വനിത ട്വന്‍റി20 ലോകകപ്പിലെ പുറത്താവൽ: ഹർമൻപ്രീതിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയേക്കും
text_fieldsന്യൂഡൽഹി: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻസിയിൽനിന്ന് ഹർമൻപ്രീത് കൗറിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.സി വനിത ട്വന്‍റി20 ലോകകപ്പിൽ ഗ്രൂപ് സ്റ്റേജിൽ തന്നെ പുറത്തായതിന് പിന്നാലെയാണ് ഇത്തരത്തൽ നടപടിക്കൊരുക്കുന്നത്. പ്രതീക്ഷകളുമായി ലോകകപ്പിന് പോയ ഇന്ത്യൻ ടീമിന് പക്ഷേ, നിരാശയായിരുന്നു ഫലം. ഗ്രൂപ് എയിൽ മൂന്നാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.
ന്യൂസിലൻഡിനെതിരെയും ആസ്ട്രേലിയക്കെതിരെയും തോറ്റ ഇന്ത്യൻ പെൺപട പാകിസ്താനെയും ശ്രീലങ്കയെയും തോൽപിച്ചു. നിർണായക മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ തോറ്റതാണ് തിരിച്ചടിയായത്. ന്യൂസിലൻഡും ആസ്ട്രേലിയയുമാണ് ഗ്രൂപ് എയിൽനിന്ന് സെമി ഫൈനൽ പ്രവേശനം നടത്തിയത്. സെമി കാണാതെ ഇന്ത്യ പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ വനിത ടീമിനും ഹര്‍മന്‍പ്രീത് കൗറിനുമെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതെപോയത് ഹര്‍മന്‍പ്രീതിന്റെ ക്യാപ്റ്റന്‍സിയും അപകടത്തിലാക്കി.
ടീമിന്റെ ഹെഡ് കോച്ച് അമോല്‍ മുജുംദാറും ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റിയും ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ നായികയെ ചുമതലയേൽപിക്കണമെന്നാണ് മുൻ ക്യാപ്റ്റൻ മിതാലി രാജിന്‍റെ അഭിപ്രായം. വനിത ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് എക്കാലവും കിട്ടാക്കനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.