ശമ്പളത്തിനാനുപാതികമായി പ്രൊവിഡന്റ് ഫണ്ട് പെൻഷൻ നൽകണമെന്ന് കേരള ഹൈകോടതി വിധിയും, അത് ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ നേരത്തേയുള്ള വിധിയും നിലനിൽക്കേ തന്നെ പതിനയ്യായിരം രൂപ ശമ്പളം വാങ്ങുന്ന പുതുതായി നിയമനം ലഭിച്ചവർക്ക് ഇ.പി.എഫ് പെൻഷൻ പദ്ധതിയിൽ ചേരാനാവാത്ത സാഹചര്യവും ഏറ്റവും ഒടുവിൽ കേന്ദ്രസർക്കാർ ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ നിലയിലും തൊഴിലാളികളെ വേട്ടയാടുന്ന സമീപനമാണ് ഇക്കാര്യത്തിൽ കാണാൻ കഴിയുന്നത്