Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightലോക ബാഡ്മിന്റൺ...

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്;സാത്വിക്-ചിരാഗ്, ട്രീസ-ഗായത്രി സഖ്യങ്ങൾ പ്രീക്വാർട്ടറിൽ

text_fields
bookmark_border
World Badminton Championship
cancel
camera_alt

സാ​ത്വി​കും ചി​രാ​ഗ് ഷെ​ട്ടി​യും മ​ത്സ​ര​ത്തി​നി​ടെ, ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പി​ച​ന്ദ് സ​ഖ്യം

മ​ത്സ​ര​ത്തി​ൽ

കോ​പ​ൻ​ഹേ​ഗ​ൻ: ഇ​ന്ത്യ​യു​ടെ സാ​ത്വി​ക് സാ​യ് രാ​ജ് ര​ൻ​കി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി, ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പി​ച​ന്ദ് സ​ഖ്യ​ങ്ങ​ൾ ലോ​ക ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ് പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. പു​രു​ഷ ഡ​ബ്ൾ​സി​ൽ ആ​സ്ട്രേ​ലി​യ​യു​ടെ കെ​ന്ന​ത്ത് ഷെ ​ഹൂ​യി ചൂ-​മി​ങ് ചു​ൻ ലിം ​ജോ​ടി​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​ണ് സാ​ത്വി​കും ചി​രാ​ഗും ചേ​ർ​ന്ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 21-16, 21-9. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​ന്തോ​നേ​ഷ്യ​യു​ടെ ലി​യോ റോ​ളി ക​ർ​നാ​ൻ​ഡോ-​ഡാ​നി​യ​ൽ മാ​ർ​ത്തി​ൻ കൂ​ട്ടു​കെ​ട്ടി​നെ ഇ​ന്ത്യ​ൻ സ​ഖ്യം നേ​രി​ടും.

വ​നി​ത ഡ​ബ്ൾ​സി​ൽ ചൈ​നീ​സ് താ​യ്പേ​യി​യു​ടെ ചാ​ങ് ചി​ങ് ഹൂ​യ്-​യാ​ങ് ചി​ങ് ടൂ​ൺ ജോ​ടി​യെ മ​ല​യാ​ളി താ​ര​മാ​യ ട്രീ​സ​യും ഗാ​യ​ത്രി​യും വീ​ഴ്ത്തി. സ്കോ​ർ: 21-18, 21-10. ചൈ​ന​യു​ടെ ചെ​ൻ ക്യൂ​ങ് ചെ​ൻ-​ജി​യാ യീ ​ഫാ​ൻ സ​ഖ്യ​മാ​ണ് ഇ​വ​രു​ടെ അ​ടു​ത്ത പ്ര​തി​യോ​ഗി​ക​ൾ. അ​തേ​സ​മ​യം, പു​രു​ഷ സിം​ഗ്ൾ​സി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ തേ​ടി ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യി​യും ല​ക്ഷ്യ സെ​ന്നും വ്യാ​ഴാ​ഴ്ച​യി​റ​ങ്ങും. സിം​ഗ​പ്പൂ​രി​ന്റെ ലോ​ക ഏ​ഴാം ന​മ്പ​ർ ലോ ​കീ​ൻ യൂ ​ആ​ണ് പ്ര​ണോ​യി​യു​ടെ എ​തി​രാ​ളി. ലോ​ക ഒ​മ്പ​താം ന​മ്പ​ർ താ​ര​മാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി. ല​ക്ഷ്യ ഇ​ന്ന​ത്തെ പ്രീ​ക്വാ​ർ​ട്ട​റി​ൽ താ​യ്‍ല​ൻ​ഡി​ന്റെ ലോ​ക മൂ​ന്നാം ന​മ്പ​റു​കാ​ര​ൻ കു​ൻ​ലാ​വു​ദ് വി​ദി​ത് സ​ര​ണി​നെ​യും നേ​രി​ടും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Badminton Championshipprequarters
News Summary - World Badminton Championship; Satvik-Chirag, Tresa-Gayatri Alliances in the prequarters
Next Story