ടിൻറു ഓടുന്നു അമ്മയുടെ സ്വപ്നങ്ങളിലെ ട്രാക്കിലൂടെ
text_fieldsനഷ്ടമായ തെൻറ സ്വപ്നങ്ങളുടെ ട്രാക്കിൽ മകൾ ഓടുമെന്ന് ഒരിക്കൽ ലിസി ലൂക്ക സ്വപ്നംകണ്ടിരുന്നു. കഷ്ടപ്പാടിെൻറയും സഹനത്തിെൻറയും വലിയ പാതകൾ കടന്നിട്ടാണെങ്കിലും മകൾ നേട്ടങ്ങളുടെ വെള്ളിവെളിച്ചത്തിലൂടെ നീങ്ങുമ്പോൾ സ്വപ്നം യാഥാർഥ്യമായതിെൻറ സന്തോഷത്തിലാണ് ഈ അമ്മ.
ഒളിമ്പ്യൻ ടിൻറു ലൂക്കയുടെ അമ്മയാണ് ലിസി ലൂക്ക കളത്തിങ്കൽ. ടിൻറു താരമായി മാറുന്നതിന് വർഷങ്ങൾക്കു മുമ്പ് തെൻറ സ്കൂൾകാലങ്ങളിൽ ലോങ്ജംപിലും ഹൈജംപിലും കണ്ണൂരിെൻറ മലയോരഗ്രാമങ്ങളിൽ നിന്നിറങ്ങിവന്ന ലിസി ലൂക്ക മത്സരിച്ചിരുന്നു. സംസ്ഥാന സ്കൂൾ മേള വരെ എത്തിയിരുെന്നങ്കിലും മികച്ച പരിശീലനമോ അവസരങ്ങളോ ഇല്ലാതെ ഇവരുടെ കായികജീവിതം അവസാനിക്കുകയായിരുന്നു. എന്നാൽ, തെൻറ പാരമ്പര്യം മകൾക്കുണ്ടെന്ന് കണ്ടെത്തിയ ലിസി തെൻറ ഗതി വരാതിരിക്കുന്നതിനുള്ള പോരാട്ടമാണ് പിന്നീട് നടത്തിയത്. വീടിനോട് ചേർന്ന് ചെറിയ ഗ്രൗണ്ട് നിർമിച്ചാണ് ലിസി മകൾക്ക് പരിശീലിക്കുന്നതിനുള്ള അവസരമൊരുക്കിയത്. ടിൻറുവിെൻറ ആദ്യ ഗുരുവും അമ്മതന്നെ.
പരിശീലനത്തിനും നല്ല ഭക്ഷണം മക്കൾക്ക് നൽകുന്നതിനും ഇവർക്ക് പല നേരങ്ങളിലും മുണ്ട് മുറുക്കിയുടുക്കേണ്ടിവന്നിട്ടുണ്ട്. അമ്മയുടെ ചിറകിനു കീഴിൽനിന്ന് സ്കൂൾമത്സരങ്ങളിലും ജില്ല മത്സരങ്ങളിലും ടിൻറു നേട്ടങ്ങൾ കൊയ്തതോടെ കൂടുതൽ പരിശീലനങ്ങളിലേക്കും അക്കാദമിയിലേക്കും മകളെ അയക്കേണ്ടിവന്നു. ഏറെ വേദനിക്കുന്ന വേർപാടായിരുെന്നങ്കിലും മകളുടെ വളർച്ചയുടെ പടവുകളിൽ തടസ്സമാകാൻ ഈ വേദനകളെ ലിസി അനുവദിച്ചില്ല. കണ്ണൂർ സ്പോർട്സ് സ്കൂളിലും പിന്നീട് ഉഷ സ്കൂളിലുമാണ് ടിൻറു പരിശീലനത്തിനായി ചേർന്നത്. മകൾ ഇടക്ക് വീട്ടിലേക്ക് വരണമെന്ന് നിർബന്ധം പിടിക്കുമ്പോൾ പരിശീലനം മുടങ്ങുന്നതിനാൽ സമ്മതിക്കാറില്ലെന്ന് ഈ അമ്മ പറയുന്നു.
തെൻറ കടുംപിടിത്തങ്ങൾ പ്രയാസമുണ്ടാക്കിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസപരമായും കായികമേഖലയിലും അത് ഗുണംചെയ്തിട്ടേയുള്ളൂ. ഉഷ സ്കൂളിലേക്ക് മാറിയതോടെ മകൾ കൂടുതൽ മികച്ച അത്ലറ്റായി. ഞാൻ അമ്മയാണെങ്കിൽ പി.ടി. ഉഷയെ വളർത്തമ്മയായിട്ടാണ് അവൾ കാണുന്നത്. കരിക്കോട്ടക്കരി സ്വദേശിയായ ലിസി ഇപ്പോൾ ചാവശ്ശേരിയിൽ സർക്കാർ പണിതുനൽകിയ വീട്ടിലാണ് താമസിക്കുന്നത്. മകളുടെ കൂടുതൽ നേട്ടങ്ങൾക്ക് കാതോർത്ത് പിതാവ് ലൂക്ക കളത്തിങ്കലും സഹോദരിമാരായ എയ്ഞ്ചലും ക്രിസ്റ്റീനയും ഈ വീട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.