തൊട്ടതെല്ലാം പൊന്നാക്കുന്ന സിദാൻ മാജിക്
text_fieldsമഡ്രിഡ്: സിനദിൻ സിദാൻ എന്ന ലോകഫുട്ബാളിലെ മികവുറ്റ േപ്ല മേക്കർ, പരിശീലകക്കുപ്പായത്തിലും അതേ മികവ് നിലനിർത്തുേമ്പാൾ അദ്ദേഹത്തിെൻറ കോച്ചിങ് സീക്രട്ടിന് പിന്നാലെയാണ് ഫുട്ബാൾ ലോകം. അലക്സ് ഫെർഗൂസനും, ആഴ്സൻ വെങ്ങറും, ഹൊസെ മൗറീന്യോയും, പെപ് ഗ്വാർഡിയോളയും, യുർഗൻ േക്ലാപ്പും ഉൾപ്പെടെയുള്ള സമകാലിക ഫുട്ബാളിലെ സൂപ്പർകോച്ചുമാരുടെ ഉന്നതിയിലേക്കൊന്നും കോച്ച് സിദാനെ പ്രതിഷ്ഠിക്കാനായിട്ടില്ലെങ്കിലും തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന മാന്ത്രിക വിദ്യ അദ്ദേഹത്തിെൻറ കൈയിലുണ്ട്.
റാഫേൽ ബെനിറ്റസിെൻറ പിൻഗാമിയായി 2016ൽ രണ്ടാം ഡിവിഷൻ ടീമിെൻറ പരിശീലക സ്ഥാനത്തു നിന്നാണ് സിദാൻ റയൽ സീനിയർ ടീമിനൊപ്പം ചേരുന്നത്. 2016 ജനുവരി മുതൽ 2018 മേയ് വരെ രണ്ടു സീസൺ മാത്രം. എന്നാൽ, ഇക്കാലയളവിൽ നേടിയത് മൂന്ന് ചാമ്പ്യൻസ് ലീഗും ഒരോ ലാ ലിഗ, സൂപ്പർ കോപ്പ, രണ്ടു വീതം യുവേഫ സൂപ്പർകപ്പും, ക്ലബ് ലോകകപ്പും.
ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം സിദാനും പടിയിറങ്ങിയെങ്കിലും വെറും 10 മാസത്തിനു ശേഷം അദ്ദേഹം തിരികെയെത്തി. ഇതിനിടെ രണ്ടു പരിശീലകരെ പരീക്ഷിച്ച് പരാജയപ്പെട്ട റയൽ വീണ്ടും സിദാനിൽ അഭയംതേടിയെന്ന് പറയുന്നതാണ് ശരി. 2019 മാർച്ചിൽ തിരികെയെത്തുേമ്പാൾ ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാത്ത ടീമിലേക്കായിരുന്നു തിരിച്ചുവരവ്. പക്ഷേ, അപ്പോഴേക്കും അദ്ദേഹം കളിക്കാരുടെ കോച്ചായി മാറി. അതിന് മുമ്പ് രണ്ട് സീസണിൽ തോറ്റ അതേ ടീമുമായി തന്നെ ഭാഗ്യ പരീക്ഷണം.
പാതി ഫോമിൽ മാത്രമായിരുന്നു തിബോ കർടുവ, മാഴ്സലോ, ലൂകാ മോഡ്രിഡ്, ടോണി ക്രൂസ്, ഗാരെത് ബെയ്ൽ തുടങ്ങിയവരെ കോർത്ത് പിടിച്ച് സെർജിയോ റാമോസ്, റാഫേൽ വറാനെ, ഡാനി കാർവയാൽ, കാസ്മിറോ എന്നിവർക്കൊപ്പം ടീമാക്കി മാറ്റി. എഡൻ ഹസാഡും ലൂകോ ജോവിച്ചും പുതു താരങ്ങളയെത്തിയെങ്കിലും സീസണിെൻറ ആദ്യ പകുതി ഇവർക്ക് പരിക്കും ഫോമില്ലയ്മയുടെയും കാലമായിരുന്നു.
കോവിഡ് ലോക്ഡൗണിെൻറ മൂന്നു മാസത്തെ ഇടവേളയാണ് റയലിന് പുനർജീവൻ നൽകിയത്. ലീഗ് പുനരാരംഭിക്കുന്ന ഘട്ടത്തില്‍ പിന്നിലായിരുന്നുവെങ്കിലും, സിദാെൻറ ലക്ഷ്യം തുടര്‍ വിജയങ്ങളായിരുന്നു. ജൂൺ 14ന് സീസൺ കിക്കോഫിനു ശേഷം കണക്കുകൂട്ടൽ പോലെ തുടർച്ചയായ പത്ത് ജയത്തിലൂടെ റയൽ തിരക്കഥ പൂർത്തിയാക്കി. താൽകാലിക തട്ടകമായ എസ്റ്റാഡിയോ ആൽഫ്രെഡോ ഡിസ്റ്റിഫാനോ ഭാഗ്യ വേദിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.