400 കിലോ ഉയർത്താൻ ശ്രമിച്ചു; താരത്തിെൻറ കാലുകൾ തകർന്നു
text_fields
മോസ്കോ: റഷ്യയിൽ നടന്ന ലോക പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിനിടെ 400 കിലോ ഗ്രാം ഉയർത്താൻ ശ്രമിച്ച താരത്തിെൻറ കാലുകൾ തകർന്നു. ഇരു കാൽമുട്ടുകളും പൊട്ടിയ നിലവിലെ ചാമ്പ്യൻ അലക്സാണ്ടർ സെഡിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവശത്തും സഹായികൾ താങ്ങിനിർത്തിയ ബാർബെൽ സ്വന്തം ചുമലിൽ ഏറ്റുവാങ്ങിയതോടെയാണ് നിയന്ത്രിക്കാനാവാതെ വീണതും ഗുരുതരമായി പരിക്കേറ്റതും.
ബാർബെൽ പിറകിലേക്ക് വീണത് വൻദുരന്തം ഒഴിവാക്കി. കാലുകൾ പൊട്ടിയതിനു പുറമെ പേശികൾക്കും സാരമായ പരിക്കുണ്ട്. ഉടൻ ആശുപത്രിയിലെത്തിച്ച താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. രണ്ടു മാസം ആശുപത്രിയിൽ അനങ്ങാതെ കിടക്കണമെന്നതാണ് ്പ്രശ്നമെന്ന് പിന്നീട് അലക്സാണ്ടർ സെഡിഖ് പറഞ്ഞു. കഴിഞ്ഞ വർഷവും റഷ്യയിൽ സമാന അപകടം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.