ഇതാണ് രാജകീയ പടിയിറക്കം
text_fieldsകളിച്ചും കളിപ്പിച്ചും ലോകം കീഴടക്കിയ സിനദിൻ സിദാനെ എല്ലാം കൂടെ ചേര്‍ത്ത് ഒറ്റവാക്കില്‍ 'ദ് കംപ്ലീറ്റ് ഫുട്‌ബോളര്‍' എന്നല്ലാതെ മറ്റൊരു വിശേഷണം ചാർത്തിയാൽ അത് തീരെ കുറഞ്ഞ് പോയേക്കും. കളത്തിലെ എണ്ണമറ്റ നേട്ടങ്ങൾക്കു പിറകെ കുമ്മായവരക്കരികിലും ഇന്ദ്രജാലം തീർത്ത്, റയൽ മഡ്രിഡിെൻറ അമരക്കാരനെന്ന റോൾ അപ്രതീക്ഷിതമായി അഴിച്ചുവെക്കുേമ്പാൾ, സ്വരം നന്നാവുേമ്പാൾ പാട്ടു നിർത്തിയെന്ന് മലയാള കളിയെഴുത്തുകാർ വിശേഷിപ്പിച്ചെങ്കിൽ, ഇൗ പടിയിറക്കത്തിെൻറ ലളിതമായ ഉത്തരം അതുതന്നെയാണ്. അല്ലെങ്കിലും ഒരു ക്ലബിനു നേടിക്കൊടുക്കാൻ
ഇനി ഒന്നും ഇല്ലാതിരിക്കുേമ്പാൾ പടിയിറക്കം തന്നെയല്ലെ എറ്റവും നല്ലത്. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും എപ്ലസ് വാങ്ങിയവർ കാൽപന്തു കളിയുടെ ചിരിത്രത്തിലുണ്ടോയെന്ന് സംശയമാണ്. ആത്മസമർപ്പണത്തിലൂടെ ആ ബഹുമതിയും നേടിയാണ് ഫ്രഞ്ച് ഇതിഹാസം റയൽ മഡ്രിഡ് വിടുന്നത്. ഇത് ദീർഘകാല അവധിയാണോ, അതോ ആരും ആഗ്രഹിക്കുന്ന ഒരു മാറ്റത്തിനുള്ള ചുവടുവെപ്പു മാത്രമാണോയെന്ന് കാത്തിരുന്ന് കാണണം. കാരണം, സിനദിൻ സാെൻറ കളിജീവിതം പ്രവചനാധീതമാണ്. അതല്ലെങ്കിൽ 2006 ലോകകപ്പ് ഫൈനലിൽ ലോകത്തെ എക്കാലത്തെയും മികച്ച കളിക്കാരൻ ചുവപ്പ് കാർഡ് വാങ്ങി തലതാഴ്ത്തി മടങ്ങുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ...
ഒരു ഇതിഹാസത്തിെൻറ പിറവി
അൾജീരിയക്കാരായിരുന്നു സിദാെൻറ മാതാപിതാക്കൾ. പിതാവ് സാമിൽ സിദാനും മാതാവ് മാലികയും. ഫ്രാസിൽ നിന്നും സ്വാതന്ത്ര്യം നേടാനായി അൾജീരിയൻ നാഷനൽ ലിബറേഷൻ ഫ്രണ്ട് 1954ൽ യുദ്ധം പ്രഖ്യാപിച്ചപ്പോൾ, ദരിദ്ര കുടുബം നാടുവിടാൻ തീരുമാനിക്കുകയായിരുന്നു. സ്വാതന്ത്ര പോരാളികളുടെയും സൈന്യത്തിെൻറയും കണ്ണുവെട്ടിച്ച് ദക്ഷിണ ഫ്രഞ്ച് നഗരമായ മാർസിലെയിലേക്ക് കുടിയേറി. കൊലക്കും കൊള്ളിവെപ്പിനും കുപ്രസിദ്ധിയാർജിച്ച ലാ കാസ്റ്റലെയ്നിലെ തെരുവിലായിരുന്നു താമസം. 1972ലാണ് അഞ്ചു മക്കളിൽ ഏറ്റവും ഇളയവനായി ആ മാതാപിതാക്കൾക്ക് സിദാൻ ജനിക്കുന്നത്.
അൾജീരിയൽ ഭാഷയിൽ പറഞ്ഞാൽ സൈനുദ്ദീൻ യസീദ് സീദാൻ. രാപകലുകൾ ഇടവേളയില്ലാതെ ചെറിയ ജോലിയെടുത്ത് പിതാവ് മക്കളെ പോറ്റി. മുതിർന്ന മൂന്ന് ആൺമക്കളെപ്പോലെയാല്ലായിരുന്നു സീസു. കാൽപന്തു കളിയോട് ചെറുപ്പം മുതലെ കമ്പം. ഇളയ മകനായതുകൊണ്ട് കുടുംബത്തിെൻറ ഉത്തരവാദിത്തം നേരിട്ട് തലയിലില്ലാത്തതോടെ ഒഴിവു സമയങ്ങളെല്ലാം സീസു തെരുവുമക്കളോടൊപ്പം പന്തു തട്ടി. സാമ്പത്തിക ഭദ്രതയും കുടുംബ പാര്യമ്പര്യവുമില്ലാത്ത മറ്റേതു കുടുംബത്തെയും പോലെ ഫുട്ബാൾ ഇവരുടെ ദാരിദ്രം ഇല്ലാതാക്കുമെന്ന് ആ പിതാവ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. സീസുവിനും സമയം പോക്കാനുള്ള ഒരു കായികയിനം മാത്രമായിരുന്നു ഇത്.
കരിയർ തുടക്കം, ഏല്ലാം അപ്രതീക്ഷിതം
കൂട്ടുകാരുടെ വംശീയ അധിക്ഷേപവും പരിഹാസവും കേട്ടാണ് സീസു പന്തു തട്ടിയത്. ബോസ്നിയയുടെ ബ്ലാസ സിലിസ്കോവിച്ചും ഉറൂഗ്വയുടെ എൻസോ ഫ്രാൻസിസ്കോയും ഫ്രഞ്ച് താരം ജീൻ പീയറെ പാഫിനുമായിരുന്നു സീസുവിെൻറ ഇഷ്ടതാരങ്ങൾ. കൃത്യമായ വിലാസം പോലുമില്ലാത്ത സീസുവിനു നേരെയുള്ള കൂട്ടുകാരുടെ പരിഹാസങ്ങൾക്ക് മൗനം മാത്രമായിരുന്നു ഇൗ താത്തിെൻറ മറു ആയുധം. പരിഹാസം അതിരുവിടുേമ്പാൾ തെരുവിൽ ഏകാകിയായി പൊട്ടിക്കരയും. പത്താം വയസിൽ യു.എസ് സെയിൻറ് ഹെൻറിയെന്ന ഒരു പ്രാദേശിക ക്ലബിെൻറ ജൂനിയർ ടീമിൽ ചേർന്നു. ഒന്നര വർഷത്തോളം യു.എസ് സെയിൻറിൽ. പിന്നീട് സെപ്റ്റമെസ് ലെസ് വാലോസ് എന്ന മറ്റൊരു പ്രാദേശിക ക്ലബിൽ. സീസുവിെൻറ കളികണ്ട് സെപ്റ്റമെസിെൻറ പരിശീലകനാണ് വിളിച്ചു കൊണ്ടു പോവുന്നത്.
14ാം വയസുവരെ ഇവിടെയായിരുന്നു. ഇൗ കാലത്തായിരുന്നു ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ നേരിട്ടു നടത്തുന്ന ട്രയിനിങ് കാമ്പിൽ കളിക്കാൻ അവസരം ലഭിക്കുന്നതും. പരിശീലന കാമ്പിൽ നിന്നാണ് സിസുവിനെ ഒന്നാം ഡിവിഷൻ ക്ലബ് എ.എസ് കാനസ് സ്വന്തമാക്കുന്നത്. പ്രഫഷനൽ ക്ലബിലേക്കുള്ള തുടക്കവും ഇവിടെവെച്ചുതന്നെ. പന്തടക്കത്തിലും കളി നിർമിക്കാനുള്ള കഴിവിലും വേറിട്ടു നിന്ന സീസുവിനെ കോച്ച് ജീൻ വാറോഡ് പ്രോത്സാഹിപ്പിച്ചു. സീനിയർ ടീമിലിടം പിടിക്കാനുള്ള ഒരുക്കത്തിനിടയിലാണ് വംശീയ അധിക്ഷേപം നടത്തിയ നടത്തി പരിഹസിച്ച സഹതാരത്തെ സിദാൻ ഇടിക്കുന്നത്. ബാത്ത്റൂമകളെല്ലാം വൃത്തിയാക്കാനായിരുന്നു അതിന് സീസുവിനുള്ള ശിക്ഷ.
1989 മെയ് 18ന് ഫ്രഞ്ച് ലീഗിൽ അരങ്ങേറ്റം. ആദ്യ ഗോളിനായി പിന്നെയും രണ്ടു വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. പിന്നീടങ്ങോട്ട് ഉയരങ്ങളിലേക്കായിരുന്നു സിദാെൻറ വളർച്ച. 1992-96 സീസണിൽ ബോർഡോക്സ്, 96-2001 സീസണിൽ യുവൻറസ്. അപ്പോഴേക്കും സിദാെൻറ അപാരമായ ഫുട്‌ബോള്‍ സ്‌കില്‍സ് ലോകത്ത് ചർച്ചെചയ്യപ്പെട്ടു കഴിഞ്ഞിരുന്നു. ഒടുവിൽ ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ റയൽ മഡ്രിഡ് (2001-2006) അന്നത്തെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകക്ക് പൊൻ താരത്തെ സാൻറിയാഗോ ബെർണബ്യൂവിൽ എത്തിച്ചു.
ഫ്രാൻസിന് സിദാനെ ആവശ്യമായിരുന്നു
ഇതിനിടക്ക് ഫ്രഞ്ച് ദേശീയ ടീമിെൻറ ഒഴിച്ചു കൂടാൻ പറ്റാത്ത സാന്നിധ്യമായി സിദാൻ മാറി. ഫ്രാന്‍സിന് സിദാനെ ആവശ്യമാണെന്ന് രാജ്യനിവാസികൾ അയാളോട് ഒന്നടങ്കം പറഞ്ഞു. അതിന് സിദാൻ ഉത്തരം നൽകിയത് 1998 സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലാണ്. ലോകകിരീടം ഫ്രാൻസിലേക്കെത്തിച്ച് ഇൗ കുടിയേറ്റക്കാരൻ അഭയം തന്ന നാടിനോടുള്ള കടപ്പാട് അറിയിച്ചു. 2002 ലോകകപ്പിൽ സിദാെൻറ പരിക്കുകാരണം ഗ്രൂപ്പ് റൗണ്ടിൽ തന്നെ ചാമ്പ്യന്മാർ പുറത്തായി. ഇതിനു പകരമായി 2006ൽ സിദാൻ ടീമിനെ വീണ്ടും കിരീടമണിയിപ്പിക്കുമെന്ന് ലോകം കരുതി. എന്നാൽ,
ഫുട്ബാൾ ചരിത്രത്തി
ഒരു ദുരന്തമായി കലാശപ്പോരിൽ ഫ്രഞ്ച് നായകന് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോവേണ്ടിവന്നു. ഫൈനലിന് മുന്നേ തന്നെ ഗോള്‍ഡന്‍ബോളിന് എതിരാളികളില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്ന സിദാന്‍ തെൻറ മിനുമിനുത്ത മൊട്ടത്തല കൊണ്ട് അസൂറിപ്പടയാളി മാര്‍ക്കോ മറ്റരാസിയുടെ നെഞ്ചിന്‍കൂടില്‍ ഹെഡ് ചെയ്‌ത് തിരിച്ചു കയറിയപ്പോൾ, കണ്ണിമവെട്ടാതെ കാഴ്ച്ചക്കാരായി ലോകം നിന്നു.
സിദാനെ പ്രകോപിപ്പിച്ചു പുറത്താക്കാനുള്ള മെറ്റരാസിയുടെ തന്ത്രമാണ് വിജയം കണ്ടത്. ആ തന്ത്രത്തിന് ഇറ്റലിക്ക് ലഭിച്ചത് വിലയേറിയ കിരീടവുമായിരുന്നു. ഒാരോ ഫുട്ബാൾ ആരാധകെൻറ മനസിലിപ്പോഴും അതിെൻറ മാറ്റൊലികള്‍ മുഴങ്ങുന്നുണ്ട്. കളികഴിഞ്ഞപ്പോഴേക്കും ആരാധകസമൂഹം ഒരു പോലെ അയാളുടെ തെറ്റിനെ മറന്ന് കളഞ്ഞിരുന്നു. കാരണം തങ്ങളുടെ ഇഷ്ടനായകനെ ക്ഷണനേരത്തേക്ക് പോലും വെറുക്കുവാന്‍ അവര്‍ക്കാകുമായിരുന്നില്ല, ഹൃദയം കൊണ്ട് കാല്‍പന്ത് കളിച്ച സിനദിന്‍ സിദാന്‍ എന്ന ഇതിഹാസത്തെ ആരാധകർ സ്നേഹിച്ചിരുന്നതും ഹൃദയം കൊണ്ടായിരുന്നു. ചെന്നെത്താൻ പറ്റാത്ത ഹൃദയത്തിെൻറ അകത്തളത്തിൽ വിരിയിച്ചെടുത്ത പ്രണയ പുഷ്പംകൊണ്ട്. തലതാഴ്ത്തി മടങ്ങുേമ്പാൾ, ആരാധകർ ഉയർത്തിയ ഭീമന്‍ ബാനറുകള്‍ അയാളോടുള്ള ഉറവ വറ്റാത്ത സ്നേഹത്തിെൻറ പ്രതീകങ്ങളായിരുന്നു. പിന്നാലെ പ്രഫഷനൽ ഫുട്ബാളിൽ നിന്ന് വിരമിക്കുകയാണെന്ന് സിദാന്‍ പ്രഖ്യാപിച്ചു.
ഫുട്ബാൾ ജീനിയസിെൻറ രണ്ടാം ഭാഗം
ദുരന്തനായകനായിട്ടായിരിക്കും ചരിത്രം സിദാനെ ഒാർമിക്കുകയെന്ന് ലോകം കരുതിയെങ്കിലും അതുതെറ്റി. ആ ചുവപ്പു കാർഡിൽ നിന്നും ഫുട്ബാളിലെ മറ്റൊരു സുപ്രധാന മേഖലയിലേക്കൊരു ചുവടുവെപ്പ് സിദാൻ നടത്തി. റയൽ മഡ്രിഡിെൻറ ഉപദേശകനായി ക്ലബ് പ്രസിഡൻറ് ഫ്ലോറൻറീനോ പെരസ് നിയമിച്ചതോടെയാണത്. ഹെസോ മൗറീന്യോയോടൊപ്പം പരിശനത്തിെൻറ ബാലപാഠങ്ങൾ പഠിച്ചു. പിന്നീട് 2013ൽ കാർലോ ആഞ്ചലോട്ടിയുെട സഹപരിശീലകനായി. 2014ൽ ക്ലബിെൻറ ബി ടീമായ റയൽ മാഡ്രിഡ് കാസ്റ്റിലയുടെ സ്വതന്ത്ര പരിശീലകൻ. ഒടുവിൽ 2016 ജനുവരി നാലിന് റയൽ മഡ്രിഡിെൻറ തലപ്പത്തേക്ക്. സീസൺ മധ്യേ റാഫൽ ബെനിറ്റസ്പുറത്താക്കപ്പെട്ട വിടവിലേക്കായിരുന്നു സിദുവിെൻറ വരവ്.
ഒരു പ്രമുഖ ടീമിനെ പോലും പരിശീലപ്പിച്ചിട്ടില്ലാത്ത ഒരാളെ റയൽ മഡ്രിഡ് പോലുള്ള വൻ ക്ലബിനെ ഏൽപ്പിച്ചാൽ ഫലം വിപരീതമാവുമെന്ന് പലരും പ്രവചിച്ചു. എന്നാൽ വിമർശകരുടെ വായടപ്പിക്കുന്നതായിരുന്നു പിന്നീടുള്ള മൂന്ന് വർഷങ്ങൾ. പല മാനേജർമാർക്കും സ്വപ്നം പോലും കാണാൻ കഴിയാത്ത നേട്ടങ്ങൾ സിനദിൻ സിദാൻ എന്ന കാൽപന്തു മാന്ത്രികൻ പരിശീലക വേഷത്തിൽ എത്തിപ്പിടിച്ചു. മൂന്ന് വർഷം കൊണ്ട് 9 കിരീടങ്ങൾ. അതിൽ അപൂർവ്വങ്ങളിൽ അപൂർവമെന്ന് പറയാവുന്ന തുടർച്ചയായ മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ.
ഒരു പക്ഷേ ഇനി ഇതുപോലൊന്ന് സംഭവിക്കാൻ ഫുട്ബാൾ ലോകത്തിന് വർഷങ്ങളോളം കാത്തിരിക്കേണ്ടിവരും. തനിക്ക് ഇനി ക്ലബിനായി ഒന്നും ചെയ്യാനില്ല എന്ന് തോന്നിയാൽ മാത്രമെ പരിശീലക സ്ഥാനം ഒഴിയിയൂ എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ സിദാൻ, പടിയിറക്കം ഏറ്റവും അനുയോജ്യമായ സമയത്തുതന്നെയെന്ന് വിശ്വസിക്കുന്നു. മൂന്ന് ചാമ്പ്യൻസ് ലീഗ് തുടർച്ചയായി നേടിയ ഒരു പരിശീലകന് ഇനിയും എന്താണ് ഇതിലും കൂടുതൽ നേടാൻ ഉള്ളതെന്ന ചോദ്യത്തിനു മുന്നിൽ പടിയിറക്കത്തിെൻറ ആശ്ചര്യങ്ങളെല്ലാം അവസാനിക്കും. ഇത് തീർത്തും രാജകീയം തന്നെ, പരിശീലകർ പലരും തലകുനിച്ചു വിടപറഞ്ഞ ചരിത്രമുള്ള റയൽ മാഡ്രിഡിൽ തലയുയർത്തി സിദാെൻറ മാസ് റിട്ടയർ. മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗിനൊപ്പം രണ്ട് യുവേഫ സൂപ്പർ കപ്പ്, രണ്ട് ക്ലബ് വേൾഡ് കപ്പ്, ഒരു സ്പാനിഷ് സൂപ്പർ കപ്പ്, ഒരു ലാലിഗ എന്നീ കിരീടങ്ങളാണ് റയൽ മാഡ്രിഡ് സിദാെൻറ കീഴിൽ ഈ ചെറിയ കാലയളവിൽ സ്വന്തമാക്കിയത്.
ഇൗ ഇറക്കം അവസാനത്തേതാവാതിരിക്കെട്ടയെന്നാണ് ഒരോ റയൽ ആരാധകെൻറയും ഹൃദയം പറയുന്നത്. ഭാവിയിൽ റയലിെൻറ ഇടർച്ചയിൽ ‘മിശിഹയായി’ സിസു അവതരിക്കും, കാരണം സിസുവിെൻറ ഹൃദയത്തിലോടുന്ന രക്തത്തിന് മാഡ്രിഡിലെ വെള്ളകുപ്പായത്തിെൻറ നിറമാണ്. അങ്ങനെ ആവെെട്ടയെന്നാണ് പ്രാർഥനയും. വർഷങ്ങൾക്കു മുമ്പ് സാൻറിയാഗോ ബെർണബ്യൂവിൽ നിന്ന് ബൂട്ടഴിക്കുേമ്പാൾ ആരാധകർ ഉച്ചിയിൽ ഉരുവിട്ട വാക്കുകൾ തന്നെയാണ്, അസാധ്യമെന്ന് കരുതിയ ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടവും നേടി സിദാൻ പടിയിറങ്ങുേമ്പാൾ മഡ്രിഡിലെ തെരുവുകളിലും ഫുട്ബാൾ ലോകത്തും മുഴങ്ങുന്നത്...Thankyou zidane.. Thankyou legend.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.