നെപോയിലേക്കുതന്നെ കാര്യങ്ങൾ
text_fieldsലോക ചെസ് ചാമ്പ്യൻഷിപ്പിലെ മറ്റൊരു വിരസമായ ഗെയിമാണ് 11ാം റൗണ്ടിൽ നടന്നത്. സമനിലയോടെ റഷ്യയുടെ ഇയാൻ നെപോംനിയാഷിക്ക് ആറും ചൈനയുടെ ഡിങ് ലിറെന് അഞ്ചും പോയന്റായി. തിങ്കളാഴ്ച കിങ് പോൺ ഓപണിങ്ങിൽ ക്ലോസ്ഡ് റയ് ലോപസ് ഡിഫൻസാണ് നടന്നത്. വിരസമായ റൂക് എൻഡിങ്ങിൽ സമാപിച്ചു.
കറുത്ത കരുക്കളുമായി ലിറെന് ഒന്നും ചെയ്യാനായില്ല. 18ാം നീക്കം മുതൽ തുടങ്ങിയ വെട്ടിമാറ്റൽ 23ൽ എത്തിയപ്പോൾ രണ്ടുപേർക്കും റൂക്കും ആറ് പോണുകളും മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. തുടർച്ചയായ നാലു സമനിലകൾ. മൂന്നു റൗണ്ട് മാത്രം ശേഷിക്കെ ലിറെന്റെ സാധ്യത മങ്ങുകയാണ്. തിരിച്ചുവരവിന് ഒരു ജയം അനിവാര്യം. നെപോ കിരീടം നേടുന്നിടത്തേക്കുതന്നെയാണ് കാര്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.