നാളെ ജയിക്കുന്നവൻ രാജാവ്
text_fieldsലോക ചെസ് ചാമ്പ്യൻഷിപ്പിൽ റഷ്യയുടെ ഇയാൻ നെപോംനിയാഷിയും ചൈനയുടെ ഡിങ് ലിറെനും തമ്മിൽ നടന്ന 13ാം റൗണ്ട് മത്സരം സമനിലയിൽ അവസാനിച്ചതോടെ അടുത്തതിൽ ജയിക്കുന്നവർക്ക് കിരീടം നേടാമെന്ന സ്ഥിതിയിലെത്തി. ആറര പോയന്റ് വീതമാണ് ഇരു താരങ്ങൾക്കുമുള്ളത്. കിങ് പോണിൽ റുയ് ലോപസ് ആയിരുന്നു വ്യാഴാഴ്ചത്തെ ഓപണിങ്.
18 നീക്കങ്ങൾ നടന്നപ്പോഴേക്ക് ലിറെന് നേരിയ മുൻതൂക്കം നേടിയെടുക്കാൻ സാധിച്ചിരുന്നു. എന്നാൽ, 21ൽ ലിറെൻ മികച്ച നീക്കമായ Rb8 കളിക്കാതെ Re5 നടത്തിയതോടെ വെള്ളക്കരുക്കളുമായി നെപോക്ക് ഒപ്പമെത്താനായി. 25ൽ തന്റെ രൂക്കിനെ ബിഷപ്പിന് പകരമായി ലിറെൻ ബലി നൽകി. 29ം നീക്കത്തിലേക്ക് എത്തിയപ്പോൾ നെപോ നേരിയ മുൻതൂക്കം നേടിയെടുത്തു.
ലിറെന്റെ ആക്റ്റീവ് മെറ്റീരിയൽസിന് നേരെ കൂടുതൽ റിസ്കെടുക്കാതെ നെപോ റിപീറ്റ് ചെയ്ത് ഡ്രോ നേടിയെടുക്കുകയായിരുന്നു. 14ാമത്തെയും അവസാനത്തെയും റൗണ്ട് ശനിയാഴ്ച നടക്കും. ലോക ചാമ്പ്യനെ ട്രൈ ബ്രേക്കറിലൂടെ തീരുമാനിക്കേണ്ടിവരുമോയെന്ന് നാളെയറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.