സംസ്ഥാന സോഫ്റ്റ്ബാള്‍ ടീമിൽ ഇടംനേടി; മലയോരത്തെ നാല് മിടുക്കര്‍
text_fieldsഎടക്കര: സംസ്ഥാന സോഫ്റ്റ്ബാള്‍ ടീമിൽ ഇടം നേടിയ നാല് കായികതാരങ്ങള്‍ മലയോര മേഖലയുടെ അഭിമാനമായി. പോത്തുകല്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികളായ പൂജ, അമൃത, അക്സ ഇമ്മാനുവല്‍, എസ്. അഡിജിത്ത് എന്നിവരാണ് സംസ്ഥാന സബ് ജൂനിയര്‍ സോഫ്റ്റ്ബാള്‍ ടീമിലേക്ക് സെലക്ഷന് ലഭിച്ചത്.പത്താം ക്ലാസ് വിദ്യാര്‍ഥികളായ പൂജ, അമൃത, അക്സ ഇമ്മാനുവല്‍ എന്നിവര്‍ക്ക് സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും അഡിജിത്തിന് സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ടീമിലുമാണ് ഇടം ലഭിച്ചത്.
ഇവര്‍ നാലുപേരും കാതോലിക്കേറ്റ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ടീം അംഗങ്ങളാണ്. ശനിയാഴ്ചയാണ് നാലുപേര്‍ക്കും സെലക്ഷന് കിട്ടിയ വിവരം കായിക അധ്യാപിക ജിന്‍സി ഏലിയാസിന് ലഭിക്കുന്നത്. തുടര്‍ന്ന് കുട്ടികളെയും സ്കൂള്‍ മാനേജ്മെൻറ് അധികൃതരെയും അറിയിക്കുകയായിരുന്നു. ജില്ലയില്‍ നിന്ന് ഈ നാലുപേര്‍ക്ക് മാത്രമാണ് സ്റ്റേറ്റ് ടീമില്‍ സെലക്ഷന് ലഭിച്ചത് എന്നതും പ്രത്യേകതയാണ്. ജില്ല സബ്ജൂനിയര് സോഫ്റ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കൻഡറി സ്കൂളിന് പുരുഷ, വനിത വിഭാഗങ്ങളില്‍ കിരീടം നേടിക്കൊടുത്ത ടീമിലെ അംഗങ്ങളാണിവര്‍.
കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്ന സ്റ്റേറ്റ് സോഫ്റ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ല ടീമിനെ പ്രതിനിധാനം ചെയ്ത് ഇവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍, മൂന്നാം സ്ഥാനം നേടാന്‍ മാത്രമേ ടീമിന് കഴിഞ്ഞുള്ളൂ. എങ്കിലും ഇവരുടെ മികച്ച പ്രകടനങ്ങള്‍ സ്റ്റേറ്റ് ടീമിലേക്കുള്ള ചവിട്ടുപടിയായി. കായികാധ്യാപിക ജിന്‍സി ഏലിയാസിെൻറയും സ്കൂളിലെ സീനിയര്‍ താരം മൻസൂറിെൻറയും നേതൃത്വത്തിലാണ് താരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.