ബ്രസീലിെൻറ ഗബ്രിയേൽ മാലാഖ
text_fieldsനാലു വർഷം മുമ്പ് ബ്രസീൽ ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാെനാരുങ്ങുന്ന സമയം. കാനറികളുടെ നാട്ടിൽ വിശ്വമേളയെത്തുേമ്പാൾ ലോകംകീഴടക്കിയൊരു യോദ്ധാവിെൻറ ജന്മനാട്ടിലേക്കുള്ള മടങ്ങിവരവ് പോലൊരു ആവേശമായിരുന്നു. രാവും പകലും നീണ്ട കാർണിവൽപോലെ ബ്രസീലുകാർ ലോകകപ്പിനെ വരവേറ്റു. തെരുവുകളും ചുമരുകളും ചേരികളുമെല്ലാം ചായം മുക്കിയും സൂപ്പർ താരങ്ങളുടെ ചിത്രം വരച്ചും അവർ കാൽപന്തുത്സവത്തെ വരവേറ്റു.
നെയ്മറും കൂട്ടുകാരും സ്വന്തം നാട്ടിൽ പന്തുതട്ടുേമ്പാൾ തെരുവുകളെ കാർണിവൽ വേദിയാക്കാൻ നിറക്കൂട്ടുമായി നിറഞ്ഞ കൗമാര സംഘങ്ങളിൽ ഒരാളായിരുന്നു ഗബ്രിയേൽ ജീസസും. നാലു വർഷങ്ങൾക്കിപ്പുറം ലോകകപ്പ് കിനാക്കളുമായി ബ്രസീൽ റഷ്യയിലേക്ക് പറക്കുേമ്പാൾ സ്വപ്നസംഘത്തിൽ അവനുണ്ട്.
മഞ്ഞയും പച്ചയും നിറങ്ങളൊഴിച്ച പാത്രവുമായി സാവോപോേളായിലെ തെരുവും ഫവേലകളുടെ ചുമരുകളും ബ്രസീലിെൻറ ദേശീയപതാകയുടെ നിറംമുക്കിയടിച്ച അതേ കൗമാരക്കാരൻ. ഇന്ന് അതേ ഫവേലകളിൽ അവെൻറ കൂറ്റൻ ചിത്രങ്ങൾ വരച്ചിട്ടുകഴിഞ്ഞു.
നെയ്മറും ഫിലിപ് കുടീന്യോയും വില്യനുമെല്ലാം നിറയുന്ന താരസംഘത്തിന് കോച്ച് ടിറ്റെ ഒരുക്കുന്ന ഗെയിം പ്ലാനിൽ മുന്നിൽ തന്നെ ജീസസിനും സ്ഥാനമുണ്ട്. നാലുവർഷം മുമ്പ് വീടിനരികിൽ നടന്ന ലോകകപ്പ് നേരിട്ട് കാണാൻ ഭാഗ്യമില്ലാതെ ടെലിവിഷനു മുന്നിൽ കുത്തിയിരുന്നു കണ്ട കൗമാരക്കാരൻ ഇന്ന് വിശ്വമേളയുടെ കളിമുറ്റം ഭരിക്കാനുള്ള പടപ്പുറപ്പാടിലാണ്. സെമിഫൈനലിൽ ജർമനിയോട് 7-1ന് തോറ്റ് ബ്രസീൽ നാണംകെടുേമ്പാൾ ഹൃദയംതകർന്ന ആരാധകരിൽ ഒരാളായി അവനുമുണ്ടായിരുന്നു. നാലുവർഷം കഴിഞ്ഞ് റഷ്യ ലോകകപ്പ് സന്നാഹത്തിനിടെ ജർമനിയോട് കണക്കുതീർക്കുേമ്പാൾ (1-0) ഏകഗോളടിക്കാനുള്ള നിയോഗം ഗബ്രിയേലിനായിരുന്നു.
ജയിലിൽനിന്ന് തുടക്കം
റഷ്യയിലേക്ക് പറക്കുന്ന ബ്രസീൽ ടീമിലെ ഇളമുറക്കാരനാണ് ഗബ്രിയേൽ ജീസസ്. ബ്രസീൽ നാലു ലോകകപ്പ് നേടിയ ശേഷം പിറന്ന തലമുറയുടെ ഏക പ്രതിനിധി. പെലെയുടെയും റൊണാൾഡോയുടെയും പിൻമുറക്കാർ കാലിൽ പന്തുമായാണ് പിറന്നുവീഴുന്നതെന്ന ചൊല്ലുപോലെയായിരുന്നു ഗബ്രിയേലും. സാവോേപാളോയിലെ ഫവേലകളെ തെൻറ ഇടമാക്കിമാറ്റിയ അവെൻറ ആദ്യകാല കളിയിടം റൊമാവോ ഗോമസ് ജയിലായിരുന്നു. അവിടത്തെ പൊലീസുകാർക്കൊപ്പം ടീം തികക്കാനായിരുന്നു ഗബ്രിയേലും കൂട്ടുകാരും ആദ്യം ഇവിടെയെത്തിയത്.
10ാം വയസ്സിൽ അൻഹാൻഗുവേര ക്ലബിലൂടെയാണ് പ്രഫഷനൽ കരിയറിെൻറ തുടക്കം. 2014ൽ സാവോപോേളായിലെ പ്രമുഖ ക്ലബായ പാൽമിറസിെൻറ യൂത്ത് ടീമിലെത്തി. അതേവർഷം സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ 22 കളിയിൽ 37 ഗോളടിച്ച അവൻ സീനിയർ ടീമിലേക്ക് ഇടം ചോദിച്ചു. 2015 മാർച്ചിലായിരുന്നു സീനിയർ ടീമിലെ അരങ്ങേറ്റം. പിന്നെ ഒാരോ ചുവടിലും മുന്നേറ്റമായിരുന്നു. അതേവർഷം ദേശീയ ടീം അണ്ടർ 20, 23 ടീമുകളിലും കളിച്ചു. ന്യൂസിലൻഡിലെ അണ്ടർ 20 ലോകകപ്പിൽ ബ്രസീൽ റണ്ണറപ്പാവുേമ്പാൾ പട നയിക്കാൻ ജീസസുണ്ടായിരുന്നു. അടുത്തവർഷം റിയോ ഒളിമ്പിക്സിൽ നെയ്മറുടെ കാനറിപ്പട സ്വർണമണിയുേമ്പാഴും സാവോപോളോയിലെ തെരുവിൽനിന്ന് ഉയർന്നുവന്ന കൗമാരക്കാരൻ സൂപ്പർ സ്റ്റാറായി.
അതും കഴിഞ്ഞ് റഷ്യ ലോകകപ്പ് യോഗ്യത നേടാൻ ബ്രസീൽ ഒരുങ്ങുേമ്പാഴാണ് ദേശീയ സീനിയർ ടീമിലേക്ക് വിളിയെത്തുന്നത്. 2016 സെപ്റ്റംബറിൽ 19ാം വയസ്സിൽ ആ അരങ്ങേറ്റവും കുറിച്ചു. തൊട്ടടുത്ത വർഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറിയതോടെ ജീസസും ലോകതാരമായി വളരുകയായിരുന്നു. രണ്ടു സീസൺകൊണ്ട് സിറ്റിക്കായി ഇതിനകം 20 ഗോളടിച്ചു.
റഷ്യയിലേക്ക് പറക്കുേമ്പാൾ ബ്രസീലിെൻറ ആക്രമണ നിരയിലെ കുന്തമുനയാണ് ജീസസ്. നെയ്മറും കുടീന്യോയും നയിക്കുന്ന വിങ് ആക്രമണത്തെ മുൻനിരയിൽനിന്ന് ഗോളാക്കിമാറ്റാനുള്ള മിടുക്കാണ് ടിറ്റെയുടെ സ്വന്തക്കാരനാക്കുന്നത്. ഇൗ മൂവർ സംഘത്തിലാണ് ബ്രസീലിെൻറ ആറാം കിരീടസ്വപ്നങ്ങളും.
അമ്മക്കുവേണ്ടി ഗോൾ ആഘോഷം
‘ഗോളിനു പിന്നാലെയുള്ള ആഘോഷങ്ങൾ അമ്മക്കുള്ള സമർപ്പണമാണ്. വീട്ടിൽനിന്ന് പുറത്തുപോയാലും കൂട്ടുകാർക്കൊപ്പം കറങ്ങാനിറങ്ങിയാലും എപ്പോഴും അമ്മ വിളിച്ച് അന്വേഷിക്കും. എന്നെ കിട്ടിയില്ലെങ്കിൽ സുഹൃത്തുക്കളെ വിളിക്കും.
പ്രത്യേകിച്ച് വിശേഷമൊന്നുമുണ്ടാവില്ല. എങ്കിലും തമാശപറഞ്ഞിരിക്കും. അങ്ങനെയാണ് ഒരു കൂട്ടുകാരൻ അമ്മക്ക് ഫോൺ വിളിക്കുന്ന മാതൃകയിൽ ഗോൾ ആഘോഷിക്കാമെന്ന ആശയം പങ്കുവെക്കുന്നത്. അത് ബ്രസീൽ ടീമിലെത്തിയപ്പോഴും തുടർന്നു. ‘‘ഹലോ മം’ എന്ന ആക്ഷനുമായി ഫോൺവിളി നൃത്തം. ഇതെെൻറ അമ്മക്കും കൂട്ടുകാർക്കുമുള്ളതാണ്’’ -ഗബ്രിയേൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.