നിെൻറ കഴുത്ത് ഞാൻ അറുക്കുമെന്ന് ഫ്ലിേൻറാഫ്; ആറ് സിക്സറടിക്കാനുള്ള കാരണം വ്യക്തമാക്കി യുവി
text_fieldsമൊഹാലി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു ബ്ലോക്ബസ്റ്റർ സിനിമയാണ് യുവരാജ് സിങ്. ആക്ഷനും ഇമോഷനും ഡ്രാമയും ആവേശവും ഒത്തുചേർന്ന കരിയറായിരുന്നു അദ്ദേഹത്തിേൻറത്. അതിൽ കോടിക്കണക്കിന് ആരാധകർ എന്നും ഒാർത്തിരിക്കുന്ന ചില രംഗങ്ങൾ അരങ്ങേറിയത് ദക്ഷിണാഫ്രിക്കയിൽ നടന്ന 2007ലെ ടി20 ലോകകപ്പിലായിരുന്നു. ഇംഗ്ലണ്ടിെൻറ സ്റ്റാർ ബൗളർ സ്റ്റുവര്‍ട്ട് ബ്രോഡിെൻറ ഓവറിലെ ആറ് പന്തും സിക്‌സര്‍ പായിച്ച യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി മാറി.
വെറുതെ ഒരു റെക്കോർഡ് സ്ഥാപിക്കാൻ ആയിരുന്നില്ല യുവി അന്ന് സിക്‌സറുകൾ അടിച്ചുകൂട്ടിയത്. അതിന് പിന്നിൽ ചില കാരണങ്ങളുമുണ്ട്. മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണുമായി ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ലൈവ് ചാറ്റിൽ യുവരാജ് ഇക്കാര്യം വെളിപ്പെടുത്തി.
കളിക്കിടെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്ളിേൻറാഫുമായി ഉണ്ടായ ഉടക്കായിരുന്നു ആറ് സിക്‌സ് അടിയിലേക്ക് തന്നെ നയിച്ചതെന്ന് യുവരാജ് പറഞ്ഞു. ഫ്ലിേൻറാഫിെൻറ ആദ്യ രണ്ട് പന്തുകള്‍ എന്നെ കാര്യമായി ബുദ്ധിമുട്ടിച്ചു. മൂന്നാം പന്ത് അദ്ദേഹം യോര്‍ക്കര്‍ എറിഞ്ഞു. എന്നാൽ ഞാനത് ബൗണ്ടറിയടിച്ചു. ഈ ഷോട്ട് വളരെ മോശം ഷോട്ടായിരുന്നുവെന്ന് ഫ്ലിേൻറാഫ് എന്നോട് അന്ന് പറഞ്ഞു. അതെനിക്ക് പിടിച്ചില്ല. അവിടെയും നിർത്താതെ അദ്ദേഹം എന്നോട് പറഞ്ഞത് ‘നിെൻറ കഴുത്ത് ഞാൻ അറുക്കുമെന്നായിരുന്നു’.
ഞാൻ ബാറ്റ് നീട്ടിക്കൊണ്ട് പറഞ്ഞു. - "എെൻറ കയ്യിലുള്ള ബാറ്റ് കണ്ടോ നീ.. ഇൗ ബാറ്റുകൊണ്ട് ഞാൻ നിന്നെ എവിടെയൊക്കെ അടിക്കുമെന്ന് നിനക്കറിയുമോ..?" ആ സമയത്ത് ഞാൻ വളരെ കോപാകുലനായിരുന്നു. ബ്രോഡിെൻറ ഒാവറിൽ ആറ് സിക്‌സുകള്‍ പറത്തിയ ശേഷം ഞാൻ ആദ്യം നോക്കിയത് ദിമിത്രി മസ്കൊരനാസിനെയായിരുന്നു. അതിന് ശേഷമാണ് ഫ്ലിേൻറാഫിനെ നോക്കിയത്. -യുവി പറഞ്ഞു. നേരത്തെ ഇംഗ്ലണ്ടിൽ നടന്ന ഒരു ഏകദിനത്തില്‍ മസ്‌കൊരനാസ് യുവരാജിെൻറ ഒരോവറിൽ അഞ്ച് സിക്‌സറുകൾ പറത്തിയിരുന്നു. അന്ന് താരം അതീവ ദുഃഖിതനാവുകയും ചെയ്തിരുന്നു.
2007ലെ ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ നേടിയത് തകർപ്പൻ ജയമായിരുന്നു. ഇന്ത്യയുയർത്തിയ 208 റൺസെന്ന ലക്ഷ്യം പിന്നിട്ടിറങ്ങിയ ഇംഗ്ലണ്ടിന് 200 റൺസെടുക്കാനേ കഴിഞ്ഞുള്ളു. ആദ്യ ടി20 ലോകകപ്പും നേടി പരമ്പരയിലെ താരവുമായി മാറിയ യുവിക്ക് കരിയറിലെ മറ്റൊരു പൊൻതൂവൽ കൂടിയായി 2007 എന്ന വർഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.