വിശ്വാസികൾ പള്ളികളുമായി കൂടുതൽ അടുക്കുന്ന മാസമാണ് റമദാൻ. യാത്രകൾക്കിടയിൽ വ്യത്യസ്തമായ പള്ളികളിൽ എത്താനും ചരിത്രമുറങ്ങുന്ന പള്ളികൾ സന്ദർശിക്കാനും വിശ്വാസികൾ സമയം കണ്ടെത്താറുണ്ട്. പള്ളികൾ തേടി അലയുന്നവരും കുറവല്ല. നോമ്പുതുറയും തറാവീഹുമെല്ലാം അതിന്റെ പവിത്രതയോടെയും സംതൃപ്തിയോടെയും നിർവഹിക്കുന്നതിൽ പള്ളികൾക്കുള്ള പങ്ക് ചെറുതല്ലല്ലോ