 വരെയുള്ള പത്ത്​ വർഷക്കാലം ഇങ്ങനെ ഒരു ചോദ്യത്തിന്​ തന്നെ പ്രസക്​തി ഉണ്ടായിരുന്നില്ല. സമകാലിക ഫുട്​ബാളിലെ ഇതിഹാസങ്ങളായ ലയണൽ ​ െമസ്സിയും ക്രിസ്​റ്റ്യാനോ റൊണാൾഡോയും മാറിമാറി കൈവശം വെച്ച ആ സ്വർണപ്പന്ത്​ കഴിഞ്ഞ വർഷമാണ്​ മറ്റൊരു താരത് തിന്​ ലഭിച്ചത്​.

ക്രെയേഷ്യയുടെ റയൽമാഡ്രിഡ്​ താരം ലൂക്ക മോഡ്രിച്ചിന്​. ഫിഫ ദ ബെസ്​റ്റ്​ മെൻസ്​ ​െപ്ലയർ ഒാഫ ്​ ദി ഇയർ, ബാലൻ ദി ഒാർ, യുവേഫ ​െപ്ലയർ ഒാഫ്​ ദി ഇയർ എന്നീ പുരസ്​കാരങ്ങൾ മോഡ്രിച്ച്​ സ്വന്തമാക്കി. മെസ്സി^റൊണാൾഡ ോ യുഗത്തിന്​ അതോടെ അന്ത്യമായി എന്ന്​ കരുതിയവർക്ക്​ പക്ഷേ, തെറ്റി​. ഇത്തവണയും ഫിഫ ദ ബെസ്​റ്റ്​, ബാലൻ ദി ഒാർ പുര സ്​കാരങ്ങൾക്കുള്ള സാധ്യത ചർച്ചകളിൽ ഇരുവരുമുണ്ട്​.

ബാലൻ ദി ഒാറും ഫിഫ ദ ബെസ്​റ്റും
കലണ്ടർ വർഷത്തിൽ ലോക ഫുട്​ബാളിൽ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങൾക്ക്​ നൽകി വരുന്ന പുരസ്​കാരങ്ങളാണ്​ ബാലൻ ദി ഒാറും ഫിഫ ദ ബ െസ്​റ്റ്​ മെൻസ്​ ​​െപ്ലയർ ഒാഫ്​ ദി ഇയറും. ‘ഫ്രാൻസ്​ ഫുട്​ബാൾ’ എന്ന ഫ്രഞ്ച്​ ഫുട്​ബാൾ വാരിക ഏർപ്പെടുത്തുന്ന പു രസ്​കാരമാണ്​ ബാലൻ ദി ഒാർ. 2010 മുതൽ 15 വരെ ആറ്​ തവണ ഫിഫയുമായുള്ള ധാരണ പ്രകാരം ഇത്​ ‘ഫിഫ ബാലൻ ദി ഒാർ’ എന്നറിയപ്പെട്ടു. അതിന്​ ശേഷം ഫിഫ ദ ബെസ്​റ്റ്​ മെൻസ്​ ​െപ്ലയർ ഒാഫ്​ ദി ഇയർ, ബാലൻ ദി ഒാർ എന്നിങ്ങനെ പേരുകളിൽ രണ്ടും രണ്ട്​ പുരസ്​കാരങ്ങളായി നിലകൊണ്ടു. 1956 മുതൽ നൽകി വരുന്ന ബാലൻ ദി ഒാർ പുരസ്​കാരം കൂടുതൽ തവണ നേടിയത്​ രണ്ട്​ താരങ്ങളാണ്​-ലയണൽ മെസ്സിയും ക്രിസ്​റ്റ്യാനോ റൊണോൾഡോയും ^അഞ്ച്​ തവണ വീതം.

ലോകമെമ്പാടുമുള്ള ആരാധകർ, ഫിഫ അംഗത്വമുള്ള രാഷ്​ട്രങ്ങളുടെ ടീം ക്യാപ്​റ്റൻമാർ, പരിശീലകർ, മാധ്യമ പ്രതിനിധികൾ എന്നിവരുടെ വോട്ടിങി​​​െൻറ അടിസ്​ഥാനത്തിലാണ്​ ഫിഫ ദി ബെസ്​റ്റ്​ മെൻസ്​ ​െപ്ലയർ ഒാഫ്​ ദി ഇയർ അവാർഡ്​ നിർണയിക്കപ്പെടുന്നത്​. ഇരു പുരസ്​കാരങ്ങൾക്കുമായി ഇത്തവണ പ്രധാന പോരാട്ടം നടക്കുന്നത്​ ബാഴ്​സലോണയുടെ ലയണൽ മെസ്സിയും ലിവർപൂളി​​​െൻറ വെർജിൽ വാൻ​ൈഡക്കും തമ്മിലാണ്​. കഴിഞ്ഞ വാരംവരെ ബാലൻ ദി ഒാർ പോരാട്ട ചർച്ചകളിൽ പോലും ഇല്ലായിരുന്നു യുവൻറസ്​ സൂപ്പർതാരം ക്രിസ്​റ്റ്യാനോ റെ​ാണോൾഡോ. എന്നാൽ, ദേശീയ ടീമിനായി പ്രഥമ യുവേഫ നാഷനൽ ലീഗ്​ കിരീട നേടിയതിലൂടെ അപ്രതീക്ഷിത തിരിച്ചുവരവ്​ നടത്തി ആരാധകരുടെ പ്രിയപ്പെട്ട CR 7. ഒാരോരുത്തരുടെയും സാധ്യതകൾ വേർതിരിച്ച്​ പരിശോധിക്കാം.

സാധ്യതകളിൽ മുമ്പിൽ വെർജിൽ വാൻഡൈക്ക്​

ഒന്നരപ്പതിറ്റാണ്ടിന്​ ശേഷം ചാമ്പ്യൻസ്​ ലീഗ്​ കിരീടം ആൻഫീൽഡിൽ എത്തിക്കുന്നതിൽ ലിവർപൂളി​​​െൻറ പ്രതിരോധ നിരയിലെ ഇൗ വൻമരത്തി​​​െൻറ പങ്ക്​ ചെറുതല്ലായിരുന്നു. എതിരാളികളുടെ മിന്നലാക്രമണങ്ങൾക്ക്​ പ്രതിരോധക്കോട്ട കെട്ടി ടീമിനെ അഭിമാന നേട്ടങ്ങളിൽ എത്തിച്ചു ഇൗ 27 കാരൻ. ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ഒറ്റ​പ്പോയിൻറ്​ വ്യത്യാസത്തിൽ കിരീടം നഷ്​ടപ്പെ​െട്ടങ്കിലും കിരീടത്തോളം മധുരമുള്ള രണ്ടാം സ്​ഥാനം ചെമ്പടക്ക്​ ​വാങ്ങിക്കൊടുത്തതിൽ ഇൗ ഡച്ച്​ ഡിഫൻഡറുടെ പതറാത്ത കാലുകൾക്ക്​ പങ്കുണ്ട്​. പി.എഫ്​.എ ​െപ്ലയർ ഒാഫ്​ ദി ഇയർ പുരസ്​കാരം വാൻ​ഡൈക്കിനെ തേടി എത്തിയത്​ അത്​കൊണ്ടൊക്കെ കൂടിയാണ്​. ദേശീയ കളിക്കുപ്പായത്തിലും മിന്നും പ്രകടനമാണ്​ വാൻഡൈക്ക്​ കാഴ്​ചവെച്ചത്​.

Virgin-Vandec

യൂറോകപ്പിനും ലോകകപ്പിനും യോഗ്യത പോലും ലഭിക്കാതെ, അപമാനത്തി​​​െൻറ പടുകുഴിയിൽ എത്തിയ നെതർലൻഡ്​സിനെ പ്രഥമ യുവേഫ നാഷനൻസ്​ ലീഗി​​​െൻറ കലാശപ്പോര്​ വരെ എത്തിക്കാൻ അദ്ദേഹത്തിന്​ സാധിച്ചു. ഡച്ച്​ നിരയുടെ നായകനാണ്​ വാൻഡൈക്ക്​. ജർമനി,ഇംഗ്ലണ്ട്​, ഇറ്റലി പോലുള്ള യൂറോപ്യൻ വമ്പൻമാരെ തോൽപിച്ചുകൊണ്ടുള്ള ഒാറഞ്ച്​ പടയുടെ തേരോട്ടം പക്ഷേ, പോർച്ചുഗലുമായുള്ള അവസാന അങ്കത്തിൽ തോൽവിയിൽ അവസാനിച്ചു. നേഷൻസ്​ ലീഗ്​ കിരീടം സ്വന്തമാക്കാൻ സാധിച്ചിരു​ന്നുവെങ്കിൽ ഇത്തവണ ബാലൻ ദി ഒാറിന്​ മറ്റൊരു പേര്​ ഉയർന്ന്​ വരില്ലായിരുന്നു. എങ്കിലും സാധ്യതകളിൽ ഒന്നാമൻ വാൻഡൈക്ക്​ തന്നെ. ഇത്തവണ അ​ദ്ദേഹം​ ആ സ്വർണപ്പന്ത്​ ഉയർത്തിയാൽ അതൊരു ചരിത്രം കൂടിയാകും. അപൂർവമായാണ്​ പ്രതിരോധ താരങ്ങളെ തേടി ബാലൻ ദി ഒാർ എത്താറുള്ളത്​. 2006 ൽ ലോകകപ്പ്​ നേടിയ ഇറ്റലിയുടെ ക്യാപ്​റ്റൻ ഫാബിയോ കന്നാവാരോ ആണ്​ അവസാനം ഇൗ നേട്ടം സ്വന്തമാക്കിയ ഡിഫൻഡർ.

തിരിച്ചുവരാൻ ലയണൽ മെസ്സി
കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ബാലൻ ദി ഒാർ പുരസ്​കാര സാധ്യത പട്ടികയിൽ ഇൗ അർജൻറീനൻ താരമുണ്ട്​. അഞ്ച്​ തവണ ആ മിന്നും പന്ത്​ സ്വന്തമാക്കിയ ലയണൽ മെസ്സിക്ക്​ താരതമ്യേന മികച്ച സീസൺ ആയിരുന്നു ഇത്​​. വ്യക്​തിഗത നേട്ടങ്ങൾ ഇൗ വർഷം ഇത്രയേറെ സ്വന്തമാക്കിയ മറ്റൊരു താരമില്ല യൂറോപ്പിൽ. ബാഴ്​സലോണക്കായി ലാലിഗ കിരീടം നിലനിർത്തിയ ഇൗ സീസണിൽ കളിച്ച 50 മത്സരങ്ങളിൽ 51 ഗോളും 19 അസിസ്​റ്റും ആണ്​ മെസ്സിയുടെ സമ്പാദ്യം. അഥവാ 70 ഗോളുകളിൽ മെസ്സി നേരിട്ട്​ പങ്കാളിയായി. ഗോളെണ്ണത്തിൽ ഇതി​​​െൻറ അയലത്ത്​​ എത്താൻ ഒരു താരവുമില്ല ഇത്തവണ യൂറോപ്പിൽ.

messi

ലാലിഗയിലെ 36 ഗോളുകളുമായി യൂറോപ്പിലെ ഗോൾഡൻ ഷൂ നേട്ടത്തിൽ ഹാട്രിക്​ തികക്കുകയും ചെയ്​തു ലയണൽ മെസ്സി. 13 അസിസ്​റ്റുകളാണ്​ മെസ്സി ലാലിഗയിൽ നൽകിയത്​. ലാലിഗ ​െപ്ലയർ ഒാഫ്​ ദി ഇയറും മെസ്സിക്ക്​ തന്നെ. എന്നാൽ, ചാമ്പ്യൻസ്​ലീഗ്​ സെമി ഫൈനൽ രണ്ടാം പാദത്തിൽ ലിവർപൂളിനോട്​ മെസ്സി നയിച്ച ബാഴ്​സലോണ ഏറ്റുവാങ്ങിയ അപ്രതീക്ഷിത തോൽവി മെസ്സിയുടെ ബാലൻ ദി ഒാർ സാധ്യതകൾക്ക്​ കനത്ത തിരിച്ചടി ഏൽപ്പിക്കുകയുണ്ടായി. ആദ്യ പാദത്തിൽ മെസ്സിയുടെ ഇരട്ടഗോൾ മികവിൽ ഏകപക്ഷീയമായ മൂന്ന്​ ഗോളിന്​ മുമ്പിലായിരുന്നു കാറ്റാലൻപട. 12 ​​​ഗോളുകൾ അടിച്ചുകൂട്ടിയ മെസ്സി തന്നെയാണ്​ പക്ഷേ, ചാമ്പ്യൻസ്​ ലീഗിലെ ടോപ്​സ്​കോറർ. തുടർച്ചയായി കിട്ടിക്കൊണ്ടിരുന്ന കിങ്​സ്​ കപ്പും ഇത്തവണ മെസ്സിയുടെ ബാഴ്​സലോണക്ക്​ നഷ്​ടമായി. കിങ്​സ്​ കപ്പിലും മികച്ച ഫോമിലായിരുന്ന മെസ്സിക്ക്​ പക്ഷേ, കലാശപ്പോരിൽ വലൻസിയയോട്​ ആ അത്​ഭുതങ്ങൾ ആവർത്തിക്കാനായില്ല.

ഇങ്ങനെയൊക്കെ ആണെങ്കിലും ബാലൻ ദി ഒാറും ഫിഫ ദ ബെസ്​റ്റും ഉറപ്പിക്കാൻ മെസ്സിക്ക്​ ഒരവസരം കൂടിയുണ്ട്​. മറ്റു താരങ്ങൾക്കൊന്നുമില്ലാത്ത ഒരവസരം^കോപ്പ അമേരിക്ക. കഴിഞ്ഞ രണ്ട്​ തവണയും കലാശപ്പോരിൽ കൈവിട്ടുപോയ ആ കിരീടം ഇത്തവണ നീലപ്പട സ്വന്തമാക്കിയാൽ നായകൻ മെസ്സി വീണ്ടും മുമ്പിലെത്തും. ​എന്നാൽ, മെസ്സി തന്നെ അഭിപ്രായപ്പെട്ടത്​ പ്രകാരം അതിന്​ ഒരു സാധ്യതയും നിലവിലെ ടീമിനെ വെച്ച്​ കാണുന്നില്ല. ജൂൺ 15 ന്​ തുടങ്ങുന്ന കോപ്പ അമേരിക്കയിൽ കൊളംബിയയും ഖത്തറും പരാഗ്വയും അടങ്ങുന്ന മരണഗ്രൂപ്പിലാണ്​ ഇത്തവണ അർജൻറീന. ആദ്യ റൗണ്ട്​ കടക്കാൻ തന്നെ അർജൻറീന പെടാപാട്​ പെടേണ്ടിവരുമെന്നാണ്​​ ടീമി​​​െൻറ നിലവിലെ പ്രകടനം വിലയിരുത്തിയാൽ മനസ്സിലാവുക.

ക്രിസ്​റ്റ്യാനോ റൊ​ണാൾഡോയുടെ മിന്നലാക്രമണം
കളത്തിലും കളത്തിന്​ പുറത്തും ഏവരെയും അമ്പരപ്പിക്കുന്ന താരമാണ്​ ക്രിസ്​റ്റ്യാനോ റെണോൾഡോ. ക്ലബ്​ ഫുട്​ബാളിൽ അവിശ്വസനീയ കുതിപ്പ്​ നടത്തിക്കൊണ്ടിരുന്ന റയൽ മാഡ്രിഡിൽനിന്ന്​ ഇറ്റാലിയൻ സീരി എയിലെ യുവൻറസിലേക്കുള്ള കൂടുമാറ്റത്തിലൂടെയാണ്​ ഇൗ സീസണി​​​െൻറ തുടക്കത്തിൽ CR 7 ഏവരെയും അമ്പരപ്പിച്ചത്​. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഇറ്റലിയിൽ എത്തിയ ക്രിസ്​റ്റ്യാനോക്ക്​ പക്ഷേ, മുൻ സീസണുകളിലെ പ്രകടനം പുതിയ കളിമുറ്റങ്ങളിൽ അത്രകണ്ട്​ ആവർത്തിക്കാനായില്ല.

ronaldo

ക്രിസ്​റ്റ്യാനോയിലൂടെ ചാമ്പ്യൻസ്​ലീഗ്​ കിരീടം ലക്ഷ്യമിട്ട യുവൻറസിന്​ പ്രതീക്ഷയുള്ള തുടക്കമാണ്​ അദ്ദേഹം സമ്മാനിച്ചത്​. റൗണ്ട്​ ഒാഫ്​ സിക്​സ്​റ്റീനിൽ കരുത്തരായ അത്​ലറ്റിക്കോ മാഡ്രിഡിനെതിരെ ആദ്യ പാദത്തിൽ രണ്ട്​ ഗോളിന്​ പിന്നിട്ട്​ നിന്ന യുവൻറസിനെ രണ്ടാം പാദത്തിൽ ഹാട്രികിലൂടെ​ റൊ​ണാൾഡോ കരകയറ്റിയത്​ ആരാധകരിൽ പ്രതീക്ഷ വർധിപ്പിച്ചു. എന്നാൽ, ക്വാർട്ടറിൽ അയാക്​സ്​ ആംസ്​റ്റർഡാമി​​​െൻറ അട്ടിമറി വീര്യത്തിന്​ മുന്നിൽ റൊണാൾഡോക്കും സംഘത്തിനും പിടിച്ച്​നിൽക്കാനായില്ല. സീരി എയിൽ യുവൻറസിന്​ ആണ്ടുകളായി കിട്ടിക്കൊണ്ടിരുന്ന കിരീടം നിലനിർത്താനായതും ടൂർണമൻറിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതുമാണ്​ ക്ലബ്​ ഫുട്​ബാളിലെ അദ്ദേഹത്തി​​​െൻറ നേട്ടം. ക്ലബിനായി 43 മത്സരങ്ങളിൽനിന്ന്​ 28 ഗോളും 10 അസിസ്​റ്റുമാണ്​ റൊണാൾഡോയുടെ ഇൗ സീസണിലെ സമ്പാദ്യം.

സീരി എയിൽ 31 കളികളിൽനിന്നായി 21 ഗോളും എട്ട്​ അസിസ്​റ്റുമാണ്​ അദ്ദേഹത്തി​​​െൻറ സമ്പാദ്യം. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ്​ലീഗിൽ 15 ഗോൾ അടിച്ചുകൂട്ടിയ അദ്ദേഹത്തിന്​ ഇത്തവണ ആറ്​ ഗോൾ മാത്രമാണ്​ നേടാനായത്​. പോർച്ചുഗലിനായി നേടിയ യുവേഫ നേഷൻസ്​ ലീഗ്​ കിരീടം ആണ്​ ബാലൻ ദി ഒാർ ചർച്ചകളിലേക്ക്​ റൊണാൾഡോയെ അവസാന നിമിഷം എത്തിച്ചത്​. സെമി ഫൈനലിൽ സ്വിറ്റ്​സർലാൻഡിനെതിരെ നേടിയ ഹാട്രിക്​ അദ്ദേഹത്തി​​​െൻറ വറ്റാത്ത പോരാട്ടവീര്യം വെളിവാക്കുന്നതാണ്​. ഫൈനലിൽ ഗോൾ അടിച്ചില്ലെങ്കിലും ടീമിനെ കിരീടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ റൊണാൾഡോക്ക്​ സാധിക്കുകയും ടൂർണമൻറിലെ ടോപ്​ സ്​കോററർ ആവുകയും ചെയ്​തു.

സ്വലാഹും മാനെയും സിൽവയും ഹസാഡും
ചാമ്പ്യൻസ്​ ലീഗ്​ കിരീടം നേടിയ ലിവർപൂളി​​​െൻറ മുന്നേറ്റക്കാരൻ മുഹമ്മദ്​ സലാഹി​​​െൻറ പേര്​ ഇത്തവണയും ബാലൻ ദി ഒാറിനായി ഉയർന്ന്​ കേൾക്കുന്നുണ്ട്​. സീസണിൽ ഇംഗ്ലീഷ്​ ​പ്രീമിയർ ലീഗിൽ 22 ഗോൾ നേടി സാദിയോ മാനെ, എംറിക്​ ഒബുംങ്​യാങ്​ എന്നിവർക്കൊപ്പം ഗോൾഡൻ ബൂട്ട്​ സലാഹ്​ പങ്കിടുകയുണ്ടായി. എട്ട്​ അസിസ്​റ്റുകളും ഇൗ ഇൗജിപ്​ഷൻ താരത്തിന്​ ഇ.പി.എലിലുണ്ട്​. ചാമ്പ്യൻസ്​ലീഗിൽ ഫൈനലിൽ ടോടനം ഹോട്​സ്​പറിനെതിരെ നേടിയ ഗോൾ അടക്കം അഞ്ച്​ ഗോളും രണ്ട്​ അസിസ്​റ്റും സലാഹിനുണ്ട്​.

salah

എങ്കിലും കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്​താൽ സലാഹിന്​ ഇൗ സീ​ണൺ ശുഭകരമല്ല​. ഇ.പി.എൽ ഗോൾഡൻ ബൂട്ട്​ പങ്കിട്ട ലിവർപൂളി​​​െൻറ തന്നെ സാദിയോ മാനെയെയും തള്ളിക്കളയാനാവില്ല. ഇ.പി.എല്ലിൽ 22 ഉം ചാമ്പ്യൻസ്​ലീഗിൽ നാലും ഗോളുകൾ അദ്ദേഹം സ്വന്തമാക്കി. പുതിയ സീസണിലേക്കായി ചെൽസിയിൽനിന്ന്​ റയൽമാഡ്രിഡിൽ എത്തിയ ബെൽജിയം സൂപ്പർതാരം ഏദൻ ഹസാഡും പോർചുഗലി​​​െൻറ മാഞ്ചസ്​റ്റർ സിറ്റി താരം ബെർണാഡോ സിൽവയും പുരസ്​കാരം സ്വന്തമാക്കാൻ ഏറെ സാധ്യതയുള്ളവരാണ്​. സമകാലിക ഫുട്​ബാളിലെ മികച്ച മിഡ്​ഫീൽഡർമാരായ ഇരുവർക്കും തകർപ്പൻ ​പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞ സീസണാണ്​ കടന്ന്​ പോയത്​.

berando-silva

ബെർണാഡോ സിൽവക്ക്​ മാഞ്ചസ്​റ്റർ സിറ്റിക്കൊപ്പം സ്വന്തമാക്കിയ പ്രീമിയർ ലീഗ്​ ടൈറ്റിലും പോർചുഗലിനായി നേടിയ യുവേഫ നാഷൻസ്​ ലീഗും പിന്തുണയേകും.​ നാഷൻസ്​ ലീഗിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും സിൽവ തന്നെ. എഫ്​.എ കപ്പ്​, കമ്മ്യൂണിറ്റി ഷീൽഡ്​, ലീഗ്​ കപ്പ്​ എന്നിങ്ങനെ വേറെയും നേട്ടങ്ങൾ സിൽവക്കുണ്ട്​. ചെൽസിക്കൊപ്പം ത​​​െൻറ അവസാന മത്സരത്തിൽ നേടിയ യൂറോപ്പ ലീഗ്​ കിരീടം ആകും ഹസാഡി​െന പിന്തുണക്കുക. ഫൈനലിൽ രണ്ട്​ ഗോളും ഹസാഡ്​ സ്വന്തമാക്കി. പ്രീമിയർ ലീഗിൽ 16 ഗോളം 15 അസിസ്​റ്റും ഹസാഡിനുണ്ട്​.

കഴിഞ്ഞ തവണ അവസാന അഞ്ചിൽ ഇടം പിടിച്ച ഫ്രാൻസി​​​െൻറ പി.എസ്​.ജി താരം കെയ്​ലിയൻ എംബപ്പെ, ​ഫ്രാൻസി​​​െൻറ തന്നെ അത്​ലറ്റിക്കോ മാഡ്രിഡ്​ താരം അ​േൻറായിൻ ഗ്രിൻസ്​മാൻ എന്നിവർക്ക്​ പക്ഷേ, ഇത്തവണ അധികമാരും സാധ്യത കൽപ്പിക്കുന്നില്ല. ഫ്രഞ്ച്​ ലീഗിൽ പി.എസ്​.ജിക്കായി 33 ഗോൾ നേടിയ എംബപ്പെ യൂറോപ്പിലെ ഗോൾഡൻ ബൂട്ട്​ പോരിൽ അവസാനം വരെ മെസ്സിക്ക്​ ഭീഷണി ആയിരുന്നു. ഗ്രിൻസ്​മാന്​ ഇൗ സീസണിൽ കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല. ബ്രസീൽ സൂപ്പർ താരം നെയ്​മറിന്​ കോപ്പ അമേരിക്ക എന്ന സുവർണാവസരം മുമ്പിലുണ്ടായിരുന്നുവെങ്കിലും പരിക്ക്​ മൂലം പുറത്തിരിക്കാനാണ്​ വിധി. പരിക്ക്​ മൂലം ഫ്രഞ്ച്​ ലീഗിൽ പി.എസ്​.ജിക്കായി പകുതിയോളം മത്സരങ്ങളിലും നെയ്​മറിന്​ കളിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballballon d'ormalayalam newssports newsBest Football Playerfifa the best
News Summary - Who is Best Football Player in 2019 -Sports News
Next Story