അന്ന് അദ്ദേഹമായിരുന്നു ബൗളിങ്ങ് ഡിപ്പാർട്ട്മെൻറിലെ സചിൻ; മറന്നുപോയ താരത്തെ ഒാർമിച്ച് റൈന
text_fields2011ലെ ലോകകപ്പ് വിജയത്തിെൻറ വാർഷികാഘോഷം ദിവസങ്ങൾക്ക് മുമ്പാണ് കഴിഞ്ഞത്. ഇന്ത്യയുടെ ‘ബിഗ് ഡേ’ ആഘോഷിക ്കുേമ്പാൾ ധോനിയുടെ സൂപ്പർ ഫിനിഷിങ്ങും ഗംഭീറിെൻറയും യുവരാജിെൻറയും പ്രകടനവും വാതോരാതെ എല്ലാവരും പു കഴ്ത്തിയിരുന്നു. എന്നാൽ, പലരും മറന്ന ഒരു താരത്തെ ഒാർമിപ്പിക്കുകയാണ് ഇന്ത്യയുടെ സുരേഷ് റൈന.
പി.ടി.െഎക്ക ് നൽകിയ അഭിമുഖത്തിലായിരുന്നു റൈന മനസുതുറന്നത്. 2011ലെ ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച താര മായിരുന്നു സീമർ സഹീർ ഖാൻ. ഇന്ത്യയുടെ ബൗളിങ് അറ്റാക്കിന് നേതൃത്വം നൽകിയ സഹീർ ലോകകപ്പിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ എന്ന പദവിയും പാകിസ്താെൻറ ഷാഹിദ് അഫ്രീദിയുമായി പങ്കുവെച്ചിരുന്നു.
ലോകകപ്പ് വിജയത്തിെൻറ ക്രെഡിറ്റ് സഹീർ ഖാനും അവകാശപ്പെട്ടതാണെന്ന് റൈന പറഞ്ഞു. ആ സമയത്ത് നമ്മൾ എടുത്ത എല്ലാ തീരുമാനങ്ങളും നമുക്ക് അനുകൂലമായാണ് ഭവിച്ചത്. സഹീർ ഭായ് ആയിരുന്നു ബൗളിങ് നിരയെ നയിച്ചത്. എല്ലാവരും നമ്മുടെ ബാറ്റിങ് ലൈനപ്പിനെയാണ് ഇപ്പോൾ പുകഴ്ത്തുന്നത്. എന്നാൽ, ഇന്ത്യയുടെ ബൗളിങ്ങ് ഡിപ്പാർട്ട്മെൻറിലെ സചിൻ ടെണ്ടുൽക്കറായിരുന്നു സഹീർ ഖാൻ. എല്ലാ സമയത്തും നമുക്കൊരു വഴിത്തിരിവ് അദ്ദേഹം സമ്മാനിച്ചു. പിന്നെ എടുത്ത് പറയേണ്ട താരം യുവ്രാജാണ്. അദ്ദേഹം അവശ്യസമയത്ത് വിക്കറ്റുകൾ വീഴ്ത്തുകയും പല കളികൾ വിജയിപ്പിക്കുകയും ചെയ്തു -റെയ്ന പറഞ്ഞു.
ചില ലോകകപ്പ് ഒാർമകളും റൈന പങ്കുവെച്ചു. ഫൈനലിൽ ശ്രീലങ്ക ഉയർത്തിയ 275 റൺസെന്ന വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ ചില വിക്കറ്റുകൾ നഷ്ടമായി. ലങ്കയുടെ സ്കോർ വലുതായിരുന്നുവെങ്കിലും നമ്മൾ എല്ലാവരും തീർത്തും ടെൻഷൻ ഫ്രീയായാണ് ഇരുന്നത്. ചിലർ കുളിക്കുന്നു, ഭക്ഷണം കഴിക്കുന്നു, ആരും തന്നെ ട്രോഫിയെ കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാൽ, സചിെൻറ വിക്കറ്റ് നഷ്ടമായതോടെ ഡ്രസ്സിങ് റൂമിൽ ആകെ നിശബ്ദതയായി.
സെവാഗ് പുറത്തായതോടെ ഇറങ്ങിയ ഗൗതം ഗംഭീറിെൻറ ഇന്നിങ്സ് (97) നിങ്ങൾ കണ്ടതാണല്ലോ...? അദ്ദേഹം എത്ര ആത്മവിശ്വസത്തോടെയാണ് കളി മുന്നോട്ടുകൊണ്ടുപോയത്. അദ്ദേഹത്തിെൻറ ചലനങ്ങൾ കണ്ടപ്പോൾ തന്നെ ഉറപ്പായി ഇൗ ലോകകപ്പ് നമ്മൾ നേടുമെന്ന്. അന്ന് മികച്ച ഫോമിലായിരുന്ന യുവിക്ക് പകരം കയറിയ ധോനിയുടെ നീക്കം പലരെയും ഞെട്ടിച്ചെങ്കിലും, മുരളീധരെൻറ സ്പിൻ ആക്രമണം തനിക്ക് എളുപ്പം നേരിടാനാകുമെന്ന് കോച്ച് ഗാരി കേഴ്സ്റ്റണ് ധോനി ഉറപ്പ് നൽകുകയായിരുന്നു. ധോനി നേടിയ 91 റൺസും അവസാനം സിക്സറടിച്ച് വിജയിപ്പിച്ച ആവേശവും ഇന്നും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മറക്കാനാകാത്ത ഒാർമകളിലൊന്നാണല്ലോ.... -റൈന കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.