ശ്രീശങ്കറിനെ വരവേറ്റ് നാട്
text_fieldsപാലക്കാട്: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലും മിന്നും പ്രകടനം കാഴ്ചവെച്ച് രാജ്യത്തിന്‍റെ അഭിമാനമായ ലോങ്ജംപ് താരം എം. ശ്രീശങ്കറിന് നാടിന്‍റെ ആദരം. നാട്ടിൽ തിരിച്ചെത്തിയ ശ്രീങ്കറിനും പിതാവും കോച്ചുമായ എസ്. മുരളിക്കും വൻ വരവേൽപ് നൽകി.
ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ഇവർക്ക് സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ ഭാരവാഹികളുടേയും ജനപ്രതിനിധികളുടേയും കായിക പ്രേമികളുടേയും നേതൃത്വത്തിൽ വൻ സ്വീകരണം നൽകി.
ഷാഫി പറമ്പിൽ എം.എൽ.എ, ജില്ല അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്‍റ് സി. ഹരിദാസ് എന്നിവർ സന്നിഹിതരായിരുന്നു. അമ്മ ബിജിമോളും സഹോദരി ശ്രീപാർവതിയും ബന്ധുക്കളും വിമാനത്താവളത്തിൽ എത്തിയിരുന്നു.
വൈകീട്ട് സ്വദേശമായ യാക്കരയിലും പൗരാവലിയുടെ നേതൃത്വത്തിൽ വൻ വരവേൽപ് നൽകി. യാക്കര പാലം മുതൽ തുറന്ന ജീപ്പിൽ ആനയിച്ചു.
തുടർന്ന് വായനശാല പരിസരത്ത് സ്വീകരണ യോഗം നടന്നു. വൈകീട്ട് കുടുംബാംഗങ്ങളും ഒരുമിച്ചുകൂടി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് കെ. പ്രേംകുമാർ, കായിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ ശ്രീശങ്കറിനെ സന്ദർശിച്ച് ആശംസ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.