ലോക ചെസ് ചാമ്പ്യൻഷിപ്: സമനിലയിൽ മാറ്റമില്ല; നാളെ വിശ്രമം
text_fieldsസിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ഒമ്പതാം ഗെയിമും സമനിലയിൽ പിരിഞ്ഞു. അഞ്ച് റൗണ്ട് മാത്രം ബാക്കിനിൽക്കെ ഇന്ത്യയുടെ ഡി. ഗുകേഷിനും ചൈനയുടെ ഡിങ് ലിറെനും 4.5 വീതം പോയന്റായി. ഗുകേഷ് വ്യാഴാഴ്ച ക്വീൻ പോൺ ഓപണിങ്ങിലെ കാറ്റലൻ സിസ്റ്റത്തിൽ ആണ് കളി തുടങ്ങിയത്.
ആദ്യ 13 നീക്കങ്ങൾ കഴിഞ്ഞപ്പോൾ രണ്ടുപേരും ഒപ്പത്തിനൊപ്പം എന്ന് മാത്രമല്ല ബോർഡിലെ കാലാളോ മറ്റു കരുക്കളോ ഒന്നുംതന്നെ വെട്ടിമാറ്റപ്പെട്ടില്ല. എന്നാൽ, അടുത്ത 14 നീക്കങ്ങൾ പിന്നിട്ട് 28ാമത്തെതിൽ എത്തിയപ്പോൾ രണ്ടുപേർക്കും അവശേഷിച്ചത് നാല് കാലാളുകളും ഓരോ റൂക്കും ഗുകേഷിന് ഒരു ബിഷപ്പും ഡിങ്ങിന് ഒരു കുതിരയും. 54ാം നീക്കത്തിൽ സമനിലയിൽ പിരിയുമ്പോൾ രണ്ടുപേരുടെയും രാജാവ് മാത്രമായിരുന്നു കളത്തിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ രണ്ടു കളികളിൽ ജയപരാജയ സാധ്യതകൾ മാറി മറിഞ്ഞപ്പോൾ മത്സരത്തിൽ ആവേശമുണർത്തുന്ന ഒന്നുംതന്നെ സംഭവിച്ചില്ല. വെള്ളിയാഴ്ച വിശ്രമദിനമാണ്. പത്താം റൗണ്ട് ശനിയാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.