മുത്തച്ഛൻ ഡോ. ബി.ആർ. അംബേദ്കറുടെ ഓരോ ജന്മദിനവും ഉത്സവ സമാനമായിരുന്നു രമ തെൽതുംബ്ഡെക്ക്. ജീവിത സഖാവും ആക്ടിവിസ്റ്റുമായ പ്രഫ. ആനന്ദ് തെൽതുംബ്ഡെ ഒരു അംബേദ്കർ ജയന്തി ദിനത്തിൽ അന്യായ അറസ്റ്റിലകപ്പെട്ടതോടെ ജീവിതം മാറിമറഞ്ഞിരിക്കുന്നു. അതേക്കുറിച്ച് ഓർമിക്കുകയാണ് അവരിവിടെ