അമ്മയുടെ പൂജ, ശ്രീജേഷിെൻറ വിജയം
text_fieldsഹോക്കി ഗോൾപോസ്റ്റിൽ എതിരാളികളുടെ ഓരോ ഷോട്ടും തടയാൻ ഇരുകൈകൾ നീട്ടി ശ്രീജേഷ് കാവൽനിൽക്കുമ്പോൾ പൂജാമുറിയിലായിരിക്കും അമ്മ ഉഷ. മകെൻറ ശരീരത്തിൽ ചെറിയ പോറൽപോലുമേൽക്കുന്നത് അവർക്ക് സഹിക്കില്ല. കളിയിൽ തോൽക്കുന്നതിനേക്കാൾ അവർക്ക് വേദന ശ്രീജേഷിന് പരിക്കേൽക്കുന്നതാണ്. വിജയിക്കാൻ മാത്രമല്ല, വേദനയില്ലാതെ കളിക്കളത്തിൽനിന്ന് നിറചിരിയോടെ കയറിപ്പോരുന്നത് കാണാനാണ് ഈ അമ്മ ദൈവങ്ങളെ വിളിക്കുന്നത്.
കൊച്ചുന്നാളിലേ ശ്രീജേഷിെൻറ കായികസ്വപ്നങ്ങൾക്ക് അമ്മ ഉഷ കൂട്ടിരുന്നു. സ്കൂളിലെ മത്സരങ്ങൾക്ക് അവനും അവെൻറ ചേട്ടനും സ്ഥിരം സമ്മാനങ്ങൾ മേടിക്കും. അന്ന് പാത്രങ്ങളും സ്പൂണുകളുമൊക്കെയായിരുന്നു സമ്മാനം. കൂടുതൽ പാത്രങ്ങൾ സമ്മാനമായി വീട്ടിൽ കൊണ്ടുവരുന്നവരെ ഞാൻ േപ്രാത്സാഹിപ്പിക്കും. ഇരുവരിലും ആരോഗ്യകരമായ മത്സരം വളർത്താൻ ഇതു സഹായിച്ചു- ഉഷ പറയുന്നു.
എങ്കിലും സ്പോർട്സിലെ താൽപര്യം കാര്യമായപ്പോൾ ശ്രീജേഷ് തിരുവനന്തപുരം ജി.വി. രാജ സ്കൂളിലേക്ക് പോകാൻ തീരുമാനിച്ചത് എന്നെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. ചെറിയ കുട്ടിയല്ലേ, ഞങ്ങളില്ലാതെ എങ്ങനെ അവൻ ഒറ്റക്ക് ജീവിക്കുമെന്നായിരുന്നു ചിന്ത. പോകരുതെന്ന് ഞാൻ പറഞ്ഞെങ്കിലും അവൻ വഴങ്ങിയില്ല. ആ തീരുമാനമാണ് എെൻറ കുട്ടിയുടെ ജീവിതം മാറ്റിമറിച്ചത്. അന്ന് അവനോട് പോകരുതെന്ന് പറഞ്ഞതിൽ ഞാൻ ഇപ്പോഴും ഖേദിക്കുന്നു.
ഇപ്പോഴും ടി.വിയിൽ അവെൻറ കളി ഞാൻ കാണാറില്ല. കളിക്കിടയിൽ പരിക്കുപറ്റുമെന്നാണ് പേടി. ഒരിക്കൽ പരിക്കുപറ്റി സ്ട്രെച്ചറിൽ കൊണ്ടുപോയത് എനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. ഒത്തിരി പ്രാർഥനയോടെ മാത്രമേ എെൻറ മോൻ കളിക്കുന്ന ഓരോ ദിവസവും ഞാൻ കഴിച്ചുകൂട്ടാറുള്ളൂ-ഉഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.